ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാണാന്‍ കഴിയുമോ എന്നതില്‍ ആശങ്ക; ചാള്‍സ് രാജാവിന്റെ വത്തിക്കാന്‍ സന്ദര്‍ശനം അടുത്തമാസം; സിസ്‌റ്റൈന്‍ ചാപ്പല്‍ സന്ദര്‍ശിക്കും; ചരിത്രപരമായ യാത്രയ്ക്കുള്ള ഒരുക്കത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം
ചാള്‍സ് രാജാവിന്റെ വത്തിക്കാന്‍ സന്ദര്‍ശനം അടുത്തമാസം
ബ്രിട്ടനിലെ ചാള്‍സ് രാജാവിന്റെ ഇറ്റലിയിലേക്കും വത്തിക്കാനിലേക്കുമുള്ള ഔദ്യോഗിക സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം തുടരുന്നു. അടുത്ത മാസം ഇറ്റലിയില്‍ എത്തുന്ന രാജാവിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ കാണാന്‍ കഴിയുമോ എന്ന കാര്യത്തിലാണ് ആശങ്കയുള്ളത്. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് മാര്‍പ്പാപ്പ ഇപ്പോള്‍ റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹം എന്നാണ് ആശുപത്രി വിടുന്നത് എന്ന കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല.
ഏറെക്കാലത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് രാജാവ് ഇറ്റലിയും വത്തിക്കാനും സന്ദര്‍ശിക്കുന്നത്. കത്തോലിക്കാ സഭയ്ക്കും ചാള്‍സ് രാജാവിനും ഇത് ചരിത്രപരമായ ഒരു മുഹൂര്‍ത്തമായിട്ടാണ് എല്ലാവരും വിശേഷിപ്പിച്ചിരുന്നത്. ബ്രിട്ടനിലെ രാജാവായി ചുമതലയേറ്റതിന് ശേഷം
ഇതാദ്യമായിട്ടാണ് ചാള്‍സ് രാജാവ് വത്തിക്കാനിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. കത്തോലിക്കാ സഭയുടെ ജൂബിലി വര്‍ഷത്തിലാണ് ഈ സന്ദര്‍ശനം എന്നതും പ്രധാനമാണ്. മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അദ്ദേഹം അപകടനില പൂര്‍ണമായും തരണം ചെയ്തിട്ടല്ല എന്നാണ് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്.
ഈയാഴ്ച തന്നെ രണ്ട് തവണ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നു. രാത്രികാലങ്ങളില്‍ മാര്‍പ്പാപ്പയ്ക്ക് വെന്റിലേറ്റര്‍ സഹായവും നല്‍കുന്നുണ്ട്. ഇത്തരമൊരു അവസ്ഥയില്‍ ചാള്‍സ് രാജാവിന് മാര്‍പ്പാപ്പയെ നേരിട്ട് കാണാന്‍ കഴിയുമോ എന്ന ആശങ്ക
നിലനില്‍ക്കുന്നുണ്ട് എങ്കിലും ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യത്തില്‍ ശുഭപ്രതീക്ഷ തന്നെയാണ് തുടരുന്നത്. ചാള്‍സ് രാജാവിന്റെ സന്ദര്‍ശനത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ് എന്നാണ് രാജകുടുംബവുമാി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. മാര്‍പ്പാപ്പയുടെ ആരോഗ്യ സ്ഥിതി എത്രയും വേഗം മെച്ചപ്പെടുന്നതിനായി തങ്ങള്‍ പ്രാര്‍ത്ഥനയില്‍ ആണെന്നും അവര്‍ വ്യക്തമാക്കി.
ചാള്‍സ് രാജാവും ഭാര്യ കാമിലയും എത്തുമ്പോള്‍ പോപ്പിനെ കാണാന്‍ സാധിച്ചില്ലെങ്കിലും വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പല്‍ ഇരുവരും സന്ദര്‍ശിക്കും എന്നാണ് സൂചന. വിഖ്യാത കലാകാരനായ മൈക്കല്‍ ആഞ്ചലോയുടെ പല സൃഷ്ടികളും ഇവിടെയാണ് ഉള്ളത്. കൂടാതെ പുതിയ മാര്‍പ്പാപ്പമാരെ തീരുമാനിക്കുന്നതും ഇവിടെ വെച്ചാണ്. രാജകീയ ദമ്പതികളുടെ ഇരുപതാം വിവാഹ
വാര്‍ഷികം അടുത്ത മാസം ഒമ്പതാം തീയതിയാണ്.
ഇതിന്റെ ആഘോഷങ്ങളും ഇവിടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ക്യാന്‍സര്‍ ബാധിതനായ ചാള്‍സ് രാജാവ് ചികിത്സക്കൊപ്പം തന്നെ ബ്രിട്ടീഷ് രാജാവ് എന്ന നിലയിലുള്ള ഔദ്യോഗിക ജോലികളും കൃത്യമായി തന്നെ തുടരുകയാണ്. 2014 ല്‍ എലിസബത്ത് രാജ്ഞി
വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. മാര്‍പ്പാപ്പയുടെ ആരോഗ്യം മെച്ചപ്പെടാനായി ആയിരക്കണ്ക്കിന് ആളുകളാണ് വത്തിക്കാനില്‍ പ്രാര്‍ത്ഥനകള്‍ക്കായി ഒത്തുകൂടുന്നത്.