രാഹുലും ഖാര്‍ഗെയും ആദ്യം ഗ്രീന്‍ സിഗ്നല്‍ നല്‍കി; ആരോ നല്‍കിയ പരാതിയില്‍ അവസരം തടയപ്പെട്ടു; തന്നെ തടഞ്ഞത് ആരെന്ന് കൃത്യമായി അറിയാം; ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല; നിയമസഭയില്‍ പോകാന്‍ ആഗ്രഹമുണ്ടായിരുന്നു; തടഞ്ഞത് പാര്‍ട്ടിക്കുള്ളിലെ ചിലര്‍; മുഖ്യമന്ത്രിയുടെ പ്രസ്താവനയെ നെഞ്ചിലേറ്റുന്നു; യുഡിഎഫ് അധികാരത്തില്‍ വരും; നിലപാടുകള്‍ പറഞ്ഞ് കെ സുധാകരന്‍
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് അതിയായ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് കെ. സുധാകരന്‍ എംപി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തന്റെ ആവശ്യത്തിന് ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയിരുന്നതാണ്. എന്നാല്‍ പിന്നീട് ആരോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മത്സരിക്കാനുള്ള അവസരം തടയപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്നെ തടഞ്ഞത് ആരാണെന്ന് കൃത്യമായി അറിയാമെന്നും എന്നാല്‍ ഇപ്പോള്‍ അത് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റിനേക്കാള്‍ കൂടുതല്‍ സന്തോഷം നല്‍കുന്നത് നിയമസഭാ അംഗത്വമാണെന്ന് സുധാകരന്‍ പറഞ്ഞു. 'നിയമസഭ എന്നത് ഒരു തദ്ദേശഭരണ സ്ഥാപനം പോലെയാണ്. നാട്ടിലെ ജനങ്ങളുമായി നേരിട്ട് ഇടപഴകാനും പ്രാദേശിക പ്രശ്‌നങ്ങളില്‍ ഇടപെടാനും അവിടെ സാധിക്കും. മന്ത്രിയാകണമെന്ന ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. ജനങ്ങളെ സേവിക്കുക എന്നതായിരുന്നു പ്രധാനം,' അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയപ്പോള്‍ കണ്ണൂരില്‍ സീറ്റ് ഉറപ്പുനല്‍കിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയിലേക്ക് ചേക്കേറുമെന്ന പ്രചാരണങ്ങളെ സുധാകരന്‍ പാടെ തള്ളി. 'വേറെയാരെങ്കിലും പോകട്ടു, ഞാന്‍ എവിടെയും പോകില്ല. ഒന്‍പതാം വയസ്സില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തി വളര്‍ന്നവനാണ് ഞാന്‍. എന്നെ വന്ന് കാണാന്‍ ധൈര്യമുള്ളവരൊന്നും ബിജെപിയില്‍ ഇല്ല,' അദ്ദേഹം കര്‍ശനമായി പറഞ്ഞു. താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും 15 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നുമുള്ള വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നും തന്നെ വേദനിപ്പിക്കാന്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട സുധാകരന്റെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ നൂറു ശതമാനം നെഞ്ചിലേറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും സുധാകരന്‍ പ്രതികരിച്ചു. അതൊരു പ്രോത്സാഹനമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരാനുള്ള സാധ്യതയാണ് കാണുന്നതെന്നും പാര്‍ട്ടിക്കുള്ളില്‍ തനിക്ക് അറിയപ്പെടുന്ന ശത്രുക്കളില്ലെന്നും പറഞ്ഞ സുധാകരന്‍, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി ഉണ്ടാകുമെന്നും വ്യക്തമാക്കി.
സ്വതന്ത്രനായി മത്സരിക്കും, 15 മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും തുടങ്ങിയ വാര്‍ത്തകള്‍ ആരാണുണ്ടാക്കിയതെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു. അതെല്ലാം വസ്തുതയില്ലാത്ത വാര്‍ത്തകളാണ്. അവ വേദനിപ്പിച്ചു. അപവാദപ്രചരണത്തിന് തുല്യമായിരുന്നു അതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭ എന്നത് ഒരു തദ്ദേശഭരണസ്ഥാപനമാണ്. അതില്‍ അംഗത്വം കിട്ടുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. പാര്‍ലമെന്റില്‍ പോകുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സന്തോഷമുള്ള കാര്യമാണ് അത്. നമ്മുടെ നാട്ടിലെ അസംബ്ലിയില്‍ പോയി അംഗങ്ങളുമായി സഹകരിച്ച് കുറച്ചുകാര്യങ്ങള്‍ ചെയ്യാനായിരുന്നു ലക്ഷ്യം. പ്രാദേശികതലത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് നിയമസഭയില്‍ പോകണമെന്ന് പറഞ്ഞത്. വേറെ ലക്ഷ്യമുണ്ടായിരുന്നില്ല. മന്ത്രിയാകാം. എന്നാല്‍, മന്ത്രിയാകണമെന്നില്ല. നാട്ടിലെ ജനങ്ങള്‍ക്ക് നേരിട്ട് സേവനം നല്‍കാനാകും എന്നതായിരുന്നു താന്‍ കണ്ട ലക്ഷ്യമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതിന് ശേഷം കണ്ണൂരില്‍ സീറ്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണത്തേക്കുറിച്ചുള്ള ചോദ്യത്തിന്- 'വേറെയാരെങ്കിലും പോകുമായിരിക്കും ഞാന്‍ പോകില്ല' എന്നായിരുന്നു സുധാകരന്റെ മറുപടി. ഞാന്‍ എവിടെയും പോകില്ല. എന്റെ അച്ഛന്‍ കോണ്‍ഗ്രസിലൂടെ വളര്‍ന്നയാളാണ്. അത് കണ്ടുവളര്‍ന്ന ആളാണ് ഞാന്‍. ഒന്‍പതാം വയസ്സില്‍, സമപ്രായക്കാരെ കൂട്ടി പ്രകടനം നടത്തിയിട്ടുണ്ട്. ആരും എന്നെ കണ്ട് സംസാരിച്ചിട്ടില്ല. ശുദ്ധ അസംബന്ധമാണ്. എന്നെ കണ്ട് ഇങ്ങനെ പറയാന്‍മാത്രം ധൈര്യമുള്ളവരൊന്നും ബിജെപിയില്‍ ഇല്ല. പാര്‍ട്ടിക്ക് അകത്ത് തനിക്ക് അറിയപ്പെടുന്ന ശത്രുക്കളുണ്ടെന്ന് തോന്നുന്നില്ലെന്നും ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍വരാനുള്ള സാധ്യതയാണ് കാണുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സുധാകരന്‍ സ്വീകരിച്ച നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചതിനേക്കുറിച്ചുള്ള ചോദ്യത്തിന്- പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ നൂറുശതമാനം നെഞ്ചിലേറ്റുന്നു. പിണറായി വിജയന്‍ പറഞ്ഞു എന്നതുകൊണ്ട് അത് ശരിയല്ല എന്ന് പറയുന്നതില്‍ അര്‍ഥമില്ലല്ലോ. അദ്ദേഹം പറഞ്ഞത് യാഥാര്‍ഥ്യമാണ്. ഒരു പ്രോത്സാഹനമാണ് പിണറായിയുടെ കയ്യില്‍നിന്ന് കിട്ടിയത് എന്നാണ് മനസ്സിലാക്കുന്നത് എന്നായിരുന്നു സുധാകരന്റെ മറുപടി.
