ഒപ്പം ഉണ്ടായിരുന്ന നായക്ക് ഭാരക്കൂടുതല്‍ കാരണം തകര്‍ന്ന വിമാനത്തില്‍ കായികതാരത്തിന് യാത്ര നിഷേധിക്കപ്പെട്ടെന്ന് വാര്‍ത്ത പ്രചരിച്ചു; പിന്നാലെ നിഷേധക്കുറിപ്പുമായി സ്‌കേറ്റിംഗ് താരം ജോണ്‍ മാരവില്ല; വിമാന അപകടത്തിനും പഴി ട്രംപിന്; വിമാനത്തിലുണ്ടായിരുന്നവരെല്ലാം മരിച്ചെന്ന് സ്ഥിരീകരിച്ച് പോലീസ്
നായയുടെ ഭാരക്കൂടുതല്‍ കാരണം രക്ഷപ്പെട്ടു, നിഷേധിച്ച് കായികതാരം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ ദിവസം നടന്ന വിമാനാപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഒരു സ്‌കേറ്റിംഗ് താരത്തിന്റെ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളാണ് വൈറലാകുന്നത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന നായയ്ക്ക് ഭാരം കൂടുതലാണെന്ന് പറഞ്ഞ് അപകടത്തില്‍ പെട്ട വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിരുന്നില്ല.
അങ്ങനെ നായ കാരണമാണ് സ്‌കേറ്റിംഗ് താരത്തിന് ജീവന്‍ തിരികെ കിട്ടിയത്. ജോണ്‍ മാരവില്ല എന്നാണ് ഈ കായിക താരത്തിന്റെ പേര്.
എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ വൈറലായ വാര്‍ത്ത ശരിയല്ലെന്നാണ് ജോണ്‍ മാരവില്ല ഇപ്പോള്‍ പറയുന്നത്. താന്‍ ഡെല്‍റ്റാ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഡിട്രോയിറ്റിലേക്കാണ്് പോയതെന്നും അപകടത്തില്‍ പെട്ട വിമാനത്തില്‍ കയറാന്‍ താന്‍ ശ്രമിച്ചിരുന്നില്ല എന്നുമാണ് ജോണ്‍ വിശദീകരിക്കുന്നത്.
റഷ്യന്‍ മാധ്യമങ്ങളാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തു വിട്ടിരുന്നത്. ഡിട്രോയിറ്റില്‍ നിന്ന് അറ്റ്ലാന്റയിലേക്കാണ് താന്‍ പോയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിചിതയില്‍ നടന്ന സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി നിരവധി കായികതാരങ്ങളാണ് എത്തിയിരുന്നത്. ഇവരില്‍ പലരേയും താന്‍ പരിചയപ്പെട്ടതായും ജോണ്‍ പറയുന്നു.
കൂടെയുണ്ടായിരുന്ന നായയക്ക് ഭാരം കൂടുതലായത് കാരണം തനിക്ക് ബോര്‍ഡിംഗ് പാസ് നല്‍കാന്‍ വിമാനത്താവളത്തിലെ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു എന്ന് ജോണ്‍മാരവില്ല വെളിപ്പെടുത്തിയതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ വിമാന അപകടത്തിന്റെ പേരില്‍ ഇപ്പോള്‍ പലരും പഴിക്കുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയാണ്. ട്രംപ് വീണ്ടും പ്രസിഡന്റായതോടെ അമേരിക്കയ്ക്ക്് കഷ്ടകാലം തുടങ്ങിയെന്ന ആരോപണങ്ങളുമായി പലരും സമൂഹ മാധ്യമങ്ങളില്‍ എത്തിയിരിക്കുകയാണ്. അതേ സമയം വിമാന ദുരന്തത്തില്‍ എല്ലാവരും മരിച്ചതായി അമേരിക്കന്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്തില്‍ ഉണ്ടായിരുന്ന 60 യാത്രക്കാരും നാല് ജീവനക്കാരും ഹെലികോപ്ടറില്‍ ഉണ്ടായിരുന്ന മൂന്ന് പേരുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹെലികോപ്ടര്‍ പൈലറ്റിന്റെ അശ്രദ്ധ തന്നെയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നില്‍ അട്ടിമറിയാണോ എന്നും സംശയം ഉയര്‍ന്നിരുന്നു.