ഗൂഡാലോചനയ്ക്ക് പിന്നില്‍ പിണറായിയും എകെജി സെന്ററും റിപ്പോര്‍ട്ടറും ട്വന്റി ഫോറും; മുട്ടില്‍ മരം മുറിയില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; തിരൂര്‍ സതീശിന്റെ ആരോപണം പുച്ഛിച്ച് തള്ളി ശോഭാ സുരേന്ദ്രന്‍; ബിജെപി നേതാവ് ഉയര്‍ത്തുന്നത് ഗുരുതര ആരോപണങ്ങള്‍; ഒരു വെടിക്ക് രണ്ടു പക്ഷി ആരുടെ ലക്ഷ്യം; കൊടകരയില്‍ കത്തിക്കയറി ശോഭ
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിക്ക് വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ ശോഭാ സുരേന്ദ്രന്‍. ഇത് ബിജെപിക്കും ഫലത്തില്‍ ആശ്വാസമാണ്. തിരൂര്‍ സതീശിനെ കടന്നാക്രമിക്കുന്ന ശോഭാ സുരേന്ദ്രന്‍ സിപിഎമ്മിലേക്ക് ചര്‍ച്ചകള്‍ എത്തിക്കുന്നു. റിപ്പോര്‍ട്ടര്‍ ടിവിയേയും ട്വന്റി ഫോറിനേയും കടന്നാക്രമിക്കുന്ന ശോഭ കുഴല്‍പ്പണക്കേസില്‍ ബിജെപിയെ പ്രതിരോധിക്കുന്നുമുണ്ട്. തനിക്കും ബിജെപി അധ്യക്ഷയാകാനുള്ള യോഗ്യതയുണ്ടെന്നും ശോഭ വിശദീകരിക്കുന്നുണ്ട് പിണറായി വിജയനേയും ഇപി ജയരാജനേയും കണ്ണനേയുമാണ് കൊടകര കേസില്‍ ശോഭ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് കൊടകര കത്തിക്കയറുകയാണ്. ഇത് തന്നെയാണ് ശോഭയുടെ വാര്‍ത്താ സമ്മേളനവും മുമ്പോട്ട് വയ്ക്കുന്ന അജണ്ട.
തനിക്കെതിരെ നുണപ്രചരണം തുടര്‍ന്നാല്‍ ഒരുപാട് കാര്യങ്ങള്‍ പറയേണ്ടിവരുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് ആരോപിച്ചിരുന്നു. കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമെന്നും ശോഭ സുരേന്ദ്രന്‍ തന്റെ പേര് സിപിഎമ്മുമായി ചേര്‍ത്ത് പറഞ്ഞതില്‍ സഹതാപമെന്നും സതീഷ് . 9 കോടി രൂപയാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ വന്നതെന്നും സതീഷ് ആരോപിക്കുന്നു. ആറ് കോടിയെന്ന ധര്‍മ്മരാജന്റെ മൊഴി തെറ്റാണെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. ശോഭാ സുരേന്ദ്രനെതിരെയും കെ സുരേന്ദ്രനെതിരെയും ഗുരുതര ആരോപണമാണ് തിരൂര്‍ സതീഷ് ഉന്നയിക്കുന്നത്. കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ പറഞ്ഞോളൂ എന്ന് ശോഭ പറഞ്ഞു. ഡിസംബര്‍ മാസം സംഘടനാ തെരഞ്ഞെടുപ്പ് വരികയാണ്.
ഈ സമയം ഇക്കാര്യം പറഞ്ഞാല്‍ തനിക്ക് ഗുണം ഉണ്ടാകുമെന്നും ശോഭ പുറഞ്ഞിരുന്നുവെന്ന് തിരൂര്‍ സതീഷ് ആരോപിക്കുന്നു. തുറന്ന് പറഞ്ഞാല്‍ തനിക്ക് അധ്യക്ഷ സ്ഥാനം കിട്ടിയാലോ എന്നും ശോഭ പറഞ്ഞിരുന്നുവെന്ന് സതീഷ് പറയുന്നു. കള്ളപ്പണക്കാര്‍ എന്തിനാണ് കെ സുരേന്ദ്രനെ വിളിക്കുന്നതെന്ന് തിരൂര്‍ സതീഷ് ചോദിച്ചു. ധര്‍മ്മരാജന്‍ നേരത്തെ പണമെത്തിച്ചപ്പോള്‍ 1 കോടി സുരേന്ദ്രന് നല്‍കി. ധര്‍മ്മരാജന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. കണ്ട കാര്യങ്ങള്‍ പറയേണ്ടി വന്നാല്‍ ഒരു പാട് ബുദ്ധിമുട്ടേണ്ടി വരുമെന്നും തിരൂര്‍ സതീഷ് മുന്നറിയിപ്പ് നല്‍കുന്നു. ഇതിന് പിന്നാലെയാണ് കടന്നാക്രമണവുമായി ശോഭാ സുരേന്ദ്രന്‍ എത്തിയത്. ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്തി. റിപ്പോര്‍ട്ടര്‍ ടിവിയും ട്വന്റി ഫോര്‍ ന്യൂസും ഗൂഡാലോചന നടത്തുന്നുവെന്നും ആരോപിച്ചു. രണ്ടും ഒരു മുതലാളിയുടെ ചാനലാണെന്നും പറഞ്ഞു വച്ചു.
നാവ് സതീഷിന്റെതാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എകെജി സെന്ററിന്റെ നിയന്ത്രണ പ്രകാരമാണെന്ന് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. ''കേരള ബാങ്ക് വൈസ് പ്രസിഡന്റ് കണ്ണന്റെ ബാങ്കില്‍ നിന്നാണ് സതീഷിന് ലോണ്‍ നല്‍കിയത്. സതീഷ് പിണറായി വിജയന്റെ ടൂള്‍ ആണ്. തിരക്കഥ എകെജി സെന്ററില്‍ നിന്നുള്ളതാണ്.സതീഷിനെ സിപിഎം വിലയ്ക്ക് എടുത്തുകഴിഞ്ഞു. സതീശന്‍ എന്ന ഉപകരണത്തെ ഉപയോഗിച്ചുകൊണ്ട് ബിജെപിയെന്ന പ്രസ്ഥാനത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. ഒരുവെടിക്ക് രണ്ടുപക്ഷികളെ തീര്‍ക്കാന്‍ സാധിക്കുമോ എന്ന് ഗവേഷണം നടത്തുകയാണ്.'' ''മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്താണ് തന്റെ അയോഗ്യത. ഗോഡ് ഫാദര്‍ വളര്‍ത്തിവിട്ട ആളല്ല താന്‍. സതീഷ് ആരാണ്. സതീഷിനെക്കൊണ്ട് ബിജെപി സംസ്ഥാന ഘടകത്തിനെതിരെ പറയിപ്പിച്ച് എനിക്ക് സംസ്ഥാന പ്രസിഡന്റ് ആകാനാണ് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഈ തിരക്കഥ ആരാണ് സൃഷ്ടിക്കുന്നത്? ശോഭാ സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റാവാന്‍ എന്താണ് അയോഗ്യത. നൂലില്‍ കെട്ടി ഇറങ്ങി വന്നയാളല്ല ഞാന്‍'' -ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
ആരോപണങ്ങള്‍ക്കുപിന്നിലെ കഥയും സംഭാഷണവും സംവിധാനവും എ.കെ.ജി. സെന്ററും പിണറായി വിജയനുമാണ്. സതീശന്‍ എന്ന ഉപകരണത്തെ ഉപയോഗിച്ചുകൊണ്ട് ബി.ജെ.പിയെന്ന പ്രസ്ഥാനത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അതുവഴി ഒരുവെടിക്ക് രണ്ടുപക്ഷികളെ തീര്‍ക്കാന്‍ സാധിക്കുമോ എന്ന് ഗവേഷണം നടത്തുകയാണെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 'ബി.ജെ.പിയില്‍ വലിയ തര്‍ക്കമുണ്ടെന്നും ആ തര്‍ക്കങ്ങളിലൂടെ കേരള ഘടകത്തിലെ ഒരുവ്യക്തിയെ ലക്ഷ്യമിടാന്‍ ശോഭാ സുരേന്ദ്രന്‍ പരിശ്രമിക്കുന്നുണ്ടെന്നും വരുത്തിതീര്‍ക്കാന്‍ എ.കെ.ജി. സെന്റര്‍ ഒരുക്കിയ തിരക്കഥയുടെ നാവുമാത്രമാണ് സതീശന്‍. സതീശനെ വിലയ്ക്കെടുത്തിട്ട് ഒരുവര്‍ഷത്തിലേറെയായി. നാവ് സതീശന്റേതാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എ.കെ.ജി. സെന്ററാണ്. ബി.ജെ.പിയില്‍ സംസ്ഥാന പ്രസിഡന്റാവുന്നതിനായി താന്‍ സതീശനെക്കൊണ്ട് ഇക്കാര്യം പറയിപ്പിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. ഈ തിരക്കഥ ആരാണ് സൃഷ്ടിക്കുന്നത്? ശോഭാ സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റാവാന്‍ എന്താണ് അയോഗ്യത. നൂലില്‍ കെട്ടി ഇറങ്ങി വന്നയാളല്ല ഞാന്‍. ഗൗരിയമ്മയ്ക്കും അജിതയ്ക്കും ശേഷം ഏറ്റവും ബ്രൂട്ടലായ ലാത്തി ചാര്‍ജ് ഏറ്റുവാങ്ങിയ ഓപ്പറേഷനുവരെ വിധേയമാക്കപ്പെട്ട സ്ത്രീയാണ്. എന്താണ് എന്റെ അയോഗ്യത', ശോഭ ചോദിച്ചു.
'സതീശനെക്കൊണ്ട് സംസ്ഥാന നേതൃത്വത്തിനെതിരെ പറയിപ്പിച്ച് എനിക്ക് സംസ്ഥാന പ്രസിഡന്റാവാന്‍ ആരാണ് സതീശന്‍. കൈയില്‍ രാഖി കെട്ടി ഞാന്‍ ആര്‍.എസ്.എസ്. ആണെന്ന് സതീശന്‍ പറയുന്നു. ഇതാണോ ആര്‍.എസ്.എസിന്റെ പണി. ആര്‍.എസ്.എസ്. പ്രവര്‍ത്തകനാണെങ്കില്‍, ഇത്തരത്തില്‍ എന്തെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ സതീശന്‍ പോകേണ്ടത് ആര്‍.എസ്.എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. ഈ ഉപകരണത്തെ ഉപയോഗിച്ച് ചുളുവില്‍ ശോഭാ സുരേന്ദ്രനെ കേരള രാഷ്ട്രീയത്തില്‍ ഇല്ലായ്മ ചെയ്യാന്‍ കഴിയുമോയെന്ന് ഗവേഷണം നടത്തുകയാണ്', അവര്‍ ആരോപിച്ചു. സതീശനെ വിലയ്ക്കുവാങ്ങിയത് ആരാണെന്നും സതീശന് ആരുമായിട്ടാണ് ബന്ധമെന്നും കേരള പൊതുസമൂഹത്തിന് മുന്നില്‍ സതീശനെക്കൊണ്ട് പറയിപ്പിക്കും. സതീശന്‍ കേരളം വിട്ട് എവിടെയാണ് യാത്രചെയ്തത്. നാലുമാസം എവിടെയായിരുന്നു സതീശന്‍. തന്റെ ചെലവില്‍ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ സതീശനല്ല, മുത്തുപ്പട്ടരായാലും അനുവദിക്കില്ല. സതീശന്‍ വെറും നാവാണ്. സതീശന് മറുപടിയില്ലെന്നും അവര്‍ വ്യക്തമാക്കി.
സതീഷിനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. പ്രസിഡന്റ് ആകാന്‍ തനിക്ക് അയോഗ്യതയില്ലെന്നും എന്താണ് അയോഗ്യതയെന്നും ശോഭ ചോദിച്ചു. തിരൂര്‍ സതീഷിന്റെ കോള്‍ ലിസ്റ്റ് എടുക്കണമെന്നും വിളിച്ചവര്‍ ആരൊക്കെയെന്ന് സതീഷിനെ കൊണ്ട് പറയിപ്പിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ചാനലുമായി ബന്ധപ്പെട്ട് കടന്നാക്രമണം നടത്തി. ആഫ്രിക്കയിലെ അടക്കം കമ്പനിയും ചര്‍ച്ചകളില്‍ എത്തി. മരമുറി കേസിലെ കുറ്റപത്രം വൈകുന്നതിലെ അസ്വാഭാവികതയും ചര്‍ച്ചയാക്കുകയാണ് ശോഭാ സുരേന്ദ്രന്‍.
'ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആണെങ്കില്‍ ഇത്തരമൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ തിരൂര്‍ സതീഷ് പോകേണ്ടത് ആര്‍എസ്എസിന്റെ സംസ്ഥാന കാര്യാലയത്തിലേക്കാണ്. ഇത്തരമൊരു ഉപകരണത്തെ ഉപയോഗിച്ച് ശോഭാസുരേന്ദ്രനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണ്', ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേസുകള്‍ തനിക്ക് പുത്തരിയല്ലെന്നും താന്‍ നൂലില്‍ കെട്ടി ഇറങ്ങിയ ആളല്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നല്ല തന്റേടത്തോടെ, ലാത്തിച്ചാര്‍ജുവരെ ഏറ്റുവാങ്ങിയ നേതാവാണ് താന്‍. തനിക്കൊരു ഗോഡ് ഫാദര്‍ ഇല്ല. പ്രവര്‍ത്തകര്‍ക്കൊപ്പം ശാരീരിക പ്രതിസന്ധികള്‍ പോലും നോക്കാതെ നിന്നിട്ടുള്ള ആളാണ്. എന്താണ് തന്റെ അയോഗ്യതയെന്നും അവര്‍ ചോദിച്ചു. കൊടകര കുഴല്‍പ്പണക്കേസില്‍ സതീഷ് തന്നോട് സംസാരിച്ചിട്ടില്ല. തന്നെ കാണാന്‍ ഇതുവരെ സതീഷ് വന്നിട്ടില്ല. സതീഷിന്റെ വീട്ടില്‍ ഒരിക്കലും പോയിട്ടില്ല. സതീഷ് പണം വാങ്ങി ശ്രമിക്കുന്നത്, പാര്‍ട്ടിയെ തകര്‍ക്കാനും ശോഭയെ തകര്‍ക്കാനുമാണ്. തന്റെ യുദ്ധം മുഖ്യമന്ത്രിക്കെതിരെയും ഇ പി ജയരാജനെതിരെയുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലും ഡല്‍ഹിയിലും രാമനിലയത്തിലും ഇ പി ജയരാജനെ കണ്ടു. ജയരാജനും താനും തന്റെ മുറിയില്‍വെച്ച് കൂടിക്കാഴ്ച നടത്തി. ഡല്‍ഹി ലളിത് ഹോട്ടലിലാണ് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്. ഇത്ര നിലവാരം കുറഞ്ഞ ആളാണെങ്കില്‍ തന്നെ കാണാന്‍ എന്തിന് ജയരാജന്‍ വന്നുവെന്ന് ചോദിച്ച ശോഭ ഇ പിയുടെയും തന്റെയും ഫോണ്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും പറഞ്ഞു. എകെജി സെന്ററിനുള്ള മറുപടിയാണ് ഈ പത്രസമ്മേളനമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.