റേഡിയോ തരംഗങ്ങളും എക്സ്-റേകളും പുറപ്പെടുവിക്കുന്ന ഒരു നിഗൂഢ കോസ്മിക് വസ്തു; ആ കാഴ്ച്ച കണ്ട് അത്ഭുതംകൂറി ശാസ്ത്രജ്ഞര്‍; അന്യഗ്രഹ ജീവികള്‍ ഭൂമിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണോയെന്ന് സംശയം; ശാസ്ത്രലോകം ജിജ്ഞാസയില്‍

അന്യഗ്രഹ ജീവികള്‍ ഭൂമിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണോ

Update: 2025-05-29 07:21 GMT

ന്യൂയോര്‍ക്ക്: അന്യഗ്രഹ ജീവികള്‍ ഭൂമിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണോ. കാലങ്ങളായി ഇത്തരത്തിലുള്ള നിരവധി കഥകളാണ് നമ്മള്‍ കേട്ടിട്ടുള്ളത്. എന്നാല്‍ ഈയിടെ ഉണ്ടായ ചില സംഭവവികാസങ്ങള്‍ ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. റേഡിയോ തരംഗങ്ങളും എക്സ്-റേകളും പുറപ്പെടുവിക്കുന്ന ഒരു നിഗൂഢ കോസ്മിക് വസ്തുവിനെ കണ്ട് ശാസ്ത്രജ്ഞര്‍ അമ്പരന്നിരി്ക്കുകയാണ്. ഭൂമിയില്‍ നിന്ന്് ഏകദേശം 14,700 പ്രകാശവര്‍ഷം അകലെയുള്ള ഏതോ സ്ഥലത്ത് നിന്ന് ഭൂമിയിലേക്ക് ഇത്തരത്തിലുള്ള ചില സന്ദേശങ്ങള്‍ ആരോ അയയ്ക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.

അസ്‌കാപ് ജെ 1832-0911 എന്ന വസ്തുവില്‍ നിന്നുള്ള ഓരോ 44 മിനിറ്റിലും രണ്ട് മിനിറ്റ് നേരത്തേക്ക് റേഡിയോ തരംഗങ്ങളുടെയും എക്സ്-റേകളുടെയും സാന്നിധ്യമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത് എന്നാണ് ഗവേഷകരുടെ നിഗമനം. ലോംഗ്-പീരിയഡ് ട്രാന്‍സിയന്റ് എന്നറിയപ്പെടുന്ന ഇതുപോലുള്ള ഒരു വസ്തു എക്സ്-റേ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നത് കണ്ടെത്തുന്നത് ഇതാദ്യമാണ്. നിലവില്‍, ഈ സിഗ്നലുകള്‍ക്ക് കാരണമെന്താണെന്നോ, എന്തുകൊണ്ടാണ് അവ ഇ അസാധാരണവുമായ ഇടവേളകളില്‍ പ്രവര്‍ത്തനക്ഷമമാകുന്നതിനും നിലയ്ക്കുന്നതിനും പിന്നില്‍ എന്താണെന്നും ഇനിയും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇത് ഭൗതിക നിയമങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് എന്നാണ് ഗവേഷകര്‍ പോലും പറയുന്നത്. നക്ഷത്രങ്ങള്‍, വാതകം, പൊടി എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ഒരു പ്രദേശത്ത് നിന്നാണ് ഈ കോസ്മിക് പ്രതിഭാസം ഉണ്ടാകുന്നതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ പ്രതിഭാസം നേരത്തേ കണ്ടെത്തിയ പല വസ്തുതകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് എന്നാണ് ഓസ്‌ട്രേലിയയിലെ കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ആന്‍ഡി വാങ് അഭിപ്രായപ്പെടുന്നത്.

ഓസ്‌ട്രേലിയയിലെ വജാരി കണ്‍ട്രിയില്‍, ഓസ്‌ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജന്‍സിയുടെ റേഡിയോ ദൂരദര്‍ശിനി ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ സംഘം ഈ പ്രതിഭാസം കണ്ടെത്തിയത്. മിനിറ്റുകളോ മണിക്കൂറുകളോ ഇടവിട്ട് റേഡിയോ പള്‍സുകള്‍ പുറപ്പെടുവിക്കുന്ന എല്‍.പി.ടികള്‍ ഈയിടെയാണ് കണ്ടു പിടിച്ചത്. 2022 ലാണ് ഇതാദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് പത്തോളം വാനനിരീക്ഷകര്‍ ഇക്കാര്യം പിന്നീട് ശരിവെയ്ക്കുകയും ചെയ്തിരുന്നു. ഇത് ഒരു പക്ഷെ ഒരു ജോഡി നക്ഷത്രങ്ങളായിരിക്കാം എന്ന് ചില വാനനിരീക്ഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

സൗരയൂഥത്തിലെ അറിയപ്പെടുന്ന ഏതെങ്കിലും ഈ പ്രതിഭാസത്തിന് പൊരുത്തപ്പെടാനും കഴിയുന്നില്ല. അത് കൊണ്ട് തന്നെ ഏറെ സമയമെടുത്ത് തന്നെയായിരിക്കും ഇതിന്റെ വിശദാംശങ്ങള്‍ മനസിലാക്കാന്‍ കഴിയുക. എക്സ്-റേകള്‍ റേഡിയോ തരംഗങ്ങളേക്കാള്‍ ശക്തമായ ഊര്‍ജ്ജ പ്രവാഹമുള്ളവയാണ്. അത് കൊണ്ട് തന്നെ നിലവിലെ പ്രതിഭാസങ്ങള്‍ ഒരു പ്രപഞ്ച രഹസ്യമായി തന്നെ കണക്കാക്കേണ്ടി വരും.

Tags:    

Similar News