'ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനല്ല': രക്തസാക്ഷിയാക്കിയ മേഖല കമ്മിറ്റിയെ തള്ളി വി.കെ സനോജ്

'ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനല്ല'

Update: 2025-11-09 10:57 GMT

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ കുന്നോത്ത് പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച ഷെറിന്റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. കുന്നോത്ത്പറമ്പ് മേഖലാ സമ്മേളനത്തിന്റെ അനുശോചന പ്രമേയത്തില്‍ ഷെറിന്റെ പേര് വായിച്ചിട്ടില്ല. കൊല്ലപ്പെട്ട ഷെറിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനല്ലെന്നും സനോജ് പറഞ്ഞു.

ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട പാനൂര്‍ സ്വദേശി കാട്ടീന്റെവിട ഷെറിനെ രക്തസാക്ഷിയാക്കിയ ഡിവൈഎഫ്ഐയെ തള്ളി സിപിഎമ്മും രംഗത്തെത്തിയിരുന്നു. പാനൂര്‍ കുന്നോത്ത്പറമ്പിലെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ സംബന്ധിച്ച സിപിഎം നിലപാട് തിരുത്തിയിട്ടില്ലെന്ന് കെ.കെ രാഗേഷ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിനാണ് പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷെറിന്‍ കൊല്ലപ്പെട്ടത്. അന്നും സിപിഎം തള്ളിപറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഡിവൈഎഫ് മേഖലസമ്മേളനത്തില്‍ രക്തസാക്ഷി പ്രമേയത്തില്‍ ഷെറിന്റെ പേര് ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു. ഇതാണ് ഇപ്പോള്‍ വി.കെ സനോജ് തള്ളിപ്പറഞ്ഞിരിക്കുന്നത്.

പാനൂര്‍ കുന്നോത്തു പറമ്പില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ കൊല്ലപ്പെട്ട ഷെറിന് പാര്‍ട്ടി യുമായി ബന്ധമില്ലെന്ന് പറഞ്ഞാണ് സിപിഎമ്മും ഡി വൈ എഫ് ഐ യും തള്ളിയത്. വര്‍ഷമൊന്ന് കഴിഞ്ഞപ്പോള്‍ ഷെറിന്‍ ഡി വൈ എഫ് ഐക്ക് രക്തസാക്ഷി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിന് ആളൊഴിഞ്ഞ വീടിന്റെ ടെറസ്സിലായിരുന്നു സ്‌ഫോടനം. അന്ന് സ്‌ഫോടന കേസില്‍ ആറാം പ്രതിയായിരുന്ന അമല്‍ ബാബുവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി യാക്കിയതും വിവാദമായിരുന്നു.

അന്ന് നടന്ന സ്‌ഫോടനത്തില്‍ മുപ്പത്തിയൊന്ന്കാരന്‍ ഷെറിന്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 15 പേരെ പ്രതി ചേര്‍ത്തു. ഒരുവര്‍ഷത്തിനിപ്പുറം ഡി വൈ എഫ് ഐ കുന്നോത്തു പറമ്പ് മേഖല സമ്മേളനത്തിലെ അനുശോചന പ്രമേയത്തിലാണ് ഷെറിനെ രക്തസാക്ഷിയത്. എന്നാല്‍ നാട്ടില്‍ മരിച്ചയാളെ സമ്മേളനത്തില്‍ അനുശോചിച്ചതാണെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി സരിന്‍ ശശിയുടെ വിശദീകരണം.

Tags:    

Similar News