ഇനി വരാൻ പോകുന്നത് പുണ്യ മാസം; സൗദിയിലെ നിരവധി പള്ളികളിൽ ശുചീകരണവും അറ്റകുറ്റപ്പണികളും എല്ലാം പൂർത്തിയായി; പ്രാർത്ഥനയോടെ വിശ്വാസികൾ

Update: 2026-02-12 13:35 GMT

ജിദ്ദ: വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാൻ സൗദി അറേബ്യയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 18,691 പള്ളികളിലായി ശുചീകരണവും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയതായി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. റമദാനിൽ പള്ളികളിലെത്തുന്ന വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്.

ഓരോ പ്രോജക്റ്റും കൃത്യമായ ആസൂത്രണത്തോടെയാണ് മന്ത്രാലയം നടപ്പിലാക്കിയത്. പള്ളികളിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുക, അങ്കണങ്ങൾ വൃത്തിയാക്കുക, ആവശ്യമായ മറ്റ് ക്രമീകരണങ്ങൾ ഒരുക്കുക എന്നിവ പ്രധാന പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഓരോ വർഷവും പള്ളികളിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്താണ്, പ്രാദേശിക ബ്രാഞ്ചുകളുമായി സഹകരിച്ച് മന്ത്രാലയം ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

Tags:    

Similar News