സിപിഎമ്മിന്റെ വീഴ്ച്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ല; ബിജെപി അപ്രതീക്ഷിത സീറ്റുകളിലും വിജയിക്കും; കേരളത്തിലെ 140 മണ്ഡലങ്ങളിലും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; കോണ്‍ഗ്രസ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടി; ഡീല്‍ ആരോപണം നാണംകെട്ട പ്രചരണത്തിന്റെ ഭാഗം; സിപിഎം-ബിജെപി ഡീല്‍ ആരോപണം തള്ളി രാജീവ് ചന്ദ്രശേഖര്‍
സിപിഎമ്മിന്റെ വീഴ്ച്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ല
തിരുവനന്തപുരം: കോണ്‍ഗ്രസ് ഉന്നയിച്ച സിപിഎം-ബിജെപി ഡീല്‍ ആരോപണം തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. സിപിഎമ്മിന്റെ വീഴ്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ല. കേരളത്തിലെ 140 മണ്ഡലങ്ങളിലും ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് പോലും ജനങ്ങള്‍ക്കിടയിലുള്ള ഈ ആവശ്യം ഞാന്‍ നേരിട്ടറിഞ്ഞിരുന്നു.
ഒരു സിപിഎം എംഎല്‍എയ്ക്ക് വോട്ട് നല്‍കാന്‍ ഇനി എന്ത് ലോജിക്കാണ് വോട്ടര്‍മാര്‍ക്ക് മുന്നിലുള്ളത്? ത്രിപുരയിലും ബംഗാളിലും മാറ്റം പെട്ടെന്ന് സംഭവിച്ചതാണ്. സമാന തെരഞ്ഞെടുപ്പാണ് കേരളത്തില്‍ ഇക്കുറി നടക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ വഞ്ചിച്ച പാര്‍ട്ടികളാണ്, രണ്ട് മുന്നണികളും ഒന്നാണ്' എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസ് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണ്. ഡീല്‍ ആരോപണം നാണംകെട്ട ആരോപണമാണ്. ഞങ്ങള്‍ക്ക് ആരുടെയും പിന്തുണ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ വിനു വി ജോണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാദം.
ഒറ്റ ആശയവും, അഴിമതിയും, തൊഴിലില്ലായ്മയും, വിവാദം, നുണപ്രചാരണവും പ്രാക്ടീസ് ചെയ്യുന്ന പാര്‍ട്ടികളാണ് സിപിഎമ്മും കോണ്‍ഗ്രസു. ഈ നാടിനെ മാറി മാറി ഭരിച്ചിരിക്കുന്നത് കോണ്‍ഗ്രസും സിപിഎമ്മുമാണ്. 70 കൊല്ലമായി ഇവരാണ് ജനങ്ങളെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പറ്റിക്കുന്നത്. ഇവരെ ഞങ്ങള്‍ രണ്ടായി കാണുന്നില്ല. ഈ രണ്ട് പൊളിറ്റിക്കല്‍ പാര്‍ട്ടിയും ഒന്നാണ്. ഇതിന് ഉദാഹരണം തമിഴ്‌നാടാണ്. രണ്ട് പാര്‍ട്ടിയും ഒരു മുന്നണിയിലാണ് മത്സരിക്കുന്നത്. കേരളത്തില്‍ ഇവര്‍ നടത്തുന്ന രാഷ്ട്രീയം കാപട്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പാണ്. ജനങ്ങള്‍ക്ക് മുന്നില്‍ ഇപ്പോള്‍ മൂന്ന് ചോയ്‌സ് ഉണ്ട്. എന്നാല്‍ സിപിഎമ്മിന് മൂന്നാം തവണ സര്‍ക്കാരുണ്ടാക്കുന്നതില്‍ പൂജ്യം ശതമാനമാണ് ചാന്‍സ്. വട്ടപ്പൂജ്യമാണ് അവരുടെ സാധ്യത. പത്ത് കൊല്ലം എല്ലാം ശരിയാകും എന്ന് പറഞ്ഞ് പറ്റിച്ചവരെ ഇനി ജയിപ്പിക്കില്ല. ജനം വിഡ്ഡികളല്ല. രാജ്യത്തില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും ഉള്ള ഭരണം കാഴ്ച വെച്ചിട്ട് വീണ്ടും ജയിപ്പിക്കണം എന്ന് പറയുന്നതിന് നാണം വേണ്ടേ. സിപിഎമ്മിന്റെ വീഴ്ച കോണ്‍ഗ്രസിനും സിപിഎമ്മിന്റെ വീഴ്ച കോണ്‍ഗ്രസിനും ഗുണം ചെയ്തിരുന്ന കാലമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് മുന്നില്‍ മൂന്നാമത് ഒരു ഒപ്ഷനുണ്ട്. ഇന്ന് കേരളത്തില്‍ ശക്തമായി ബിജെപി-എന്‍ഡിഎ മുന്നണിയുണ്ട്.
ബൈപോളാര്‍ പൊളിടിക്‌സില്‍ നിന്ന് കേരളം മാറി ബിജെപിക്ക് കൂടി ജനം അവസരം തരുന്ന തെരഞ്ഞെടുപ്പാകും ഇത് എന്നാണ് കരുതുന്നത്. 12 വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന വികസനം കേരളത്തില്‍ കൊണ്ടുവരാനാണ് എന്‍ഡിഎ ആഗ്രഹിക്കുന്നത്. ഇന്ന് ബിജെപി കേരളത്തില്‍ ജയിച്ച് തുടങ്ങി. തിരുവനന്തപുരം നഗരസഭ ബിജെപി ഭരണം പിടിച്ചെടുത്തു. ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ ജനപിന്തുണ ബിജെപിക്ക് കിട്ടി. ഇനി വരുന്നത് പഴയ തെരഞ്ഞെടുപ്പല്ല. ഒരു മുന്നണിയുടെ വീഴ്ച കൊണ്ട് ഞങ്ങള്‍ക്ക് രക്ഷപ്പെടാമെന്ന് കരുതേണ്ട. സിപിഎമ്മിന്റെ വീഴ്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ലെന്ന് ഞാന്‍ ഉറപ്പ് പറയാമെന്നും രാജീവ് പറഞ്ഞു.
ആരും പ്രതീക്ഷിക്കാത്ത ചില സീറ്റുകളില്‍ ബിജെപിയെയും എന്‍ഡിഎയേയും ഇത്തവണ ജനങ്ങള്‍ ജയിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പാണെന്നും വികസിത കേരളം എന്ന മുദ്രാവാക്യവുമായി പ്രചാരണവുമായി സജീവമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഒന്നോ രണ്ടോ സീറ്റിനായല്ല മത്സരമെന്നും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സാബു ജേക്കബും താനുമായി നല്ല കെമിസ്ട്രിയാണെന്നും ട്വന്റി 20ക്ക് കൂടുതല്‍ സീറ്റ് നല്‍കിയത് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തട്ടെയന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാറ്റം കൊണ്ടുവരണമെന്നതാണ് ഞങ്ങളുടെ വാശിയെന്നും ട്വന്റി 20യുമായുള്ള സഖ്യം ആലോചിച്ചെടുത്തതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. യുഡിഎഫും എല്‍ഡിഎഫും ജനങ്ങളെ വഞ്ചിച്ച പാര്‍ട്ടികളാണ്. അവരെ രണ്ടായി കാണുന്നില്ല. രണ്ട് മുന്നണികളും ഒന്നാണ്. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരിനുള്ള സാധ്യത വട്ടപ്പൂജമാണ്. കോണ്‍ഗ്രസിന് എന്ത് കാരണം കൊണ്ട് ജനം വോട്ട് ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ബിജെപി പ്രധാന കക്ഷിയാകുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സിപിഎമ്മിന്റെ വീഴ്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ല. അത് മിഥ്യാധാരണയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
