കിട്ടിയ പണം ചെലവഴിക്കാതെയും പുനരധിവാസത്തിന് സ്ഥലം കണ്ടെത്താതെയും സംസ്ഥാന സര്‍ക്കാര്‍ ചെയ്തത് ഗുരുതര കൃത്യവിലോപം; കേന്ദ്രത്തിനെതിരെ എല്‍ഡിഎഫിനൊപ്പം സമരത്തിനില്ല; വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസ് സമരം അടിച്ചമര്‍ത്തിയത് പ്രതിഷേധാര്‍ഹം: വി ഡി സതീശന്‍

കോണ്‍ഗ്രസ് സമരം അടിച്ചമര്‍ത്തിയത് പ്രതിഷേധാര്‍ഹം: വി ഡി സതീശന്‍

Update: 2024-11-30 11:15 GMT

കോഴിക്കോട്: മുണ്ടക്കൈ ചൂരമല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പുനരധിവാസം വൈകുന്നു എന്നാരോപിച്ചു കല്‍പ്പറ്റ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധക്കാര്‍ക്ക് നേരെ ഗുരുതരമായ കൃത്യവിലോപം ഉണ്ടായി.പൊലീസുകാര്‍ മാര്‍ച്ചിനെ ക്രൂരമായി അടിച്ചമര്‍ത്തുകയാണ് ഉണ്ടായത്. സര്‍ക്കാരിന്റെ പെല്ലെ പോക്ക് തുടരുകയാണങ്കില്‍ സര്‍ക്കാരിന് പ്രഖ്യാപിച്ച പിന്തുണ പിന്‍വലിക്കേണ്ടിവരും. പുനരധിവാസം സര്‍ക്കാര്‍ ലാഘവത്തോടെ കാണണം. വയനാട് വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും, യുഡിഎഫിനൊപ്പം സമരത്തിനില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

വയനാട്ടിലെ പ്രശ്നങ്ങള്‍ക്കാണ് പരിഹാരം ഉണ്ടാക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ കിട്ടിയ പണം ചെലവാക്കാന്‍ തയാറാകുന്നില്ല. വീടുകള്‍ നിര്‍മ്മിക്കാന്‍ നിരവധി പേരാണ് രംഗത്തെത്തിയത്. കോണ്‍ഗ്രസും മുസ്ലീംലീഗും കര്‍ണാടക സര്‍ക്കാരും നൂറ് വീടുകള്‍ വീതം നിര്‍മ്മിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും വീട് പണിയാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ എടുത്ത് നല്‍കുന്ന സ്ഥലത്ത് വീട് നിര്‍മ്മിക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ മന്ദഗതിയിലാണെന്നും സതീശന്‍ പറഞ്ഞു.

ഇത്രയും ആളുകളെ പുനരധിവസിപ്പിക്കേണ്ട ദൗത്യം ലാവത്വത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. വയനാട് പുനരധിവാസത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയതാണ്. എന്നാല്‍ നടപടികള്‍ ത്വരിതപ്പെടുത്താനുള്ള ഒരു ശ്രമവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഒരു പണവും നല്‍കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും. ഇതിനൊക്കെ എതിരായ പ്രതിഷേധമാണ് വയനാട്ടിലുണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെ നേരിടാം. പക്ഷെ കിട്ടിയ പണം പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കാതിരിക്കുന്നതും വീടുകള്‍ നിര്‍മ്മിക്കാനുള്ള സ്ഥലം ഇത്രയും മാസങ്ങളായിട്ടും കണ്ടെത്താത്തതും ഗുരുതരമായ കൃത്യവിലോപമാണ്. അടിയന്തിരമായി അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പണം നല്‍കാതെ ആരുടെയെങ്കിലും സ്ഥലം സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല. സ്ഥലം സര്‍ക്കാരിന്റേതാണെന്ന് അവകാശപ്പെട്ട് ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ നീണ്ടു നല്‍ക്കുന്ന വ്യവഹാരമായിരിക്കും ഫലം. കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന നൂറ് വീടുകള്‍ 15 ഏക്കര്‍ സ്ഥലം വാങ്ങി നിര്‍മ്മിച്ചു നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സ്ഥലത്ത് വീടുകള്‍ നിര്‍മ്മിക്കണമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടത്. ആ നിലപാടിന് ഞങ്ങള്‍ പിന്തുണ നല്‍കി. എന്നാല്‍ സര്‍ക്കാരിന് സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. വ്യവഹാരങ്ങള്‍ ഉള്ള സ്ഥലം ഏറ്റെടുക്കുന്നത് പ്രായോഗികമല്ല.

വീട് വച്ചു നല്‍കാന്‍ പണവുമായി കാത്തു നില്‍ക്കുമ്പോഴും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. വിലങ്ങാടും സമാനമായ പ്രശ്നമാണ് നിലനില്‍ക്കുന്നത്. വിലങ്ങാട്ടെ ദുരന്തബാധിതരെയും സഹായിക്കുമെന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചത്. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. ഒരു ദുരന്തമുണ്ടായപ്പോള്‍ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ നടക്കാതെ ഇതുവരെ കണ്ടിട്ടില്ലാത്ത പിന്തുണയാണ് പ്രതിപക്ഷം സര്‍ക്കാരിന് നല്‍കിയത്. സര്‍ക്കാര്‍ ഈ പോക്കുപോയാല്‍ ഞങ്ങള്‍ക്ക് അതില്‍ നിന്നും പിന്‍മാറേണ്ടി വരും. തുടക്കത്തില്‍ കാണിച്ച ആവേശം സര്‍ക്കാര്‍ ഇപ്പോള്‍ കാട്ടുന്നില്ല. സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാട്ടണം.

കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍.ഡി.എഫുമായി ചേര്‍ന്നുള്ള സമരത്തിന് യു.ഡി.എഫില്ല. ഒറ്റയ്ക്ക് സമരം ചെയ്യാനുള്ള ശേഷി യു.ഡി.എഫിനുണ്ട്. കിട്ടുന്ന അവസരങ്ങളില്‍ ഞങ്ങളുടെ എം.പിമാര്‍ കേന്ദ്രത്തിനെതിരെ സംസാരിക്കുന്നുണ്ട്. കേരളത്തില്‍ ആദ്യമായി കേന്ദ്രത്തിന്റെ അവഗണനയ്ക്കെതിരെ പ്രതിപക്ഷമാണ് സംസാരിച്ചത്. പാര്‍ലമെന്റിലും നിയമസഭയിലും പുറത്തും വയനാട്ടിലെ ദുരന്തബാധിതര്‍ക്കു വേണ്ടിയുള്ള സമ്മര്‍ദ്ദം യു.ഡി.എഫിന്റെ ഭാഗത്തു നിന്നുണ്ടാകും.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനര്‍ഹര്‍ കൈപ്പറ്റുന്നുവെന്ന് 2022 -ല്‍ സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടും ഇത്രയും കാലം സംസ്ഥാന സര്‍ക്കാര്‍ എവിടെയായിരുന്നു. രണ്ട് വര്‍ഷമായി പരിശോധിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ല. സ്പാര്‍ക്കും സേവനയും താതമ്യം ചെയ്തു നോക്കിയാല്‍ തന്നെ ശമ്പളം വാങ്ങുന്ന ആരെങ്കിലും സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നുണ്ടോയെന്ന് കണ്ടെത്താം. എന്നിട്ടും സര്‍ക്കാര്‍ ഒരു അന്വേഷണത്തിനും തയാറായിട്ടില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നതെന്ന് അറിയില്ല. സമൂഹിക സുരക്ഷാ പെന്‍ഷന്‍ അനര്‍ഹര്‍ വാങ്ങുന്നുവെന്നത് ഗുരുതരമായ വിഷയമാണ്. ഇക്കാര്യത്തില്‍ അടിയന്തിര നടപടിക്ക് സര്‍ക്കാര്‍ തയാറാകണം. സമൂഹകിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടിയുള്ള കമ്പനിയെ കുറിച്ചും സി.എ.ജി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അതേക്കുറിച്ചും സര്‍ക്കാര്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല.-സതീശന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News