ഡല്‍ഹിയിലെ ഭരണം ജനങ്ങള്‍ മടുത്തിരുന്നു; അവര്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ടുചെയ്തത്; കോണ്‍ഗ്രസ് അടിത്തട്ടിലേക്ക് ഇറങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയും വേണം': ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തോട് വയനാട്ടില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തോട് വയനാട്ടില്‍ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി

Update: 2025-02-08 09:40 GMT

വയനാട്: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മാറ്റത്തിന് വേണ്ടിയുള്ള വോട്ടെന്ന് പ്രിയങ്ക ഗാന്ധി. തലസ്ഥാനത്തെ നിലവിലെ ഭരണത്തില്‍ ജനങ്ങള്‍ മടുത്തിരുന്നു, അവര്‍ മാറ്റം ആഗ്രഹിച്ചു. അവര്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ടുചെയ്തതെന്ന് ഞാന്‍ കരുതുന്നു. തിരഞ്ഞെടുപ്പില്‍ ജയിച്ച എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഞങ്ങള്‍ കൂടുതല്‍ കഠിനാദ്ധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. ജനങ്ങളിലേക്കിറങ്ങി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടിയിരിക്കുന്നു'-പ്രിയങ്ക പറഞ്ഞു.

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയതാണ് പ്രിയങ്ക. നേരത്തെ കണ്ണൂരില്‍, വിമാനമിറങ്ങിയ പ്രിയങ്ക, തിരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാവിലെ പുറത്തു വിട്ട ആദ്യകാല ട്രെന്‍ഡുകളിലെ ഫലത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എനിക്കറിയില്ല, ഞാന്‍ ഇതുവരെ ഫലങ്ങള്‍ പരിശോധിച്ചിട്ടില്ല എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ മറുപടി.

15 വര്‍ഷം ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഈ തെരഞ്ഞെടുപ്പിലും ഒരു സീറ്റും നേടാനായില്ല. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു

Tags:    

Similar News