ഇറാനെ പുകയ്ക്കുമെന്ന് ട്രംപ്, മുട്ടുമടക്കില്ലെന്ന് ഖമേനി; 10 ദിവസത്തെ ഡെഡ്ലൈന്‍! മിഡില്‍ ഈസ്റ്റില്‍ യുദ്ധകാഹളം; ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ ബോംബറുകള്‍ തയ്യാര്‍? ജനീവയിലെ ചര്‍ച്ച പൊളിഞ്ഞാല്‍ യുദ്ധം തുടങ്ങും; പശ്ചിമേഷ്യ പൊട്ടിത്തെറിയുടെ വക്കില്‍ തന്നെ

Update: 2026-02-23 04:11 GMT

റാനുമായുള്ള ആണവ ചര്‍ച്ചകള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ സമയപരിധി നിശ്ചയിച്ച സാഹചര്യത്തില്‍ ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ്. തന്റെ പിന്‍ഗാമികളെ അദ്ദേഹം നിശ്ചയിച്ചു കഴിഞ്ഞു എന്നും പറയപ്പെടുന്നു. ട്രംപിന്റെ മിഡില്‍ ഈസ്റ്റിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫും മരുമകന്‍ ജാരെഡ് കുഷ്‌നറും പുതിയ ആണവ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ വ്യാഴാഴ്ച ജനീവയില്‍ ഇറാനിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ പോകുകയാണ്.

എന്നാല്‍ അടുത്ത 10 മുതല്‍ 15 ദിവസത്തിനുള്ളില്‍ ഇറാനെതിരായ ആക്രമണം നടത്താനുള്ള സാധ്യത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിക്കളയുന്നില്ല. ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനും ഖമേനി ഉപദേഷ്ടാവുമായ അലി ലാരിജാനി വിശ്വസിക്കുന്നത് എന്ത് സംഭവിച്ചാലും ഇറാന്‍ അത് നേരിടാന്‍ തയ്യാറാണെന്നാണ്. അല്‍ ജസീറ ചാനലേേിനാടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്‍ തീര്‍ച്ചയായും മുമ്പത്തേക്കാള്‍ ശക്തരാണ് എന്നും കഴിഞ്ഞ ഏഴ്, എട്ട് മാസത്തിനുള്ളില്‍ ്അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും സ്വന്തം കുറവുകള്‍ കണ്ടെത്തി അവ പരിഹരിച്ചതായും ലാരിജാനി അറിയിച്ചു.

ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും യുദ്ധം തുടങ്ങുകയില്ലെന്നും എന്നാല്‍ അവര്‍ അത് തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചാല്‍ പ്രതികരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച നടന്ന തന്റെ ബോര്‍ഡ് ഓഫ് പീസിന്റെ ഉദ്ഘാടന യോഗത്തില്‍ സംസാരിച്ച ട്രംപ് 10 ദിവസത്തിനുള്ളില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ അമേരിക്ക ഇറാനില്‍ ബോംബിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ തന്ത്രം ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഒരു സുപ്രധാന കാലയളവിലേക്ക് ചര്‍ച്ചകളില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന് മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അത് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, മുഴുവന്‍ നേതൃത്വത്തെയും പുറത്താക്കാനുള്ള ശ്രമത്തില്‍ ട്രംപ് ഭരണകൂടം ആഞ്ഞടിച്ചേക്കാം.

മുതിര്‍ന്ന സഹായികള്‍ ട്രംപിന് ഈ പദ്ധതി 'ആവര്‍ത്തിച്ച് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഓവല്‍ ഓഫീസിലെ ചര്‍ച്ചകള്‍ പ്രധാനമായും ഒരു വലിയ ആക്രമണ പദ്ധതിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേ സമയം ട്രംപിന്റെ ഇറാനെതിരെയുള്ള തുടര്‍നടപടികള്‍ക്കെതിരായ എതിര്‍പ്പ് വാഷിംഗ്ടണില്‍ വര്‍ദ്ധിച്ചു വരികയാണ്. കാരണം അദ്ദേഹത്തിന്റെ സമീപകാല സൈനിക നടപടികള്‍ നിയമവിരുദ്ധമാണെന്ന് അമേരിക്ക്ന# കോണ്‍ഗ്രസിലെ പ്രമുഖരായ പലരും ചൂണ്ടിക്കാട്ടുന്നു. കെന്റക്കി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം തോമസ് മാസിയും കാലിഫോര്‍ണിയ ഡെമോക്രാറ്റായ റോ ഖന്നയും, ട്രംപിനെ നിയന്ത്രിക്കാനും കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ആക്രമണങ്ങള്‍ക്കെതിരെ ജനപ്രതിനിധിസഭയില്‍ ഒരു പ്രമേയം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു.

മറുവശത്ത്, സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം സൈനിക നടപടിയുടെ ഒരു വക്താവാണ്. അതേസമയം, ഖമേനി, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം അദ്ദേഹം മേല്‍നോട്ടം വഹിക്കുന്ന ഉന്നത സൈനിക, സര്‍ക്കാര്‍ തസ്തികകള്‍ക്കായി നാല് വ്യക്തികളെ തീരുമാനിച്ചിട്ടുണ്ട്. പുതുവത്സരത്തിനുശേഷം ഇറാനില്‍ പ്രതിഷേധങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്, അയത്തുള്ള ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഇന്റര്‍നെറ്റ് കണക്ഷനും ടെലിഫോണ്‍ ലൈനുകളും വിച്ഛേദിച്ചുകൊണ്ട് തങ്ങളുടെ പൗരന്മാരുടെ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

എന്നാല്‍ എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രതിഷേധക്കാര്‍ക്ക് ഇപ്പോഴും രാജ്യത്തിന് പുറത്തേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ കഴിയുന്നുണ്ട്. പ്രതിഷേധങ്ങള്‍ ആരംഭിച്ചതുമുതല്‍ ട്രംപ് തന്റെ പരസ്യ പ്രസ്താവനകളിലൂടെ ബലപ്രയോഗം നടത്തുന്നതിനെതിരെ ഇറാന്‍ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാനിലെ സുപ്രാധന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബാക്രമണം നടത്തുകയും ചെയ്തിരുന്നു.

Similar News