ഫലസ്തീന് വേണ്ടി കൊടി പിടിച്ച് തെരുവില്‍ ഇറങ്ങിയ സ്റ്റുഡന്റ് വിസക്കാരുടെ നെഞ്ചിടിക്കുന്നു; നാടുകടത്തും മുന്‍പ് ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നെട്ടോട്ടമാടി വിദേശ വിദ്യാര്‍ഥികള്‍; യൂണിവേഴ്സിറ്റി വെബ്‌സൈറ്റുകളിലും ഫലസ്തീന്‍ അപ്രത്യക്ഷം

ഫലസ്തീന് വേണ്ടി കൊടി പിടിച്ച് തെരുവില്‍ ഇറങ്ങിയ സ്റ്റുഡന്റ് വിസക്കാരുടെ നെഞ്ചിടിക്കുന്നു

Update: 2025-02-07 06:18 GMT

വാഷിങ്ടണ്‍: അമേരിക്കയില്‍ ഫലസ്തീന് വേണ്ടി കൊടിപിടിച്ച് തെരുവില്‍ ഇറങ്ങിയ സ്റ്റുഡന്റ് വിസക്കാര്‍ക്ക് നെഞ്ചിടിക്കുന്നു. ഹമാസ് അനുകൂലികളെ നാട് കടത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഈ നീക്കം. ഫലസ്തീനെ അനുകൂലിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്്റ്റുകള്‍ നീക്കം ചെയ്യാന്‍ ഇവരില്‍ പലരും നെട്ടോട്ടമോടുകയാണ്. ഹമാസ് അനുകൂലികളെ നാടുകടത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് കൊണ്ട് പല സ്റ്റുഡന്റ് വിസക്കാരും സമൂഹ മാധ്യമങ്ങളില്‍ നിരന്തരമായി പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇവരാണ് ഇപ്പോള്‍ ട്രംപ് പേടിയില്‍ അവയെല്ലാം നീക്കം ചെയ്യാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ മാസം ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരം ഹമാസിനെ അനുകൂലിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കും. പ്യൂര്‍ഡ്യൂ സര്‍വ്വകലാശാലയുടെ അനൗദ്യോഗിക പത്രമായ ദി എക്സ്പോണന്റില്‍ 2023 ഒക്ടോബര്‍ ഏഴിന് ശേഷം വന്ന ലേഖനങ്ങളും ചിത്രങ്ങളും പേരുകളും എല്ലാം പിന്‍വലിക്കുന്നതായി അവരുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ നീക്കം ചെയ്യുന്നതിനായിട്ടാണ് ഈ തീരുമാനം എന്നാണ് സര്‍വ്വകലാശാല വ്യക്തമാക്കുന്നത്.

ഇനി മുതല്‍ ഫലസ്തീന്‍ അനുകൂല വാര്‍ത്തകളോ ചിത്രങ്ങളോ തങ്ങള്‍ പ്രസിദ്ധീകരിക്കുകയില്ലെന്നാണ് പത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗം പറയുന്നത്. അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള ഏകാധിപത്യ കടന്നുകയറ്റം അവസാനിക്കുന്നത് വരെ ഈ നിലപാട് തുടരും

എന്നാണ് അവര്‍ വ്യക്തമാക്കുന്നത്. സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിംഗ് എ്ന്നീ മേഖലകളില്‍ വിവിധ കോഴ്സുകളാണ് പ്യൂര്‍ഡ്യൂ സര്‍്വവകലാശാല നടത്തുന്നത്. ഗവേഷണ മേഖലയിലും അമേരിക്കയിലെ ഇന്ത്യാനയിലെ ഈ സര്‍വ്വകലാശാല പ്രമുഖ സ്ഥാപനമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

എക്സ്പോണന്റിന്റെ മുഖ്യ പത്രാധിപരായ സേത്ത് നെല്‍സണ്‍ ദാരിദ്യത്തേയും വീടില്ലാത്ത വ്യക്തികളെയും കുറിച്ച് നിരന്തരമായി സമൂഹ മാധ്യമങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്ന വ്യക്തിയാണ്. എന്നാല്‍ എക്സ്പോണന്റ് എന്ന പ്രസ്ഥാനത്തിന് സര്‍വ്വകലാശാലയുമായി നേരിട്ട് ഒരു ബന്ധവും ഇല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹമാസ് തീവ്രവാദികള്‍ ഇസ്രയേല്‍ ആക്രമിച്ചതിന് തൊട്ടു പിന്നാലെ തന്നെ അമേരിക്കയിലെ പല സര്‍വ്വകലാശാലകളിലേയും വിദേശ വിദ്യാര്‍ത്ഥികള്‍ ഫലസ്തീന്‍ അനുകൂല പോസ്റ്റുകളുമായി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.

അമേരിക്കയിലെ ജൂതന്‍മാര്‍ക്കെതിരെ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ട്രംപ് നീതിന്യായ വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. ജിഹാദി അനുകൂലികളെ എത്രയും വേഗം നാട് കടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ കൊളംബിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍്തഥികള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി തവണ ഫലസ്തീന്‍ അനുകൂല റാലികള്‍ നടത്തിയിരുന്നു. ഇസ്രയേലും ഹമാസും തമ്മില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അമേരിക്കയിലെ സര്‍വ്വകലാശാലകളിലെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ അവസാനിച്ചത്.

Tags:    

Similar News