വൈറലാകാന്‍ ചാവേറുകളാകണോ? ഓടുന്ന ബസിന് പിന്നില്‍ മൂന്നുപേര്‍ തൂങ്ങിക്കിടന്ന് റീല്‍സ്! തലശ്ശേരി സ്‌കൂളിലെ പിള്ളേരുടെ 'സാഹസികത' കണ്ട് നാട്ടുകാര്‍ ഞെട്ടി; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

Update: 2026-01-23 12:20 GMT

കണ്ണൂര്‍: റീല്‍സിന് വേണ്ടി ജീവന്‍ പണയം വെച്ച് ഓടുന്ന ബസിന് പിന്നില്‍ തൂങ്ങി സാഹസിക യാത്രയുമായി വിദ്യാര്‍ഥികള്‍. തലശേരി മുബാറക് എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുടെ റീലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

എങ്ങനെയെങ്കിലും വൈറലാവണം, എന്താ വഴി എന്ന് ആലോചിച്ചപ്പോള്‍ കൂട്ടൂകാര്‍ ചേര്‍ന്ന് ഒരു മാര്‍ഗം കണ്ടെത്തി. ഇന്‍സ്റ്റയില്‍ റീല്‍ ഇടണം, ഓടുന്ന ബസിന്റെ പിന്നില്‍ ചാടി തൂങ്ങി കിടന്ന് റീല്‍. അതും ഒരാളോ രണ്ടാളോ അല്ലാ മൂന്ന് പേര്‍ ഒന്നിച്ച് തൂങ്ങുന്നു. ജീവന്‍ പണയം വച്ചൊരു സാഹസിക യാത്ര

സംഭവത്തില്‍ പരാതി നല്‍കുമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. വൈറലാകാന്‍ സാഹസികം കാട്ടുന്ന കുട്ടികളെ നിലയ്ക്ക് നിര്‍ത്തണമെന്നാണ് കമന്റുകള്‍. സംഭവത്തില്‍ സ്‌കൂളിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഇതുവരെ വന്നിട്ടില്ല.

Similar News