ഐസിസിന്റെ പുതിയ തലവന്‍ ബ്രിട്ടനില്‍ ജീവിച്ചിരുന്ന വ്യക്തി; ലണ്ടനിലെ പള്ളികളില്‍ സ്ഥിരമായി തീവ്രവാദ പ്രസംഗം നടത്തി; സ്വീഡനില്‍ അഭയാര്‍ത്ഥിയായി; സിറിയയിലും ഇറാഖിലും ഐസിസിന് സ്വയം പ്രഖ്യാപിത ഖിലാഫത്ത് നഷ്ടപ്പെട്ടപ്പോള്‍ താവളം മാറ്റി; ആ ഭീകരന്‍ ഇപ്പോഴുള്ളത് സൊമാലിയയില്‍; അബ്ദുല്‍ ഖാദര്‍ മുമിന്‍ തീവ്രവാദം വളര്‍ത്തുമ്പോള്‍
ആഗോള തീവ്രവാദ സംഘടനയായ ഐസിസിന്റെ പുതിയ തലവന്‍ ബ്രിട്ടനില്‍ ജീവിച്ചിരുന്ന വ്യക്തി. ഇയാള്‍ പിന്നീട് സ്വീഡനില്‍ അഭയാര്‍ത്ഥിയായി എത്തുകയായിരുന്നു. ബ്രിട്ടനിലെ വിവിധ പള്ളികളില്‍ സ്ഥിരമായി ഇയാള്‍ വര്‍ഷങ്ങളായി തീവ്രവാദം പ്രസംഗിക്കാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഐസിസിന്റെ സുപ്രീം കമാന്‍ഡറായി മാറിയ അബ്ദുല്‍ ഖാദര്‍ മുമിന്‍ സൊമാലിയയിലാണ് ഉള്ളതെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം ഇയാളെ പിടികൂടാനായി സൊമാലിയയിലെ സൈന്യം എല്ലാ ശ്രമങ്ങളും നടത്തുകയാണ്. 2009-ല്‍ സിറിയയിലും ഇറാഖിലും ഐസിസിന് സ്വയം പ്രഖ്യാപിത ഖിലാഫത്ത് നഷ്ടപ്പെട്ടപ്പോള്‍ അവര്‍ മറ്റു രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും ദുര്‍ബലമായ ഭരണവും മുതലെടുക്കാന്‍ ജിഹാദികള്‍ക്ക് കഴിഞ്ഞിട്ടുള്ളതിനാല്‍ ഈ മേഖലയില്‍ അവര്‍ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അവര്‍ക്ക് വളരെ പെട്ടെന്ന് കഴിഞ്ഞിരുന്നു. വടക്കുകിഴക്കന്‍ സൊമാലിയയിലെ അര്‍ദ്ധ സ്വയംഭരണ പ്രദേശമായ പുന്റ്‌ലാന്‍ഡിലെ കാല്‍ മിസ്‌കാദ് പര്‍വതനിരകളിലാണ് ഇവരുടെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ 1200 ഓളം പേരെയാണ് ഇവര്‍ സംഘടനയില്‍ അംഗങ്ങളായി ചേര്‍ത്തത്. നേരത്തേ ഇത് 30 പേരായിരുന്നു.
സംഘടനയുടെ സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍, ഐസിസ് സൊമാലിയ നിരവധി ആഗോള ഭീകരാക്രമണങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതായിട്ടാണ് പറയപ്പെടുന്നത്. 2021 ല്‍ കാബൂള്‍ വിമാനത്താവളത്തിന് പുറത്തുള്ള രണ്ട് ചാവേര്‍ ബോംബാക്രമണങ്ങളില്‍ 169 അഫ്ഗാന്‍കാരും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. മുമിന്‍ ഐസിസ് പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങുന്നതിനുമുമ്പ്, ഒരു ദശാബ്ദക്കാലം ബ്രിട്ടീഷ് പള്ളികളില്‍ ജോലി ചെയ്തിരുന്നു. സൊമാലിയയിലേക്ക് യാത്ര ചെയ്യാന്‍ ഡസന്‍ കണക്കിന് യുവ ബ്രിട്ടീഷുകാരെ ചേര്‍ത്തിരുന്ന ശക്തമായ ഒരു 'റിക്രൂട്ടിംഗ് ശൃംഖല'യുടെ ഭാഗമായിരുന്നു മുമിന്‍ എന്നാണ് ഇപ്പോള്‍ മനസിലാക്കുന്നത്. 1950 കളുടെ തുടക്കത്തില്‍ സൊമാലിയയിലെ പുറ്റ്ലാന്‍ഡിലാണ് ഇയാള്‍ ജനിച്ചത്. ചുവന്ന ചായം പൂശിയ നീണ്ട താടിയും വലിയ പല്ലുകളും എല്ലാം ഇയാളെ വളരെ പെട്ടെന്ന് ശ്രദ്ധേയനാക്കും. 1990 കളില്‍ ആഭ്യന്തരയുദ്ധത്തിന്റെ നടുവില്‍ രാജ്യം വിടുന്നതിന് മുമ്പ് അദ്ദേഹം തന്റെ മുതിര്‍ന്ന ജീവിതത്തിന്റെ ഭൂരിഭാഗവും സൊമാലിയയില്‍ ചെലവഴിച്ചു. സ്വീഡനിലെ രണ്ടാമത്തെ വലിയ നഗരമായ ഗോഥെന്‍ബര്‍ഗില്‍ ഭാര്യയും കുഞ്ഞും ഒത്ത് ഇയാള്‍ താമസിച്ചിരുന്നു.
താമസമാക്കി, എന്നാല്‍ 2000 ല്‍ ഒരു പത്രപ്രവര്‍ത്തകനോട് സ്വന്തം മകള്‍ക്ക് ചേലാകര്‍മ്മം നടത്തുമെന്ന് വെളിപ്പെടുത്തിയതിന് ശേഷം സ്വീഡനില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നു. തുടര്‍ന്ന് മുമിന്‍ ഇംഗ്ലണ്ടിലേക്ക് പോയി, അവിടെ ലെസ്റ്ററിലെ ഖുബ പള്ളിയില്‍ ഒരു പ്രസംഗകനായി. എന്നാല്‍ ഇയാള്‍ ഇസ്ലാമിക നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തു എന്ന വിവാദത്തില്‍ കുടുങ്ങിയിരുന്നു. പിന്നീട് ഇയാള്‍ ലണ്ടനിലേക്ക് താമസം മാറി ഗ്രീന്‍വിച്ച് പള്ളിയില്‍ ഒരു വിസിറ്റിംഗ് സ്പീക്കറായി. അവിടെ ഇയാള്‍ ബ്രിട്ടനിലെ ഏറ്റവും കുപ്രസിദ്ധരായ രണ്ട് തീവ്രവാദികളുമായി കണ്ടുമുട്ടി. 2014 ലും 2015 ലും ഇറാഖിലും സിറിയയിലും തട്ടിക്കൊണ്ടുപോയ പാശ്ചാത്യ പത്രപ്രവര്‍ത്തകരെയും സന്നദ്ധ പ്രവര്‍ത്തകരെയും ക്രൂരമായി വധിച്ചതിന് നേതൃത്വം നല്‍കിയ ഒരാളായ മുഹമ്മദ് എംവാസി അഥവാ 'ജിഹാദി ജോണ്‍' ആയിരുന്നു ഒരാള്‍.
മറ്റൊരാള്‍ 2013 ല്‍ വൂള്‍വിച്ചിലെ റോയല്‍ ആര്‍ട്ടിലറി ബാരക്കിന് സമീപം ഫ്യൂസിലിയര്‍ ലീ റിഗ്ബിയെ വെട്ടി കൊലപ്പെടുത്തിയ മൈക്കല്‍ അഡെബോളാജോ ആയിരുന്നു. ഇവര്‍ രണ്ട് പേരും ഗ്രാന്‍വിച്ച് പള്ളിയില്‍ സ്ഥിരം സന്ദര്‍ശകര്‍ ആയിരുന്നു. 15 വര്‍ഷം മുമ്പാണ് മുബിന്‍ സോമാലിയയിലേക്ക് പോയത്. ഇവിടെയുള്ള പര്‍വ്വത നിരകളില്‍ ഒളിച്ചിരിക്കുന്ന ഇയാളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
