മഹാരാഷ്ട്രയില്‍ ശിവസേന ഭയന്നത് തന്നെ സംഭവിച്ചു; അജിത് പവാറിന് സുപ്രധാനമായ ധനകാര്യ വകുപ്പ് കിട്ടി; ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മൂന്നുവകുപ്പുകള്‍ കിട്ടിയെങ്കിലും ആഭ്യന്തരം ഇല്ല; ആഭ്യന്തരം മുഖ്യമന്ത്രി ഫട്‌നാവിസിന്റെ കയ്യില്‍ ഭദ്രമാക്കി ബിജെപി; മഹായുതിക്ക് വോട്ടുചെയ്തവര്‍ക്ക് തെറ്റായ സന്ദേശമെന്ന് വാദിച്ചുനോക്കിയെങ്കിലും സേനയ്ക്ക് നിരാശ
ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മൂന്നുവകുപ്പുകള്‍ കിട്ടിയെങ്കിലും ആഭ്യന്തരം ഇല്ല
മുംബൈ: മഹരാഷ്ട്രയില്‍ മന്ത്രിസഭാ വികസനം കഴിഞ്ഞ് ഒരാഴ്ച തികയുമ്പോള്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വട്ടം മുഖ്യമന്ത്രിയും, ഇത്തവണ ഉപമുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മൂന്നുമന്ത്രാലയങ്ങളുടെ ചുമതലയുണ്ട്. നഗര വികസനം, ഭവനം നിര്‍മ്മാണം, പൊതുമരാമത്ത് വകുപ്പ് എന്നിവ ഷിന്‍ഡെയ്്ക്ക് കിട്ടിയപ്പോള്‍, ആഭ്യന്തരം കിട്ടിയില്ല. ആഭ്യന്തര വകുപ്പിന് വേണ്ടിയാണ് ഷിന്‍ഡെ ഏറെ ചരട് വലിച്ചത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് തന്നെ ആഭ്യന്തരം കൈയാളും. ആഭ്യന്തരം കൂടാതെ ഊര്‍ജ്ജ, നിയമ വകുപ്പുകളും ഫട്‌നാവിസിനാണ്. രണ്ടാമത്തെ ഉപമുഖ്യമന്ത്രിയായ അജിത് പവാറിന് സുപ്രധാനമായ ധനകാര്യ വകുപ്പ് കിട്ടി.
ആഭ്യന്തര വകുപ്പിനായി ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സമ്മര്‍ദ്ദം തുടര്‍ന്നതാണ് വകുപ്പുവിഭജനം പൂര്‍ത്തിയാക്കുന്നതിന് തടസ്സമായിരുന്നത്. ഉപമുഖ്യമന്ത്രി അജിത് പവാര്‍ ധനകാര്യ വകുപ്പിനായും സമ്മര്‍ദ്ദം ചെലുത്തി. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ റവന്യൂ, നഗരവികസന, പൊതുമരാമത്ത് വകുപ്പുകളും ഷിന്‍ഡെ ആവശ്യപ്പെട്ടിരുന്നു.
.
ഷിന്‍ഡെയുടെ സ്ഥാനത്തേയും പ്രവര്‍ത്തനത്തേയും ബിജെപി മാനിക്കണമെന്ന് ശിവസേനനേതാക്കള്‍ പറഞ്ഞിരുന്നു. ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളുമാണ് 288 അംഗ നിയമസഭയില്‍ 230 സീറ്റുകളുടെ വന്‍ വിജയം മഹായുതിക്ക് ലഭിക്കാന്‍ കാരണമെന്നാണ് വാദം. അജിത് പവാറിന് ധനകാര്യം ലഭിക്കുകയും ഷിന്‍ഡെയ്ക്ക് ആഭ്യന്തര മന്ത്രിസ്ഥാനം ലഭിക്കാതിരിക്കുകയും ചെയ്താല്‍ അത് മുന്നണിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും അവര്‍ വാദിച്ചു. എന്തായാലും അതങ്ങനെ തന്നെ സംഭവിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസ് സര്‍ക്കാര്‍ വിപുലീകരിച്ചത്. മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരുമുള്‍പ്പെടെ മന്ത്രിസഭയുടെ അംഗബലം 42 ആയി. ബി.ജെ.പി.ക്ക് മുഖ്യമന്ത്രിയടക്കം 20, ശിവസേനയ്ക്ക് 12, എന്‍.സി.പി.ക്ക് 10 എന്നിങ്ങനെയാണ് മന്ത്രിസ്ഥാനങ്ങള്‍.
33 പേര്‍ കാബിനറ്റ് മന്ത്രിമാരാണ്. ആറ്് സഹമന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു. മുതിര്‍ന്ന എന്‍.സി.പി. നേതാക്കളായ ഛഗന്‍ ഭുജ്ബല്‍, ദിലീപ് വത്സെ പാട്ടീല്‍, ബി.ജെ.പി. നേതാവ് സുധീര്‍ മുന്‍ഗന്തിവര്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പങ്കജ മുണ്ടെ, ഗണേശ് നായിക് എന്നിവര്‍ മടങ്ങിവന്നു. മുന്‍മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെയും മന്ത്രിയായി.
പുതിയ മന്ത്രിസഭയില്‍ സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയും മുംബൈ അധ്യക്ഷന്‍ ആശിഷ് ഷെലാറും ഉള്‍പ്പെടുന്നു. ബി.ജെ.പി.യില്‍നിന്ന് വനിതകളായ മാധുരി മിസല്‍, മേഘ്ന ബോര്‍ഡികര്‍ എന്നിവര്‍ സഹമന്ത്രിമാരായി പ്രതിജ്ഞചെയ്തു. എന്‍.സി.പി.യില്‍നിന്ന് അതിഥി തട്കരെ വീണ്ടും മന്ത്രിയായി. ഡിസംബര്‍ അഞ്ചിന് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നവിസും ഉപമുഖ്യമന്ത്രിമാരായി, ഏക്‌നാഥ് ഷിന്ദേയും അജിത് പവാറും സത്യപ്രതിജ്ഞചെയ്തിരുന്നു.പരമാവധി 43 മന്ത്രിമാരെയാണ് മഹാരാഷ്ട്രയില്‍ ഉള്‍ക്കൊള്ളിക്കാനാകുക.
നിയമസഭാതിരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റില്‍ 230-ലും മഹായുതി വിജയംനേടിയിരുന്നു. ബി.ജെ.പി.ക്ക് 132 സീറ്റും ശിവസേനയ്ക്ക് 57 സീറ്റും എന്‍.സി.പി.ക്ക് 41 സീറ്റുമാണ് ലഭിച്ചത്.