എന്താണ് ട്രംപ് ബഹളം കൂട്ടുന്ന ഈ താരിഫ്? എന്തിനാണ് ആഗോള താരിഫ് വര്‍ധിപ്പിച്ചത്? എന്തുകൊണ്ടാണ് അമേരിക്കന്‍ വിപണി തലകുത്തി വീണത്? ട്രംപിന്റെ പരിഷ്‌കാരങ്ങള്‍ ലോകത്തെ എങ്ങനെ ബാധിക്കും? ഇന്ത്യ- അമേരിക്ക ബന്ധത്തിന് ഇത് തിരിച്ചടിയാവുമോ? ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തെ കുറിച്ച് അറിയേണ്ടതെല്ലാം

Update: 2025-04-04 04:30 GMT

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഓഹരിവിപണിയില്‍ വന്‍ ഇടിവ്. ട്രംപിന്റെ പ്രഖ്യാപനം പുറത്തു വന്നതിന് തൊട്ടു പിന്നാലെ ഓഹരി വിപണി 1600 പോയിന്റിലധികം ഇടിഞ്ഞിരുന്നു. കോവിഡിന് കാലഘട്ടത്തിന് ശേഷം ഇതാദ്്യമായിട്ടാണ് ഓഹരി വിപണി ഇത്രയും ഇടിയുന്നത്. എന്നാല്‍ ഓഹരി വിപണി കുതിച്ചയുയരാന്‍ പോകുന്നു എന്നാണ് ട്രംപ് വിശദീകരിക്കുന്നത്.

എല്ലാ കാര്യങ്ങളും വളരെ കൃത്യമായിട്ടാണ് പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ കാര്യങ്ങള്‍ ശസ്ത്രക്രിയ ആവശ്യമുള്ള രോഗിയെ പോലെ ആയിരുന്നു എന്നാണ് ട്രംപ് വിശദീകരിക്കുന്നത്. ഉയര്‍ന്ന താരിഫ് ഒഴിവാക്കാനായി അമേരിക്കയില്‍ തങ്ങളുടെ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളേയും അദ്ദേഹം സ്വാഗതം ചെയ്തു. രാജ്യത്തേക്ക് ട്രില്യണ്‍ കണക്കിന് നിക്ഷേപം എത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതീക്ഷ. വിവിധരാജ്യങ്ങള്‍ അമേരിക്കക്ക് ചുമത്തുന്ന ചുങ്കവും തിരിച്ച് അമേരിക്ക ചുമത്തുന്ന ചുങ്കവും ഉള്‍പ്പെട്ട പട്ടിക ബുധനാഴ്ചയാണ് ട്രംപ് പുറത്തുവിട്ടത്.

താരിഫ് ഇന്ത്യയെ എങ്ങനെ ബാധിക്കും

ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 26% ആണ് യുഎസ് ചുമത്തിയ പകരച്ചുങ്കം. ട്രംപിന്റെ വീക്ഷണത്തില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നതിന്റെ പകുതി മാത്രമാണിത്. പകരച്ചുങ്കം വര്‍ധിപ്പിച്ചതിനുള്ള ഇന്ത്യയുടെ പ്രതികരണവും വളരെ സൂക്ഷിച്ചാണ്. ഇന്ത്യയെ സംബന്ധിച്ച് തീരുവവര്‍ദ്ധന വലിയൊരു തിരിച്ചടിയല്ലെന്നും മറികടക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നുമാണ് വാണിജ്യമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 26 ശതമാനമാണ് തീരുവ. ട്രംപിന്റെ വീക്ഷണത്തില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്നതിന്റെ പകുതി മാത്രമാണിത്. പകരച്ചുങ്കം വര്‍ധിപ്പിച്ചതിനുള്ള ഇന്ത്യയുടെ പ്രതികരണവും വളരെ സൂക്ഷിച്ചാണ്.

ഇന്ത്യയെ സംബന്ധിച്ച് തീരുവവര്‍ദ്ധന വലിയൊരു തിരിച്ചടിയല്ലെന്നും മറികടക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്നുമാണ് വാണിജ്യമന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. വ്യാപാരരംഗത്തെ എതിരാളികളുമായി താരതമ്യപ്പെടുത്തിയാല്‍ ഭേദമാണ് ഇന്ത്യയുടെ അവസ്ഥ. ട്രംപിന്റെ പകരത്തീരുവയുടെ ഏറ്റവും വലിയ ഇരകള്‍ കംബോഡിയും ബോട്‌സ്വാനയുമാണ്. ചൈനയ്ക്ക് 34 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷേ, നേരത്തേ തന്നെ 20 ശതമാനം തീരുവ പ്രഖ്യാപിച്ചിരുന്നതിനാല്‍ ഫലത്തില്‍ ചൈന നല്‍കേണ്ട തീരുവ 54 ശതമാനമാവും. ചൈന ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധത്തിലുമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതീക്ഷ അമേരിക്കയുമായി നടക്കുന്ന ഉഭയകക്ഷി വ്യാപാരക്കരാര്‍ ചര്‍ച്ചകളാണ്.

ഈ വര്‍ഷം സെപ്തംബര്‍, ഒക്ടോബറോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബി.ടി.എ വിജയകരമായി നടപ്പാക്കിയാല്‍ കയറ്റുമതിയെ ആധാരമാക്കിയ ഫാര്‍മസ്യൂട്ടിക്കല്‍, ഐടി മേഖലകളില്‍ ഗണ്യമായ നേട്ടം ഉണ്ടാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തന്നെ ഇന്ത്യ മുന്‍കരുതല്‍ നടപടികള്‍ എടുത്തിരുന്നു അമേരിക്കന്‍ ഉല്‍പ്പന്നങ്ങളായ ബേബണ്‍ വിസ്‌കിയുടെ ഇറക്കുമതിത്തീരുവ 150 ശതമാനത്തില്‍ നിന്നും നൂറായും ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളുടെ തീരുവ അമ്പതു ശതമാനത്തില്‍ നിന്നും മുപ്പതായും കുറച്ചു.

താരിഫ് യൂറോപ്പില്‍ വിലക്കയറ്റം ഉണ്ടാക്കും

അതേ സമയം ട്രംപ് പറയുന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ പുതിയ താരിഫില്‍ സന്തുഷ്ടനാണ് എന്നാണ്. ബ്രിട്ടന്റെ മേല്‍ 10 ശതമാനമാണ് ട്രംപ് താരിഫ് ചുമത്തിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളെര കുറവാണ്. വിദേശത്ത് നിന്ന് ഒരു രാജ്യത്തേക്ക് വരുന്ന സാധനങ്ങളുടെ നികുതിയാണ് താരിഫ്. സര്‍ക്കാരിലേക്ക് ഇറക്കുമതി ചെയ്യുന്ന കമ്പനിയാണ് ഇത് അടയ്ക്കുന്നത്.

ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ മൂല്യത്തിന്റെ ഒരു ശതമാനത്തിലാണ് സാധാരണയായി താരിഫ് നിശ്ചയിക്കുന്നത്. ഉദാഹരണത്തിന് മുപ്പതിനായിരം പൗണ്ട് വിലയുള്ള ഒരു കാറിന് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയാല്‍ അത് മുപ്പത്തി മൂവായിരം പൗണ്ടാകും. വിദേശത്ത് നിന്ന് യുഎസിലേക്കുള്ള എല്ലാ ഇറക്കുമതികള്‍ക്കും ഏപ്രില്‍ 5 മുതല്‍ 10 ശതമാനം കുറഞ്ഞ താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പുതിയ താരിഫുകളിലൂടെ അമേരിക്കന്‍ ഖജനാവിന് 4.5 ട്രില്യണ്‍ പൗണ്ട് സമാഹരിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. എന്നാലും അമേരിക്കന്‍ വിപണിയെ ഇത് ദോഷകരമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

അമേരിക്കയ്ക്ക് താരിഫ് എങ്ങനെ ദോഷകരമാകും

മറ്റ് രാജ്യങ്ങള്‍ പതിറ്റാണ്ടുകളായി തങ്ങളെ കൊള്ളയടിച്ചതാണെന്നും അമേരിക്കയെ വീണ്ടും സമ്പന്നമാക്കാന്‍ വേണ്ടിയാണ് താരിഫ് നടപടികള്‍ക്ക് രൂപം നല്‍കിയത് എന്നുമാണ് ട്രംപ് പറയുന്നത്. അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും ഇടയിലുള്ള ന്യായമല്ലാത്ത വ്യാപാര രീതികള്‍ അവസാനിപ്പിക്കുന്നതിനാണ് പുതിയ തീരുവ ഏര്‍പ്പെടുത്തിയത് എന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങളും സൂചിപ്പിക്കുന്നത്.

ട്രംപിന്റെ താരിഫുകള്‍ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അമേരിക്ക തന്നെ മുന്നോട്ട് വെച്ച ആഗോള സ്വതന്ത്ര വ്യാപാര ക്രമത്തെ നശിപ്പിക്കാനുള്ള സാധ്യതയാണ് കാണുന്നതെന്നാണ് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇതൊരു ആഗോള വ്യാപാര യുദ്ധമായി മാറുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈനയെ പോലെയുള്ള രാജ്യങ്ങള്‍ പുതിയ വിപണി തേടാന്‍ നിര്‍ബന്ധിതരാകുമെന്നും സൂചനയുണ്ട്.

Similar News