രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; മഹാരാഷ്ട്രയില്‍ അടക്കം ബിജെപി വിജയം നേടിയത് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച്; രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്; വഖഫ് ചര്‍ച്ച രാത്രി വൈകിയും നീട്ടിക്കൊണ്ട് പോയത് ധ്രുവീകരണം ലക്ഷ്യമിട്ട്; ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു; വിമര്‍ശനവുമായി ഖാര്‍ഗെ

ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു; വിമര്‍ശനവുമായി ഖാര്‍ഗെ

Update: 2025-04-09 08:41 GMT

അഹമ്മദാബാദ്: രാജ്യം ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന് അഹമ്മദാബാദ് എഐസിസി സമ്മേളനത്തില്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചാണ് ബിജെപി വിജയം നേടിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്നും ഖര്‍ഗെ പറഞ്ഞു. മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് അടക്കം സമീപകാലത്ത് ബിജെപി ജയിച്ച തെരഞ്ഞെടുപ്പില്‍ ഇവിഎം തിരിമറി നടന്നെന്നും ഖാര്‍ഗെ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും സംശയ നിഴലിലാണെന്ന് ഖര്‍ഗെ പറയുന്നു.

ലോകം മുഴുവന്‍ ബാലറ്റിലേക്ക് മാറുകയാണ്. എന്നാല്‍ നാം ഇപ്പോഴും ഇവിഎം ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണ്. അത് തെളിയിക്കാന്‍ അവര്‍ നമ്മോട് ആവശ്യപ്പെടുന്നു. ഭരണകക്ഷിക്ക് ഗുണം ചെയ്യുന്നതും പ്രതിപക്ഷത്തിന് പ്രതികൂലമായി ബാധിക്കുന്നതുമായ തന്ത്രങ്ങളാണ് നിങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത് ഖര്‍ഗെ പറഞ്ഞു.

രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും വഖഫ് ചര്‍ച്ച രാത്രി വൈകിയും നീട്ടിക്കൊണ്ട് പോയത് ഈ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവിന് സഭയില്‍ സംസാരിക്കാന്‍ പോലും അവസരം നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാരുകളുമായുള്ള ബന്ധം എന്നത്തെക്കാളും മോശം. കോണ്‍ഗ്രസ് സര്‍ക്കാരുകളെ പ്രത്യേകിച്ച് അവഗണിച്ചു. ഫണ്ട് നല്‍കുന്നില്ല. ഗവര്‍ണര്‍മാരെ ആയുധമാക്കുന്നു. ബില്ലുകള്‍ക്ക് മേല്‍ അടയിരിക്കുന്ന പരിപാടി ഇനി നടപ്പില്ല. മോദിയുടെ ഒബിസി പ്രേമം വ്യാജം. പാവപ്പെട്ട ഓബിസിക്കാര്‍ക്കായി ഒന്നും ചെയ്യുന്നില്ല. ജാതി സെന്‍സസ് നടത്തം ഖര്‍ഗെ പറഞ്ഞു.

ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് ഖാര്‍ഗെ പ്രസംഗത്തില്‍ ഉടനീളം ഉര്‍ത്തിയത്. രാജ്യത്തെ സ്ഥാപനങ്ങളെല്ലാം കോണ്‍ഗ്രസ് ഭരണകാലത്ത് നിര്‍മിച്ചതാണ്. എല്ലാത്തിന്റേയും ശില്‍പി താനാണെന്നാണ് ഇപ്പോള്‍ മോദി പറയുന്നത്. ഇ.ഡി, സി.ബി.ഐ, ഐ.ബി പോലുള്ള ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. കേന്ദ്ര-സംസ്ഥാന ബന്ധം ഇതുപോലെ മോശമായി കാലമില്ല. മാന്യമായ ഇടപെടലുകളാണ് യു.പി.എ സര്‍ക്കാറിന്റെ കാലത്ത് നടത്തിയിരുന്നത്. യു.പി.എം നടപ്പാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച് ഗവര്‍ണര്‍മാര്‍ സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് മോദിയുടെ അജണ്ടയായിരുന്നു. സംസ്ഥാന ഭരണത്തില്‍ ഇടപെടാനുള്ള മോദിയുടെ ഒരു മാര്‍ഗമായിരുന്നു ഗവര്‍ണര്‍മാര്‍. ഗവര്‍ണര്‍മാരുടെ അധികാരം സംബന്ധിച്ച സുപ്രീംകോടതി വിധി മോദി സര്‍ക്കാറിനേറ്റ തിരിച്ചടിയാണ്.

മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍ എന്ത് മാറ്റമാണ് കൊണ്ടുവന്നത്. ജനങ്ങളുടെ ദാരിദ്ര്യത്തിന് മാറ്റം വന്നിട്ടില്ല. പിന്നാക്ക വിഭാഗത്തിന്റെയും ദലിതുകളുടെയും അവസ്ഥയിലും യാതൊരു മാറ്റവുമില്ല. മോദിയുടെ ഒ.ബി.സി പ്രേമം വ്യാജമാണ്. വോട്ട് കിട്ടാനുള്ള ഒരു തന്ത്രം മാത്രമാണ്. പാവപ്പെട്ട മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കായി മോദി ഒന്നും ചെയ്യുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഊര്‍ജം കോണ്‍ഗ്രസിന് കൂടുതല്‍ ശക്തി നല്‍കും. സോണിയ ഗാന്ധിയുടെ ആശിര്‍വാദവും ഉണ്ടാകും. സിന്ദാബാദ് വിളിച്ചു നടന്നിട്ട് കാര്യമില്ല. ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഊര്‍ജസ്വലനാകണം. രാജ്യത്ത് കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി.

Tags:    

Similar News