ആം ആദ്മി പുറത്തുവിട്ട 'വിശ്വസിക്കാന്‍ കൊള്ളാത്തവരു'ടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയും; മോദിയും അമിത്ഷായും യോഗിയും പോസ്റ്ററില്‍; രാഷ്ട്രീയ ജീവിതത്തില്‍ അരവിന്ദ് കെജ്രിവാളിനെ പോലൊരു നുണയനെ കണ്ടിട്ടില്ലെന്ന് അമിത്ഷാ
ആം ആദ്മി പുറത്തുവിട്ട 'വിശ്വസിക്കാന്‍ കൊള്ളാത്തവരു'ടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയും
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുന്നു. രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചു ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ആം ആദ്മി പാര്‍ട്ടി കാമ്പയിന്‍ വിഭാഗം പുറത്തുവിട്ട വിശ്വസിക്കാന്‍ കൊള്ളാത്തവരും സത്യസന്ധരുമല്ലാത്തവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ഉള്‍പ്പെടുത്തി.
രാഹുലിനെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ ബി.ജെ.പി നേതാക്കളും പോസ്റ്ററിലുണ്ട്. ഇവരെ ആപ് കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ വിടില്ലെന്നും പോസ്റ്ററില്‍ പറയുന്നു. ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും പോസ്റ്റര്‍ യുദ്ധം നടത്താറുണ്ടെങ്കില്‍ ഇതില്‍ രാഹുല്‍ ഗാന്ധിയെ ഉള്‍പ്പെടുത്തുന്നത് ആദ്യമായാണ്.
ഡല്‍ഹിയിലെ വികസനമില്ലായ്മയുടെയും അഴിമതിയുടെയും പേരില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിക്കുകയാണ്. ഡല്‍ഹി നിയമസഭയില്‍ സി.എ.ജി റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിലെ കാലതാമസവും ഇപ്പോള്‍ റദ്ദാക്കിയ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തന്റെ രാഷ്ട്രീയ ജീവിതത്തില്‍ അരവിന്ദ് കെജ്രിവാളിനെ പോലൊരു നുണയനെ കണ്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി വാഗ്ദാനങ്ങള്‍ നിറവേറ്റുന്നില്ല, വീണ്ടും അരവിന്ദ് കെജ്രിവാള്‍ നുണകളുടെ കൂമ്പാരവും നിരപരാധിയുടെ മുഖവുമായി വരികയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.