ആരെയും അറിയിക്കാതെ വീട് വിട്ട് ഇറങ്ങി; ഫോണിൽ വിളിച്ചിട്ടും മറുപടി ഒന്നും ലഭിക്കാതെ വന്നതോടെ പരിഭ്രാന്തി; റാസൽഖൈമയിൽ രണ്ട് കുട്ടികൾ കടലിൽ മുങ്ങി മരിച്ചു; വേദനയോടെ കുടുംബം

Update: 2025-11-21 08:52 GMT

റാസൽഖൈമ: യു.എ.ഇയിലെ ഓൾഡ് കോർണിഷ് ബീച്ചിൽ പാകിസ്ഥാൻ സ്വദേശികളായ രണ്ട് കൗമാരക്കാരായ കുട്ടികൾ മുങ്ങിമരിച്ചു. 12 വയസ്സുള്ള ഒമർ ആസിഫ്, സുഹൃത്ത് ഹമ്മാദ് എന്നിവരാണ് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കടലിൽ മുങ്ങി മരിച്ചത്.

കൂട്ടുകാർ വിളിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് ഇരുവരും കടലിൽ ഇറങ്ങിയത്. ഒമറിന് നീന്താൻ അറിയില്ലായിരുന്നെന്നും കടലിൽ പോകുന്നതിൽ നിന്ന് വിലക്കിയിരുന്നു എന്നും പിതാവ് മുഹമ്മദ് ആസിഫ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം വൈകുന്നേരം 4:28-നാണ് കുട്ടികളെ അവസാനമായി കണ്ടത്.

ഒമറിന് അപകടം സംഭവിച്ചെന്ന വിവരം അറിഞ്ഞ് പിതാവ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്കൂൾ വിനോദയാത്രയ്ക്കായി ആവേശത്തോടെ കാത്തിരുന്ന ഒമർ, പാകിസ്ഥാനിലെ ബന്ധുക്കളെ കാണാനുള്ള ആഗ്രഹവും ബാക്കിയാക്കിയാണ് വിട പറഞ്ഞത്. ഈ ദാരുണസംഭവം പ്രവാസി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.

Tags:    

Similar News