അവരെ പിണക്കിയാൽ ലോകം തീർന്നുവെന്ന് കരുതിയാൽ മതി!! മനസ്സ് നിറച്ച് ദുരൂഹമായ പല മോഹങ്ങളും കൊണ്ട് നടക്കുന്ന അയൽരാജ്യം; ഒരു യുദ്ധം തുടങ്ങിയാൽ ട്രംപിന്റെ വരെ ഉറക്കം നഷ്ടപ്പെടുമെന്നത് ഉറപ്പ്; രാജ്യങ്ങൾക്ക് വലിയൊരു മുന്നറിയിപ്പുമായി തായ്‌വാൻ പ്രസിഡന്‍റ്; ചൈനയുടെ അടുത്ത ലക്ഷ്യമെന്ത്?

Update: 2026-02-12 17:27 GMT

തായ്‌പെയി: തായ്‌വാൻ പിടിച്ചടക്കിയാൽ ചൈനയുടെ വിപുലീകരണ മോഹങ്ങൾ അവിടെ അവസാനിക്കില്ലെന്നും, ജപ്പാനും ഫിലിപ്പീൻസുമായിരിക്കും അവരുടെ അടുത്ത ലക്ഷ്യങ്ങളെന്നും തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെ മുന്നറിയിപ്പ് നൽകി. തായ്‌വാന്റെ പതനം ഇൻഡോ-പസഫിക് മേഖലയിലെ സമാധാനത്തെയും അന്താരാഷ്ട്ര ക്രമത്തെയും തകർക്കുമെന്നും അദ്ദേഹം എഎഫ്പിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഇതിന്റെ പ്രതിഫലനങ്ങൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപിക്കുമെന്നും ലായ് ചിംഗ്-തെ കൂട്ടിച്ചേർത്തു. ജപ്പാൻ മുതൽ ഫിലിപ്പീൻസ് വരെ നീളുന്ന ഏഷ്യ-പസഫിക് മേഖലയിലെ തായ്‌വാന്റെ തന്ത്രപ്രധാനമായ സ്ഥാനം പ്രാദേശിക സുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാരത്തിനും നിർണായകമാണ്. ചൈനയ്ക്ക് ജപ്പാനുമായും ഫിലിപ്പീൻസുമായും നിലവിൽ ഭൂമിശാസ്ത്രപരമായ തർക്കങ്ങളുണ്ട്. ആഗോള ഷിപ്പിംഗിനുള്ള പ്രധാന പാതയായ തായ്‌വാൻ കടലിടുക്കിന്റെ പ്രാധാന്യം കൂടി ചൂണ്ടിക്കാട്ടിയാണ് തായ്‌വാൻ പ്രസിഡന്റിന്റെ ഈ മുന്നറിയിപ്പ്.

തായ്‌വാനെ പിടിച്ചെടുക്കാനുള്ള ചൈനീസ് പദ്ധതി ആസന്നമായിക്കൊണ്ടിരിക്കുന്നുവെന്ന ആശങ്കകൾക്ക് ആക്കം കൂട്ടിക്കൊണ്ട്, സമീപകാലത്തായി തായ്‌വാന്റെ സമുദ്രാതിർത്തിയും വ്യോമാതിർത്തിയും ചൈനീസ് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും തുടർച്ചയായി ലംഘിക്കുന്നുണ്ട്. ചൈനയുടെ ഇത്തരം പ്രകോപനങ്ങൾക്ക് പിന്നാലെയാണ് ലായ് ചിംഗ്-തെ ചൈനീസ് വിപുലീകരണ മോഹങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്.

ചൈനയുടെ സൈനിക ഭീഷണിയെ നേരിടാൻ തായ്‌വാൻ തങ്ങളുടെ പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. 40 ബില്യൺ ഡോളറിന്റെ അധിക പ്രതിരോധ ഫണ്ടിംഗിന് പാർലമെന്റ് അംഗീകാരം നൽകുമെന്ന് പ്രസിഡന്റ് ലായ് ചിംഗ്-തെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2030-ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 5 ശതമാനമായി ഉയർത്താനാണ് തായ്‌വാൻ ലക്ഷ്യമിടുന്നത്. അമേരിക്ക തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തായ്‌വാൻ പ്രസിഡന്റിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ചൈനീസ് വെബ്സൈറ്റായ സോഹുവിൽ മുൻപ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ വിവരങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. ചൈന വരും വർഷങ്ങളിൽ ലക്ഷ്യമിടുന്ന ആറ് പ്രധാന യുദ്ധങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. തായ്‌വാന്റെ ഏകീകരണമാണ് സമാധാനപരമായോ അല്ലാതെയോ ചൈന ഇതിൽ ആദ്യമായി ലക്ഷ്യമിടുന്നത്.

ചൈനയുടെ അധിനിവേശ മോഹങ്ങൾ തായ്‌വാനിൽ അവസാനിക്കില്ല. തായ്‌വാൻ വീണാൽ ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും അന്താരാഷ്ട്ര ക്രമവും തകരും. ജപ്പാൻ, ഫിലിപ്പീൻസ് എന്നിവയ്ക്ക് പുറമെ ഇതിന്റെ പ്രത്യാഘാതങ്ങൾ അമേരിക്കയിലും യൂറോപ്പിലും വരെ എത്തുമെന്നാണ് തായ്‍വാൻ പ്രസിഡന്‍റിന്‍റെ മുന്നറിയിപ്പ്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തന്റെ സൈനിക ജനറൽമാരെ കൂട്ടത്തോടെ പുറത്താക്കുന്ന നടപടിയെ ലായ് ചിങ്-തെ "അസാധാരണമായ സാഹചര്യം" എന്ന് വിശേഷിപ്പിച്ചു. ഇത് തായ്‌വാൻ അധിനിവേശ പദ്ധതികളെ ബാധിച്ചേക്കാം. എങ്കിലും രാജ്യം എപ്പോഴും ജാഗ്രതയോടെയിരിക്കണം. ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കാൻ തായ്‌വാൻ പാർലമെന്റ് 40 ബില്യൺ ഡോളറിന്റെ അധിക ബജറ്റ് ഉടൻ അംഗീകരിക്കും. അമേരിക്കയിൽ നിന്നുള്ള അത്യാധുനിക ആയുധങ്ങൾ വാങ്ങാനാണ് ഈ തുക വിനിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ട്രംപ്-ഷി ജിൻപിംഗ് കൂടിക്കാഴ്ച തായ്‌വാന്റെ നിലവിലെ സ്ഥിതി നിലനിർത്താൻ സഹായിക്കുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആവശ്യമെങ്കിൽ ബലംപ്രയോഗിച്ചും തായ്‍വാനെ കൂട്ടിചേർക്കുമെന്ന് ചൈന ആവർത്തിക്കുന്നുണ്ട്. സമീപകാലത്ത് തായ്‌വാന് ചുറ്റും ചൈന സൈനികാഭ്യാസം ശക്തമാക്കിയിരിക്കുകയാണ്. ഫിലിപ്പീൻസുമായും ജപ്പാനുമായും ചൈന നിലവിൽ സമുദ്ര അതിർത്തി തർക്കങ്ങളിലേർപ്പെട്ടിരിക്കുകയാണ് എന്നതും മേഖലയിലെ ആശങ്ക വർദ്ധിപ്പിക്കുന്നു.

തായ്‌വാൻ പ്രസിഡന്‍റിന്‍റെ അഭിമുഖത്തിന് പിന്നാലെ ചൈനീസ് വെബ്സൈറ്റായ സോഹുവിൽ മുൻപ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ വിവരങ്ങൾ വീണ്ടും ചർച്ചയായി. ചൈന ഇനിയുള്ള വർഷങ്ങളിൽ ലക്ഷ്യമിടുന്ന ആറ് പ്രധാന യുദ്ധങ്ങളെക്കുറിച്ചാണ് ഇതിൽ പറയുന്നത്. തായ്‌വാനെ സ്വന്തമാക്കുക എന്നതാണ് ആദ്യം.

ശേഷം ദക്ഷിണ ചൈനാ കടലിലെ ദ്വീപുകൾ പിടിച്ചെടുക്കാൻ ചൈന നീക്കം നടത്തും, ഇന്ത്യയുടെ അരുണാചൽ പ്രദേശ് പിടിച്ചെടുക്കുന്നതിനായി പാകിസ്താനുമായി ചേർന്ന് ശ്രമിക്കും, ജപ്പാന്റെ നിയന്ത്രണത്തിലുള്ള ദ്വീപുകൾ പിടിച്ചെടുക്കാൻ ശ്രമിക്കും, തുടർന്ന് മംഗോളിയയെ ചൈനയുടെ ഭാഗമാക്കാനുള്ള സൈനിക നീക്കം നടത്തും എന്നെല്ലാമാണ് സോഹുവിലെ റിപ്പോർട്ടിലുള്ളത്. 2030 മുതൽ 2060 വരെയുള്ള കാലത്ത് ചൈന ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Tags:    

Similar News