തൃക്കാക്കര നഗരസഭാ മുന്‍ അധ്യക്ഷ അജിത തങ്കപ്പനെ അയോഗ്യയാക്കി; നടപടി മൂന്നുമാസം തുടര്‍ച്ചയായി സ്ഥിരം സമിതി യോഗങ്ങളില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന്; ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് അജിത രാജി വച്ചത് കഴിഞ്ഞ വര്‍ഷമാദ്യം

തൃക്കാക്കര നഗരസഭാ മുന്‍ അധ്യക്ഷ അജിത തങ്കപ്പനെ അയോഗ്യയാക്കി

Update: 2024-12-03 13:19 GMT

കൊച്ചി: തൃക്കാക്കര നഗരസഭാ മുന്‍ അധ്യക്ഷ അജിത തങ്കപ്പനെ കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് അയോഗ്യയാക്കി. മൂന്നുമാസം തുടര്‍ച്ചയായി സ്ഥിരം സമിതി യോഗങ്ങളില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് നടപടി. നഗരസഭാ സെക്രട്ടറി ടി കെ സന്തോഷ് കൗണ്‍സിലറുടെ വീട്ടിലെത്തി ഉത്തരവ് കൈമാറി.

കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം ഒരു കൗണ്‍സിലര്‍ മൂന്നുമാസം തുടര്‍ച്ചയായി സ്ഥിരം സമിതി യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ അയോഗ്യയാക്കപ്പെടും. അജിത തങ്കപ്പന്‍ കഴിഞ്ഞ ഒമ്പത് മാസമായി യോഗത്തില്‍ പങ്കെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് അജിത തങ്കപ്പന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത്.

എല്‍ഡിഎഫും സ്വതന്ത്ര കൗണ്‍സിലര്‍മാരും ചേര്‍ന്ന് യുഡിഎഫ് ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതിന് പിന്നാലെയായിരുന്നു

രാജി. സ്ത്രീ സംവരണ സീറ്റായ ചെയര്‍ പേഴ്‌സണ്‍ സ്ഥാനം രണ്ടര വര്‍ഷത്തിന് ശേഷം എ ഗ്രൂപ്പിന് നല്‍കണമെന്ന ധാരണയിലാണ് ഐ ഗ്രൂപ്പുകാരിയായ അജിത തങ്കപ്പന്‍ സ്ഥാനമേറ്റെടുത്തത്. എന്നാല്‍ ഈ ധാരണ തങ്ങളെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Tags:    

Similar News