ചുമയും ശ്വാസമുട്ടലും അസഹനീയമായി; ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞത് വിഷാംശം; അസദിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചെന്ന് ് 'ജനറല്‍ എസ് വി ആര്‍'; റഷ്യയിലേക്ക് രഹസ്യമായി പറന്നെത്തിയ സിറിയന്‍ മുന്‍ ഏകാധിപതിയെ കൊല്ലാന്‍ ശ്രമിച്ചത് ആര്? അസദ് ഗുരുതരാവസ്ഥയിലോ?
മോസ്‌കോ: സിറിയയില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ മോസ്‌ക്കോയില്‍ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കപ്പെടുകയാണ്. എന്നാല്‍ അസദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ വീട്ടില്‍ തന്നെ ചികിത്സ നല്‍കുന്നതായിട്ടാണ് സൂചന. അസദ് ഗുരുതരാവസ്ഥയിലാണെന്നും സൂചനകളുണ്ട്. എന്നാല്‍ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുത ഇനിയും വ്യക്തമല്ല.
ആശുപപത്രിയില്‍ ചികിത്സക്ക് എത്തിച്ചാല്‍ വാര്‍ത്തയാകും എന്നുള്ളത് കൊണ്ടാണ് വീട്ടില്‍ കിടത്തി ചികിത്സിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാഷറിനെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് 'ജനറല്‍ എസ്.വി.ആര്‍' എന്ന എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. റഷ്യയിലെ ഒരു മുന്‍ ചാരനാണ് ഈ എക്‌സ് അക്കൗണ്ടിന്റെ ഉടമ. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്ക് അസദിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചുമയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു.
തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അസദിന് വെള്ളം നല്‍കിയെങ്കിലും ശ്വാസതടസം തുടര്‍ന്നുവെന്നും കുറിപ്പിലുണ്ട്. ഡോക്ടര്‍മാരെത്തി പരിശോധന നടത്തുകയും ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍മാര്‍ എത്തുന്ന സമയത്ത് അസദിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു എന്നാണ് പറയപ്പെടുന്നത്. നിലവില്‍ മോസ്‌കോയിലെ അപാര്‍ട്‌മെന്റില്‍ ചികിത്സയിലാണ് അസദ്. ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും എക്‌സിലെ കുറിപ്പില്‍ പറയുന്നു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് റഷ്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. റഷ്യ അതീവ സുരക്ഷയാണ് അസദിന് നല്‍കിയിരിക്കുന്നത്. എന്നാല്‍ എങ്ങനെയാണ് അതിനിടയില്‍ ഇത്തരത്തില്‍ വിഷബാധയേറ്റതെന്ന കാര്യം അന്വേഷിക്കപ്പെടും എന്ന കാര്യം ഉറപ്പാണ്. വിമതര്‍ സിറിയ പിടിച്ചടക്കിയതോടെ ഡിസംബര്‍ എട്ടിനാണ് അസദ് റഷ്യയില്‍ അഭയം പ്രാപിച്ചത്. ഇതിന് പിന്നാലെ അസദിന് രാഷ്ട്രീയാഭയം നല്‍കിയെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചിരുന്നു.
പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. അസദ് പ്രസിഡന്റായിരിക്കുന്ന കാലഘട്ടത്തില്‍ ടണ്‍ കണക്കിന് നോട്ട്കെട്ടുകളാണ് വിമാനങ്ങളില്‍ റഷ്യയില്‍ എത്തിച്ചതെന്നായിരുന്നു പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. മോസ്‌ക്കോയില്‍ അസദിനും കുടുംബത്തിനും 20 ഓളം ഫ്ളാറ്റുകള്‍ സ്വന്തമായിട്ട് ഉണ്ടെന്നും വിവിദ കമ്പനികളില്‍ വന്‍ തോതില്‍ മുതല്‍മുടക്കുണ്ട എന്നും സൂചനകള്‍ ഉണ്ടായിരുന്നു.
അതേ സമയം അസദ് റഷ്യയില്‍ എത്തിയതിന് പിന്നാലെ സര്‍ക്കാര്‍ അദ്ദേഹത്തിന് മേല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സ്ഥിരീകരിച്ചിരുന്നു. അസദിന് മോസ്‌കോ നഗരം വിട്ട് പുറത്്ത പോകാന ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനോ അനുമതി ഇല്ലായിരുന്നു. കൂടാതെ അസദിന്റെ റഷ്യയിലെ ആസ്തികള്‍ എല്ലാം തന്നെ മരവിപ്പിച്ചതായും പറയപ്പെടുന്നു. ചുരുക്കത്തില്‍ അസദ് ഇപ്പോള്‍ ഒരു ബന്ദിയുടെഅവസ്ഥയിലാണ് റഷ്യയില്‍ കഴിയുന്നതെന്നാണ് കരുതപ്പെടുന്നത്.
അതിനിടെ അസദിന്റ ഭാര്യയായ അസ്മ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് റഷ്യയിലെ ഒരു കോടതിയെ സമീപിച്ചതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അസ്മയുടെ ജന്മസ്ഥലമായ ബ്രിട്ടനിലേക്ക് പോകാന്‍ അവര്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാരും പാര്‍ലമെന്റ് അംഗങ്ങളും എ്ല്ലാം തന്നെ അസ്മയെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലുമാണ്.