ഒടുവില്‍ ആ വിവാദ നിയമം നടപ്പിലാകുന്നു; ജനുവരി ഒന്ന് മുതല്‍ സ്വിറ്റ്സര്‍ലണ്ടിലെ പൊതു നിരത്തുകളില്‍ ബുര്‍ഖ നിരോധനം; നിയമലംഘകര്‍ക്ക് 1000 ഫ്രാങ്ക് പിഴ; വിമാനത്തിലും പള്ളികളിലും നിയമം ബാധകമല്ല
സ്വിറ്റ്‌സര്‍ലണ്ടില്‍ പൊതുയിടങ്ങളില്‍ ബുര്‍ക്ക നിരോധിച്ചുകൊണ്ടുള്ള നിയമം വരുന്ന ജനിവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പൊതുയിടത്ത് ബുര്‍ക്ക ധരിച്ചാല്‍ 900 പൗണ്ടാണ് പിഴ ഒടുക്കേണ്ടതായി വരിക. ബുര്‍ക്ക നിരോധനം എന്നറിയപ്പെടുന്ന ഈ നിയമം സ്വിറ്റ്‌സര്‍ലണ്ടിലെ എല്ലാ പ്രദേശത്തും ബാധകമായിരിക്കും. സെയിന്റ് ഗാല്ലെന്‍, ടിസിനോ പ്രദേശങ്ങളില്‍ പ്രാദേശിക വോട്ടെടുപ്പിനെ തുടര്‍ന്ന് ഈ നിരോധനം ഇതിനോടകം തന്നെ നടപ്പിലായിക്കഴിഞ്ഞു.
വലതുപക്ഷ ചായ്വുള്ള സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ബുര്‍ക്ക നിരോധനം എന്ന നിര്‍ദ്ദേശം മുന്‍പോട്ട് വെച്ചത്. തുടര്‍ന്ന് നടത്തിയ റെഫറണ്ടത്തില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ഇത് പാസ്സായത്. മുസ്ലീം സംഘടനകള്‍ നിരോധനത്തെ അപലപിക്കുകയും ചെയ്തിരുന്നു. ഭരണ നിര്‍വ്വഹണ ചുമതലയുള്ള ഫെഡറല്‍ കൗണ്‍സില്‍ ഒരു പ്രസ്താവനയിലൂടെയാണ്. നിരോധനം ജനുവരി 1 മുതല്‍ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചത്. ഇത് ലംഘിക്കുന്നവര്‍ക്ക് 1,000 സ്വിസ് ഫ്രാങ്ക്‌സ് (888 പൗണ്ട്) ആയിരിക്കും പിഴ.
മറ്റു രാജ്യങ്ങളുടെ കോണ്‍സുലേറ്റ് പരിസരങ്ങളിലും, നയത്രന്ത്ര പ്രതിനിധികള്‍ക്കും ഇത് ബാധകമാവില്ല. അതുപോലെ ആരാധനാലയങ്ങള്‍, മറ്റ് പുണ്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും മുഖം മൂടുന്നതിന് വിലക്കുണ്ടാകില്ല. അതുപോലെ ആരോഗ്യം, സുരക്ഷ, കാലാവസ്ഥ എന്നീവ കാരണം മുഖം മൂടിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. വിനോദം, കല തുടങ്ങിയവയുമായി ബന്ധപ്പെട്ടും, പരസ്യത്തിനായും മുഖം മൂടാവുന്നതാണ്. സ്വന്തം അഭിപ്രായം, പൊതുവേദിയിലോ ആള്‍ക്കൂട്ടത്തിലോ പ്രകടിപ്പിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖം മൂടേണ്ടിവന്നാല്‍ അതും ചെയ്യാവുന്നതാണ് എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുമതി തേടേണ്ടതുണ്ട്. അതോടൊപ്പം ക്രമസമാധാനത്തെ തകര്‍ക്കുകയുമരുത്.
ഈ നിരോധനം ലംഘിക്കുന്നവര്‍ 100 ഫ്രാങ്ക് പിടികൂടുന്നിടത്ത് വെച്ചു തന്നെ പിഴ ഒടുക്കണം. ഇത് നല്‍കാന്‍ വിസമ്മതിച്ചാല്‍ പിഴ 1000 ഫ്രാങ്ക് വരെയായി ഉയരും. പൊതു സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനാണ് പൊതു ഇടങ്ങളില്‍ മുഖം മൂടുന്നത് നിരോധിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുഖം മൂടുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് തീവ്ര ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രതീകമായി മാത്രമെ കാണാന്‍ കഴിയു എന്നാണ് നിരോധനത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. അതേസമയം , ഇതിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുമെന്ന് മുസ്ലീം സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.