കേരളത്തെക്കുറിച്ച് നല്ലത് പറയുന്നതിന് വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്; നല്ല വസ്തുത ഒരു എം.പിക്ക് പോലും പറയാന്‍ പറ്റാത്ത സാഹചര്യം; എന്തൊരു സൈബര്‍ ആക്രമമാണ് നടക്കുന്നത്; തരൂരിനെ പിന്തുണച്ച് മുഹമ്മദ് റിയാസ്

കേരളത്തെക്കുറിച്ച് നല്ലത് പറയുന്നതിന് വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്

Update: 2025-02-17 07:40 GMT

കോഴിക്കോട്: ശശി തരൂരിനെ പിന്തുണച്ചു സിപിഎം നേതാവ് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തെക്കുറിച്ച് ഒരു എം.പിക്ക് പോലും നല്ലത് പറയാന്‍ പറ്റാത്ത സാഹചര്യമാണെന്ന് റിയാസ് പറഞ്ഞു. കേരളത്തെക്കുറിച്ച് നല്ലത് പറയുന്നതിന് വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.

വ്യവസായ രംഗത്തെ കുതിപ്പടക്കം കേരളത്തെ സംബന്ധിച്ച് നല്ലത് മലയാളികള്‍ ആകെയാണ്. കേരളത്തെക്കുറിച്ച് നല്ല വസ്തുത ഒരു എം.പിക്ക് പോലും പറയാന്‍ പറ്റാത്ത സാഹചര്യമാണ്. എന്തൊരു സൈബര്‍ ആക്രമമാണ് നടക്കുന്നത്. ഇന്ന് ഒരു പത്രത്തിന്റെ എഡിറ്റോറിയല്‍ പോലും ഭീകരമാണ്. എവിടേക്കാണ് നമ്മുടെ നാട് പോകുന്നത്. കേരളത്തെക്കുറിച്ച് ഒരു വസ്തുത, നല്ലത് പറഞ്ഞാല്‍ അത് നിരോധിക്കപ്പെട്ട പോലെയാണ്.

കേരളത്തെക്കുറിച്ച് നല്ലത് പറയുന്നതിന് വിലക്കേര്‍പ്പെടുത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കേരള വിരുദ്ധ കോണ്‍ഗ്രസായി കേരളത്തിലെ കോണ്‍ഗ്രസ് മാറിയോ? -മന്ത്രി ചോദിച്ചു.

അതേസമയം, ഇടത് സര്‍ക്കാറിനെയും പ്രധാനമന്ത്രി മോദിയെയും പ്രശംസിച്ച ശശി തരൂര്‍ എം.പിക്കെതിരെ പ്രതികരണവുമായി കെ. മുരളീധരന്‍ രംഗത്തെത്തി. തരൂര്‍ ചെയ്തത് ശരിയായ നടപടിയല്ലെന്നും പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ രീതിയില്‍ ചിന്തിക്കാന്‍ പാടില്ലായിരുന്നെന്നും കെ. മുരളീധരന്‍ പറഞ്ഞു. ശശി തരൂര്‍ ഇവിടെ നാലു തവണ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന് വേണ്ടി രാപ്പകല്‍ പണിയെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരുണ്ട്. ആ പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്തില്‍ ജയിക്കാനുള്ള അവസരാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്. അത് അദ്ദേഹം ഓര്‍ക്കണ്ടേ? അത് ഒരു ലേഖനം കൊണ്ട് ഇല്ലാതാക്കണോ? -മുരളീധരന്‍ ചോദിച്ചു.

തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണവും രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്നും വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

Tags:    

Similar News