കന്നഡ വിരുദ്ധ ശക്തികളെ പ്രതിരോധിക്കാൻ ഒരുമിച്ച് നിൽക്കണം; ഹിന്ദിക്കും സംസ്കൃതത്തിനും ഗ്രാൻ്റ് അനുവദിച്ചു, പ്രാദേശിക ഭാഷകളെ അവഗണിച്ചു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Update: 2025-11-01 13:52 GMT

ബംഗളൂരു: കേന്ദ്ര സർക്കാർ ഹിന്ദിക്കും സംസ്കൃതത്തിനും മാത്രം ഗ്രാൻ്റ് അനുവദിക്കുകയും മറ്റ് പ്രാദേശിക ഭാഷകളെ അവഗണിക്കുകയും ചെയ്യുന്നതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിൻ്റെ എഴുപതാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. കന്നഡ വിരുദ്ധ ശക്തികളെ പ്രതിരോധിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കേന്ദ്രത്തിന് സംസ്ഥാനം നൽകുന്ന നികുതി വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ തിരികെ ലഭിക്കുന്ന തുക തുച്ഛമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തികപരമായ അവഗണനക്ക് പുറമെ ഭാഷാപരമായ വേർതിരിവും കേന്ദ്രം കാണിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ കന്നഡയോടുള്ള അവഗണനയാണെന്നും, ഇത് രണ്ടാനമ്മയുടെ പെരുമാറ്റമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

കുട്ടികളുടെ ഭാവിക്ക് മാതൃഭാഷാ വിദ്യാഭ്യാസം അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വികസിത രാജ്യങ്ങളിലെ കുട്ടികൾ അവരുടെ മാതൃഭാഷയിൽ ചിന്തിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ, ഇന്ത്യയിൽ ഇതിന് വിപരീതമായാണ് കാര്യങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News