യു.എസിൽ അദാനിക്കെതിരെ എന്തെങ്കിലും അദ്ദേഹം പറഞ്ഞോ?; രാജ്യത്ത് വച്ച് ചോദിച്ചാൽ നിശബ്ദതയും; വിദേശത്ത് ചോദിച്ചാൽ അത് വ്യക്തിപരമായ കാര്യമാണെന്നും പറയും; മോദിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധി
By : സ്വന്തം ലേഖകൻ
Update: 2025-02-15 17:02 GMT
ഡൽഹി: വ്യവസായി അദാനിക്കെതിരെ യു.എസ് കോടതി കേസെടുത്തത് വ്യക്തിയെ സംബന്ധിക്കുന്ന കാര്യമാണെന്നും ചർച്ച ചെയ്‌തില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവനയ്‌ക്കെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
യു.എസിൽ അദാനിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രധാനമന്ത്രി നൽകിയ മറുപടി അഴിമതി മറച്ചുവയ്‌ക്കുന്നതാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. 'രാജ്യത്ത് വച്ച് അദാനിയെക്കുറിച്ച് ചോദിച്ചാൽ നിശബ്ദതയാണ്. വിദേശത്ത് ചോദിച്ചാൽ അത് വ്യക്തിപരമായ കാര്യമാണെന്ന് പറയും. അപ്പോഴും മോദി ജി അദാനിയുടെ അഴിമതി മറച്ചുവച്ചെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.