ടിവി ചര്‍ച്ചകളിലിരുന്ന് തേച്ചൊട്ടിച്ച പാര്‍ട്ടിയിലേക്ക് സന്ദീപ് പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? എത്തിക്സ് ഉണ്ടെങ്കില്‍ സന്ദീപ് പാര്‍ട്ടി മാറില്ലെന്ന് മേജര്‍ രവി
എത്തിക്സ് ഉണ്ടെങ്കില്‍ സന്ദീപ് പാര്‍ട്ടി മാറില്ലെന്ന് മേജര്‍ രവി
പാലക്കാട്: താന്‍ അറിയുന്ന സന്ദീപ് വാര്യര്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്ക് പോകില്ലെന്ന് സംവിധായകനും ബിജെപി നേതാവുമായ മേജര്‍ രവി. ടിവി ചര്‍ച്ചകളിലിരുന്ന് തേച്ചൊട്ടിച്ച പാര്‍ട്ടിയിലേക്ക് സന്ദീപ് പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോയെന്നും, എത്തിക്സ് ഉണ്ടെങ്കില്‍ സന്ദീപ് മാറില്ലെന്നും മേജര്‍ രവി പറഞ്ഞു.
''ഇലക്ഷന് വിന്നിംഗ് ആണല്ലോ ഇപ്പോഴത്തെ പ്രധാനപ്പെട്ട കാര്യം. ഒന്ന് വെയിറ്റ് ചെയ്യണമെന്ന് എല്ലാവരും സന്ദീപിനോട് പറഞ്ഞതാണ്. സുരേന്ദ്രന് അടക്കമുള്ളവര്‍ സന്ദീപിനെ വിളിച്ചിരുന്നു. സന്ദീപിനെ പോലൊരു വ്യക്തിക്ക് മാനസികമായി ഇങ്ങനൊരു വിഷമം ഉണ്ടെങ്കില്‍ നമുക്ക് സോള്‍വ് ചെയ്യാവുന്നതേയുള്ളൂവെന്നും മേജര്‍ രവി പറഞ്ഞു.
ടിവി ചര്‍ച്ചകളിലിരുന്ന് തേച്ചൊട്ടിച്ച പാര്‍ട്ടിയിലേക്ക് സന്ദീപ് പോകുമെന്ന് കരുതുന്നുണ്ടോ? അയാള്‍ എന്ത് സംസാരിക്കും ആ പാര്‍ട്ടിയെ കുറിച്ച്. എത്തിക്സ് ഉണ്ടെങ്കില്‍ സന്ദീപ് മാറില്ല. ഞാന്‍ അറിയുന്ന സന്ദീപ് അങ്ങനെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലേക്ക് പോകില്ല.മറ്റു രാജ്യങ്ങളെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയിലേക്ക് സന്ദീപ് പോകില്ല.
ഒന്നര വര്‍ഷത്തിനകത്ത് ഇവിടെ പലതും ചെയ്യാനുണ്ട്. കമാന്‍ഡര്‍ എന്ന നിലയില്‍ ഞാന്‍ പല പദ്ധതികളും തയാറാക്കി വച്ചിട്ടുണ്ട്. പാലക്കാട് ബിജെപി വിജയിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചേലക്കരയില്‍ വലിയ മുന്നേറ്റമുണ്ടാക്കും. സര്‍പ്രൈസ് ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് ഫലമാകും ചേലക്കരയില്‍ ഉണ്ടാവുക'' മേജര്‍ രവി പറഞ്ഞു.