അണ്ണാമലൈയും കെ. പളനിസാമിയും ഗൗണ്ടര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍; അണ്ണാഡിഎംകെ വീണ്ടും ബിജെപി സഖ്യത്തിലേക്ക് എത്തുമ്പോള്‍ അണ്ണാമലെയെ മാറ്റി 'ഭിന്നത' പരിഹരിക്കാന്‍ ബിജെപി; അധ്യക്ഷ സ്ഥാനത്തില്‍ പാര്‍ട്ടിയുടെ തീരുമാനം അനുസരിക്കും; നൈനാര്‍ നാഗേന്ദ്രന്‍ പുതിയ അധ്യക്ഷനാകുമെന്ന് സൂചന
അണ്ണാഡിഎംകെ വീണ്ടും ബിജെപി സഖ്യത്തിലേക്ക്
ചെന്നൈ: എഐഎഡിഎംകെയും ബിജെപിയും വീണ്ടും ഒന്നിക്കാനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയിലും തമിഴ്‌നാട്ടിലുമായി പുരോഗമിക്കുന്നതിനിടെ കെ.അണ്ണാമലൈ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷ പദം ഒഴിഞ്ഞേക്കുമെന്ന് വിവരം. നേതൃസ്ഥാനത്ത് നിന്നും അണ്ണാമലൈയെ മാറ്റാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2023ല്‍ അണ്ണാമലൈയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് എഐഎഡിഎംകെ എന്‍ഡിഎ സഖ്യം വിട്ടത്. പളനിസാമിയും അമിത്ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അണ്ണാമലൈ അമിത്ഷായെ ഡല്‍ഹിയില്‍ ചെന്ന് കണ്ടിരുന്നു. പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അണ്ണാമലൈ അനുസരിച്ചേക്കുമെന്നാണ് വിവരം. സഖ്യം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് അണ്ണാമലൈയെ മാറ്റുന്നതെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്ന അണ്ണാമലൈയ്ക്ക് ഡല്‍ഹിയില്‍ പുതിയ സ്ഥാനങ്ങള്‍ നല്‍കുമെന്നും വിവരമുണ്ട്. അണ്ണാമലൈക്ക് പകരം ബിജെപി എംഎല്‍എ നൈനാര്‍ നാഗേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്നാണ് സൂചന. നേരത്തെ ഇദ്ദേഹം എഐഎഡിഎംകെ നേതാവായിരുന്നു.
അണ്ണാമലൈയും കെ. പളനിസാമിയും ശക്തരായ ഗൗണ്ടര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ്. പളനിസാമിയും അമിത്ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അണ്ണാമലൈ അമിത്ഷായെ ഡല്‍ഹിയില്‍ ചെന്ന് കണ്ടിരുന്നു.പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അണ്ണാമലൈ അനുസരിച്ചേക്കും.
വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഒരു മുഖമുണ്ടാക്കാന്‍ സാധിച്ച നേതാവാണ് കെ.അണ്ണാമലൈ. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയാലും മറ്റെന്തെങ്കിലും സുപ്രധാന പദവി അണ്ണാമലൈക്ക് നല്കിയേക്കും.
അണ്ണാമലൈക്ക് പകരം ബിജെപി എംഎല്‍എ നൈനാര്‍ നാഗേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്നാണ് സൂചനകള്‍. തിരുനല്‍വേലിയില്‍ നിന്നുള്ള ജനപ്രിയ നേതാവായ നൈനാര്‍ നാഗേന്ദ്രന്‍ നേരത്തെ എഐഎഡിഎംകെ നേതാവായിരുന്നു. നിര്‍ണായക സ്വാധീനമുള്ള തേവര്‍ വിഭാഗത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹം. ജയലളിതയുടെ കീഴില്‍ എഐഎഡിഎംകെയില്‍ വലിയ സ്വാധീനമുള്ള ജാതി വിഭാഗമായിരുന്നു തേവര്‍. ജയലളിതയുടെ സഹചാരിയായിരുന്ന ശശികലയും ഈ വിഭാഗത്തില്‍ നിന്നുള്ളവരാണ്.