ബി.ജെ.പിയുടെ പരിപാടികളില്‍ കാണുന്നില്ലല്ലേ? തന്നെ ക്ഷണിക്കാറില്ലെന്നും ചിലപ്പോള്‍ അവസാന നിമിഷമാണു പറയുക; ബിജെപിയെ കുരുക്കിലാക്കി ഖുശ്ബുവിന്റെ ഫോണ്‍ സംഭാഷണം: തമിഴ് മാധ്യമത്തിനെതിരെ നിയമനടപടിക്കൊരുങ്ങി താരം; സംഭാഷ്ണം പുറത്ത് വിട്ടത് തന്റെ അറിവോടെയല്ലെന്നും നടി
ചെന്നൈ: ബിജെപി നേതൃത്വത്തെ കുരുക്കിലാക്കുന്ന് തരത്തിലുള്ള ഫോണ്‍ സംഭാഷണം പ്രചരിക്കുന്ന് വിവാദത്തില്‍. ബിജെപിയെ കുരുക്കലാക്കുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. ബിജെപി നേതൃത്വമായി നടി ഖുശ്ബു അകലന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ എത്തിയിരുന്നു. അത് ശരിവെക്കുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ഒരു മാധ്യമസ്ഥാപനമാണ് ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതെന്നാണ് ആരോപണം. ഇതോടെ, മാധ്യമ സ്ഥാപനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങിയിരിക്കുകയാണ് നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു. തന്റെ അനുമതി ഇല്ലാതെയാണു സംഭാഷണം റിക്കോര്‍ഡ് ചെയ്തതെന്നും മാധ്യമപ്രവര്‍ത്തനത്തിന്റെ മൂല്യത്തകര്‍ച്ചയാണ് ഇതു കാണിക്കുന്നതെന്നും ഖുശ്ബു പറയുന്നു.
തമിഴ് വാര്‍ത്താ ചാനലിലെ മാധ്യമപ്രവര്‍ത്തകനുമായുള്ള ഖുശ്ബുവിന്റെ സംഭാഷണമാണു പുറത്തായത്. ബി.ജെ.പിയുടെ പരിപാടികളില്‍ കാണുന്നില്ലല്ലോയെന്നും എന്തുകൊണ്ടാണു വിട്ടുനില്‍ക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, തന്നെ ക്ഷണിക്കാറില്ലെന്നും ചിലപ്പോള്‍ അവസാന നിമിഷമാണു പറയുകയെന്നും ഖുശ്ബു മറുപടി നല്‍കി. സംഭാഷണത്തിലെ ശബ്ദം തന്റേതു തന്നെയാണെന്നും എന്നാല്‍ അനുമതിയില്ലാതെയാണു റിക്കോര്‍ഡ് ചെയ്തതെന്നാണ് ഖുശ്ബു പറയുന്നത്. ഇതിനിടെ, ബി.ജെ.പിക്കു വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നാണ് ഖുശ്ബു പറയുന്നത്.
എന്നാല്‍, ഖുശ്ബുവിന്റെ വാക്കുകള്‍ തമിഴ്നാട് ബി.ജെ.പിയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാന നേതൃത്വം എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് വിമര്‍ശനം. അണ്ണാമലൈ ഇഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തെ കുറിച്ച് കൃത്യമായ വിവരം നല്‍കാതെ മുതിര്‍ന്നവരെ അവഗണിക്കുകയാണെന്നാണ് വിമര്‍ശനം. പലതരത്തിലുള്ള വിഭാഗീയത ബി.ജെ.പിയില്‍ ശക്തമാവുകയാണ്.