കൊളംബിയയിലെ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയ ദുരൂഹമായ ഗോളാകൃതിയിലുള്ള വസ്തു അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യയുടെ ഭാഗമോ? അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന കാര്യം ഉറപ്പാണെന്ന് ഗവേഷകര്‍; പറക്കും തളികകകള്‍ കൂട്ടത്തോടെ ഭൂമിയിലേക്ക് എത്തുന്ന കാലം വരുമോ?

ദുരൂഹമായ ഗോളാകൃതിയിലുള്ള വസ്തു അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യയുടെ ഭാഗമോ?

Update: 2025-05-27 07:09 GMT

ന്യൂയോര്‍ക്ക്: അന്യഗ്രഹ ജീവികളെ കുറിച്ചുള്ള വാര്‍ത്തകള്‍ നിത്യേന പുറത്തു വരുന്നുണ്ട്. ഇത് വാസ്തവമാണോ കെട്ടുകഥയാണോ എന്ന കാര്യവും ചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ ഇക്കാര്യം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് അമേരിക്കയിലെ കൊളംബിയയിലെ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയ ദുരൂഹമായ ഗോളാകൃതിയിലുള്ള ഒരു വസ്തു അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യയുടെ ഭാഗമാണെന്ന വെളിപ്പെടുത്തലാണ്. അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന കാര്യം ഉറപ്പാണ് എന്നാണ് പ്രമുഖ ഗവേഷകയായ ഡോ. ജൂലിയ മോസ്ബ്രിഡ്ജ് വ്യക്തമാക്കുന്നത്.

അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് നമ്മള്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടി വരും എന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ലോകത്തെ എല്ലാ കാര്യങ്ങള്‍ക്കും മുകളില്‍ ഒരു നിയന്ത്രണം ഉണ്ടെന്നാണ് ഭൂമിയില്‍ എല്ലാവരും വിശ്വസിക്കുന്നത് എന്നും എന്നാല്‍ അങ്ങനെ ഉറപ്പിച്ച് പറയാന്‍ ആര്‍ക്കും കഴിയുകയില്ല എന്നുമാണ് മോസ് ബ്രിഡ്ജ് അഭിപ്രായപ്പെടുന്നത്. ഈ തിരിച്ചറിവ് നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം എന്നാണ് അവര്‍ പറയുന്നത്.

അന്യഗ്രഹ ജീവികളെ കുറിച്ച് വരാനിരിക്കുന്ന വെളിപ്പടുത്തലുകള്‍ ആളുകളുടെ വീക്ഷണത്തെ തന്നെ മാറ്റിമറിക്കുമെന്നാണ് മോസ് ബ്രിഡ്ജ് കരുതുന്നത്. നമ്മള്‍ കണ്ടിട്ടില്ലാത്ത എന്തെങ്കിലും നമ്മുടെ മുന്നിലെത്തുമ്പോള്‍ അത് നമ്മളെ ആശയക്കുഴപ്പത്തിലാക്കും എന്നാണ് അവര്‍ വിശദീകരിക്കുന്നത്. ഇപ്പോള്‍ കൊളംബിയയില്‍ കണ്ടെത്തിയിരിക്കുന്ന വസ്തു അന്യഗ്രഹ ജീവികളുമായി ബന്ധമുള്ള ഒന്നാണ് എന്നാണ്

മോസ്ബ്രിഡ്ജ് വാദിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ബുഗാ പട്ടണത്തിന് മുകളില്‍ പറക്കും തളികകള്‍ പ്രത്യക്ഷപ്പെട്ട കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു.

സാധാരണ വിമാനങ്ങള്‍ സഞ്ചരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി അവ വളഞ്ഞുപുളഞ്ഞാണ് സഞ്ചരിച്ചിരുന്നത് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അതേ സമയം കൊളംബിയയില്‍ കണ്ടെത്തിയ ഗോളാകൃതിയിലുള്ള വസ്തു മനുഷ്യന്‍ നിര്‍മ്മിച്ചതാണെന്നാണ് റേഡിയോളജിസ്റ്റായ ഡോ. ജോസ് ലൂയിസ് വെലാസ്‌ക്വസ് അഭിപ്രായപ്പെടുന്നത്. ഉയര്‍ന്ന സാന്ദ്രതയുള്ള വസ്തുക്കള്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കണമെന്നും ഗവേഷകര്‍ ആവശ്യപ്പെടുന്നു.

ഈ ഗോളത്തില്‍ മെസപ്പൊട്ടോമിയന്‍ ലിഖിതങ്ങള്‍ ഉള്‍പ്പെടെയുള്ള പുരാതന ലിപികള്‍ ആലേഖനം ചെയ്തതായും കാണപ്പെടുന്നുണ്ട്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് ഇപ്പോള്‍ ഗവേഷകര്‍ ഇതില്‍ പരിശോധന നടത്തുന്നത്. 2017 ല്‍ അന്യഗ്രഹ മമ്മികള്‍ കണ്ടെടുത്തതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ബുഗയിലെ വനങ്ങളില്‍ കണ്ടെത്തിയ ഗോളം ആധികാരികമാണെന്നാണ് അത് പുറം ലോകത്തെ അറിയിച്ച വെലെസ് എല്‍ പോട്രോ അവകാശപ്പെടുന്നത്. താന്‍ അതില്‍ വെള്ളം ഒഴിച്ചപ്പോള്‍ അത് പുകയാന്‍,തുടങ്ങിയെന്നും വെള്ളം പെട്ടെന്ന് തന്നെ

ബാഷ്പീകരിച്ചതായും പെട്രോ വെളിപ്പെടുത്തി. ഈ ഗോളം കൈമാറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു എങ്കിലും അയാള്‍ കൈമാറാന്‍ തയ്യാറായില്ല.

Tags:    

Similar News