ഉംറ തീര്‍ത്ഥാടക മക്കയില്‍ മരിച്ചു; മരണമടഞ്ഞത് എറണാകുളം സ്വദേശിനി
By : സ്വന്തം ലേഖകൻ
Update: 2025-07-08 12:21 GMT
മക്ക :പരിശുദ്ധ ഉംറ നിര്‍വഹിക്കാന്‍ സ്വകാര്യ ഗ്രൂപ്പില്‍ മക്കയില്‍ എത്തിയ എറണാകുളം ആമ്പല്ലൂര്‍ സ്വദേശിനി ആബിദ മക്കയില്‍ മരണപ്പെട്ടു.സഹോദരന് അടക്കം ബന്ധുക്കള്‍ക്കൊപ്പമാണ് മക്കയില്‍ എത്തിയത്.കൊച്ചുണ്ണി പിതാവും, ബീവാത്തു മാതാവുമാണ്.
ഭര്‍ത്താവ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി യൂസുഫ്, മക്കള്‍ ഷഫീക്, റസീനമരുമക്കള് ഹാഷിം, സുറുമി.ജനാസയുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ മക്ക ഐ സി എഫിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു, ജനാസ മക്കയില്‍ മറവ് ചെയ്തു.