എതിര്‍പ്പുകളെ അവഗണിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; പദ്ധതിരേഖയില്‍ മാറ്റം വരുത്തണമെങ്കില്‍ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍; പദ്ധതിക്ക് എതിരായ സമരമല്ല സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമമെന്നും മന്ത്രി
എതിര്‍പ്പുകളെ അവഗണിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്
ആലപ്പുഴ: സില്‍വര്‍ ലൈന്‍ പദ്ധതി മുന്നോട്ടുപോകുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചന നല്‍കി സംസ്ഥാന സര്‍ക്കാര്‍. പാരിസ്ഥിതിക-സാങ്കേതിക പ്ര്ശ്‌നങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി ആലോചിക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടാണ് സര്‍ക്കാരിന് ഊര്‍ജ്ജം നല്‍കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിരേഖയില്‍ മാറ്റം വരുത്തണമെങ്കില്‍ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പദ്ധതി നടപ്പാക്കില്ലെന്നു പറയാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിക്കെതിരായ സമരമല്ല, സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണു വ്യക്തമാകുന്നത്. സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
''അലൈന്‍മെന്റ് മാറ്റണമെങ്കില്‍ അതുപറയണം. അതിനു പകരം പദ്ധതി നടത്തില്ല എന്നു പറയുന്നു. പദ്ധതി നടപ്പാക്കില്ലെന്നു പറയാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരാണ്? പ്രാഥമിക അനുമതി നല്‍കിയതുകൊണ്ടാണു മുന്നോട്ടു പോയത്. രമേശ് ചെന്നിത്തല വന്നു കല്ല് ഊരി. കല്ല് ഊരേണ്ടയാളാണോ ചെന്നിത്തല? പദ്ധതിക്കെതിരായ സമരമല്ല, സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടാണു വ്യക്തമാകുന്നത്. സര്‍ക്കാരിനെ താറടിക്കാനുള്ള ശ്രമം.
വികസനം വരുമ്പോള്‍ പരിസ്ഥിതിപ്രശ്‌നം ഉണ്ടാകും. ജനങ്ങളെ ബാധിക്കാത്ത വിധം നടപ്പാക്കുകയാണു വേണ്ടത്. ഇന്ത്യയില്‍ 11 സ്ഥലങ്ങളില്‍ അനുമതി നല്‍കുന്നു. കേരളത്തില്‍ മാത്രം അനുമതിയില്ല. ഇപ്പോഴത്തെ വിശദ പദ്ധതി പ്രകാരം കുറച്ചു സ്ഥലം ഏറ്റെടുത്താല്‍ മതി. പദ്ധതിക്കെതിരെ ചില തീവ്രവാദികളുണ്ടെന്നു പറഞ്ഞപ്പോള്‍ വിവാദമാക്കി. പദ്ധതിക്കു ഭൂമി നല്‍കുന്നവരെ സംരക്ഷിക്കും. ദേശീയപാതയ്ക്കു ഭൂമി നല്‍കിയവര്‍ക്കെന്ന പോലെ സില്‍വര്‍ലൈനിനു നല്‍കുന്നവര്‍ക്കും ന്യായമായ നഷ്ടപരിഹാരം നല്‍കണം. പദ്ധതിക്കു കേന്ദ്രം പിന്തുണ നല്‍കണം.'' സജി ചെറിയാന്‍ പറഞ്ഞു.
ദുരന്തമുഖത്തു ബിജെപിയും കേന്ദ്രവും രാഷ്ട്രീയ വിവേചനം കാണിക്കുന്നതായി സജി ചെറിയാന്‍ കുറ്റപ്പെടുത്തി. വയനാട് ദുരന്തമുണ്ടായിട്ട് കേന്ദ്രം പത്തുപൈസ പോലും തന്നില്ല. അവിടെ വന്നു വാചകമടിച്ചിട്ടുപോയി. വയനാട്ടില്‍ മത്സരിക്കാന്‍ ബിജെപിക്ക് ധാര്‍മികതയില്ല. കൊടകര കുഴല്‍പ്പണ കേസിന് ആലപ്പുഴയുമായി ബന്ധമുണ്ട്. ആലപ്പുഴയിലെ ബിജെപി നേതാക്കള്‍ക്കായി കൊണ്ടുവന്ന പണമാണ് അടിച്ചുകൊണ്ടു പോയത്. ആലപ്പുഴയിലെ ബിജെപി നേതാക്കളെപ്പറ്റി അന്വേഷിക്കണം. കുഴല്‍പ്പണ കേസ് മാത്രമല്ല ഇത്, ക്രമസമാധാന പ്രശ്‌നവുമാണ്.
സര്‍വകലാശാലകളെ ഗവര്‍ണര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നു സാന്ദ്ര തോമസിനെ പുറത്താക്കിയതിനെപ്പറ്റി ഒന്നും പറയാനില്ല. കോടതിയിലുള്ള വിഷയമാണെന്നു പറഞ്ഞ മന്ത്രി ഇക്കാര്യം പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി.