എന്നാടാ ഇത്..ഇതെല്ലാം റൊമ്പ ഓവർ; ആദ്യം പരീക്ഷ എഴുതി മാർക്ക് കിട്ടിയിട്ട് കാണാം..; ടിവികെ പ്രസിഡന്റ് വിജയ്‌യെ രൂക്ഷമായി പരിഹസിച്ച് എഐഎഡിഎംകെ

Update: 2025-09-21 08:41 GMT

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ രാഷ്ട്രീയ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം (എഐഎഡിഎംകെ). 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് ബദലായി ടിവികെ ഉയർന്നു വരും എന്ന വിജയ്‌യുടെ പ്രസ്താവന യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന് എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ പറഞ്ഞു. "പരീക്ഷ എഴുതും മുമ്പ് വിജയം പ്രഖ്യാപിക്കുകയാണ് അദ്ദേഹം. ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കട്ടെ. അതിന് ശേഷം ഇത്തരം പ്രസ്താവനകൾ നടത്താം," ഉദയകുമാർ പരിഹസിച്ചു. വിജയ്‌യുടെ തെറ്റായ പ്രചാരണങ്ങളിൽ ജനങ്ങൾ വീണു പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, വിജയ്‌യുടെ നാഗപ്പട്ടണം റാലിയുമായി ബന്ധപ്പെട്ട് ടിവികെ ജില്ലാ നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതും സ്വകാര്യഭൂമിയിൽ അതിക്രമിച്ചു കയറിയതുമാണ് പ്രധാന ആരോപണങ്ങൾ. വേളാങ്കണ്ണി പള്ളിയുടെ ഉടമസ്ഥതയിലുള്ള കല്യാണമണ്ഡപത്തിന്റെ ചുറ്റുമതിൽ തകർത്തുവെന്നും എഫ്ഐആറിൽ പറയുന്നു.

അതേസമയം, താൻ നടത്തുന്ന പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തുന്ന കടുത്ത നിയന്ത്രണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർ.എസ്.എസ്സിനും ബാധകമാക്കുന്നില്ലെന്ന വിജയ്‌യുടെ വിമർശനം തമിഴ്‌നാട് സർക്കാർ തള്ളി. കഴിഞ്ഞ വർഷം ചെന്നൈയിൽ മോദിയുടെ റാലിക്ക് 20ഓളം നിബന്ധനകളോടെയാണ് അനുമതി നൽകിയതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. 

Tags:    

Similar News