വൈക്കത്തഷ്ടമിക്ക് ചൊവ്വാഴ്ച കൊടിയേറും; അഷ്ടമി ദര്‍ശനം 23ന്
വൈക്കത്തഷ്ടമിക്ക് ചൊവ്വാഴ്ച കൊടിയേറും; അഷ്ടമി ദര്‍ശനം 23ന്
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. രാവിലെ എട്ടിനും 8.45-നുമിടയിലാണ് കൊടിയേറ്റ്.കൊടിയേറ്റിന് തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ട് ഇല്ലത്ത് ചെറിയ മാധവന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മിഷണര്‍ സി.വി. പ്രകാശ് കൊടിക്കീഴില്‍ ഭദ്രദീപം തെളിക്കും. നടന്‍ ഹരിശ്രീ അശോകന്‍ കലാമണ്ഡപത്തില്‍ തിരിതെളിക്കും.
തുടര്‍ന്ന് ആദ്യ ശ്രീബലി. 13-ന് വൈകീട്ട് 5.30-ന് കാഴ്ചശ്രീബലി, രാത്രി ഒമ്പതിന് നൃത്തം. 14-ന് ഉച്ചയ്ക്ക് 2.30-ന് സംഗീതക്കച്ചേരി, രാത്രി 7.30-ന് ഗാനസുധ. 15-ന് വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, ആറ് മുതല്‍ നൃത്തം, രാത്രി ഒമ്പതിന് വിളക്ക്. 16-ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദര്‍ശനം, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, ആറ് മുതല്‍ പൂത്താലംവരവ്.
17ന് രാവിലെ എട്ടിന് ശ്രീബലി, ഒന്നിന് ഉത്സവബലിദര്‍ശനം, അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 11-ന് കൂടിപ്പൂജവിളക്ക്. 18-ന് രാവിലെ 11-ന് തേരൊഴി രാമക്കുറുപ്പും 100-ല്‍പ്പരം കലാകാരന്മാരും ചേര്‍ന്നുള്ള പഞ്ചാരിമേളം. വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി ഒമ്പതിന് രാധിക രാജീവ്കുമാറിന്റെ ഭരതനാട്യം. 11-ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്. 19-ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്സവബലിദര്‍ശനം, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി. ചോറ്റാനിക്കര വിജയന്‍മാരാര്‍, ചേര്‍പ്പുളശേരി ശിവന്‍, വൈക്കം ചന്ദ്രന്‍മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം. 20-ന് രാവിലെ എട്ടിന് ഗജപൂജ, വൈകീട്ട് നാലിന് ആനയൂട്ട്. മന്ത്രി വി.എന്‍. വാസവന്‍ ആദ്യ ആനയൂട്ട് നടത്തും.
4.30-ന് കാഴ്ചശ്രീബലി. പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. രാത്രി ഒമ്പതിന് കഥകളി. 21-ന് രാവിലെ 10-ന് ശ്രീബലി. ഉച്ചയ്ക്ക് ഒന്നിന് കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, ചോറ്റാനിക്കര സുരേന്ദ്രമാരാര്‍, വെന്നിമല മനു എന്നിവരുടെ പഞ്ചവാദ്യം. വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി 8.30-ന് ഭക്തിഗാനമേള, 11-ന് വലിയവിളക്ക്. 22-ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്സവബലിദര്‍ശനം, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി(സേവ), രാത്രി7.30-ന് നടി ദിവ്യ ഉണ്ണിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം.
23-ന് പുലര്‍ച്ചെ 4.30-മുതല്‍ അഷ്ടമിദര്‍ശനം, വൈകീട്ട് നാലിന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതകച്ചേരി. ആറിന് ഹിന്ദുമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം-ജസ്റ്റിസ് എസ്. ഈശ്വരന്‍ നമ്പൂതിരി. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷതവഹിക്കും. രാത്രി ഒമ്പതിന് ചെന്നൈ രാമകൃഷ്ണ മൂര്‍ത്തിയുടെ സംഗീതസദസ്സ്. 11-ന് ഉദയനാപുരത്തപ്പന്റെ വരവ്, 24-ന് പുലര്‍ച്ചെ രണ്ടിന് അഷ്ടമിവിളക്ക്, 3.30-ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്. വൈകീട്ട് ആറിന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 11-ന് ഉദയനാപുരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ കൂടിപ്പൂജ വിളക്ക്.