ഇന്ത്യ -പാക്ക് സംഘര്‍ഷത്തെ കുറിച്ച് ദേശവിരുദ്ധ പരാമര്‍ശവുമായി ഫേസ്ബുക്ക് പോസ്റ്റ്; കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി ബിജെപി നേതാവ് എന്‍. ഹരി

ഇന്ത്യ -പാക്ക് സംഘര്‍ഷത്തെ കുറിച്ച് ദേശവിരുദ്ധ പരാമര്‍ശവുമായി ഫേസ്ബുക്ക് പോസ്റ്റ്

Update: 2025-05-13 16:59 GMT

കോട്ടയം: ഇന്ത്യ -പാക്ക് സംഘര്‍ഷത്തെ കുറിച്ച് ഫേസ്ബുക്കില്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയാള്‍ക്കെതിരെ പരാതി. ബി. ജെ. പി. എറണാകുളം മധ്യമേഖല പ്രസിഡന്റ് എന്‍. ഹരിയാണ് ജില്ല പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 24 നാണ് സി. എച്ച്. ഇബ്രാഹിം എന്നയാളുടെ ഫേസ്ബുക്കില്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്ന തരത്തില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പാക്കിസ്ഥാനിലെ നിരപരാധിയായ ജനങ്ങള്‍ എന്നാണ് എഴുതി ചേര്‍ന്നിരിക്കുന്നത്.

ജനങ്ങളെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാരും ബി. ജെ. പിയും ചേര്‍ന്ന് കളിക്കുന്ന ഒരു നാടകത്തിന്റെ തുടക്കമാണ് നമുക്ക് അത് കാണാമെന്നും ആരോപിച്ചാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. കോട്ടയം കുട്ടിക്കല്‍ സ്വദേശിയാണ് സി. എച്ച് ഇബ്രഹാമിം. ഇബ്രഹാമിന്റെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ ഭരണകക്ഷിയായ സി പി എമ്മിനോടുള്ള ആഭിമുഖ്യം പ്രകടമാണ്. കാശ്മീരില്‍ പിടിയിലായ ലഷ്‌കര്‍ ഭീകരന്‍ ബി. ജെ. പി. ഐടി സെല്‍ മുന്‍ നേതാവ് എന്ന ചാനല്‍ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് ഇയാള്‍ ഫേസ്ബുക്കില്‍ ഇന്ത്യവിരുദ്ധ കുറിപ്പെഴുതിയത്.

കേന്ദ്ര സര്‍ക്കാരിനെയും സേനകളെയും നിന്ദ്യമായി അവഹേളിച്ച ഇബ്രഹാമിനെതിരെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിനുള്ള കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കത്ത് നല്‍കി. ഇത്തരത്തിലുള്ള കടുത്ത ദേശ വിരുദ്ധ പ്രസ്താവന നടത്താന്‍ ഇബ്രഹാമിന് കഴിഞ്ഞത് തികച്ചും യാദ്യച്ഛികമാണെന്ന് കരുതാനാവില്ലെന്ന് എന്‍. ഹരി പറയുന്നു. അതിന് പിന്നില്‍ ഭാരതത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഭീകര ശക്തികളുടെ സഹായം സംശയിക്കുന്നു. അതിനാല്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സമഗ്രാന്വേഷണം നടത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Similar News