ബിജെപിയിലേക്ക് ഞാൻ പോകില്ല; രാജ്യസേവനത്തിനായി ഞാൻ എന്തിനും തയ്യാർ; അതാണ് എനിക്ക് ഇപ്പോൾ പ്രധാനം; ഏത് പദവി നൽകിയാലും ഞാൻ അംഗീകരിക്കും; നിലപാട് വ്യക്തമാക്കി ശശി തരൂർ

Update: 2025-05-19 15:20 GMT

ഡൽഹി: കേന്ദ്രസർക്കാർ പുതിയ പദവി നൽകാൻ ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ തന്റെ നിലപാട് വ്യക്തമാക്കി ശശി തരൂർ എംപി. താൻ ബിജെപിയിലേക്ക് പോകില്ലെന്നും അത് എന്റെ ഉറപ്പാണ് എന്നും ശശി തരൂർ വ്യക്തമാക്കി. രാജ്യസേവനത്തിനുള്ള എന്ത് നിർദ്ദേശവും അംഗീകരിക്കും. ബിജെപിയിലേക്ക് പോകും എന്നത് അർത്ഥമില്ലാത്ത ചർച്ചകളാണ്.

എല്ലാവരും ബിജെപിയിലേക്ക് പോയാൽ ജനാധിപത്യം എന്താകും? രാഷ്ട്രത്തെ സേവിക്കാനായാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നത്. അതാണ് തനിക്ക് പ്രധാനം. രാജ്യത്തിനായി എന്തു സേവനത്തിനും താൻ തയ്യാറാണ്. രാജ്യത്തിനായി തന്റെ കഴിവ് സർക്കാർ ഉപയോഗിക്കുന്നുവെങ്കിൽ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നൽകിയ പ്രത്യേക പ്രതികരണത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Tags:    

Similar News