മുഴുവന്‍ ജിമെയില്‍ ഇടപാടുകാര്‍ക്കും തലവേദനയായി പുതിയ ഹാക്കര്‍മാര്‍; ടു- ഫാക്റ്റര്‍ ഓതെന്റിക്കേഷന്‍ ചോദിച്ചാല്‍ സൂക്ഷിക്കുക; ജിമെയില്‍ നേരിടുന്ന വെല്ലുവിളി മറികടക്കേണ്ടത് ഇങ്ങനെ
ലോകമെമ്പാടുമുള്ള ജി-മെയില്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഭീഷണി ഉയരുന്നു. ഹാക്കര്‍മാരാണ് പുതിയ തട്ടിപ്പുമാിയ രംഗത്ത് എത്തിയിരിക്കുന്നത്. ടൂ ഫാക്ടര്‍ ഓതന്റിക്കേഷന്‍ ചോദിച്ചാണ് ഇവര്‍ ഉപഭോക്താക്കളെ സമീപിക്കുന്നത്. ജി മെയില്‍ തങ്ങളുടെ 1.8 ബില്യണ്‍ ഉപഭോക്താക്കളോടും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ജി മെയില്‍ ഉപഭോക്താക്കളോട് ലോഗിന്‍ ചെയ്യുന്നതിനായി അവരുടെ ഫോണിലേയ്ക്കോ സെക്കന്‍ഡറി ഇ മെയിലിലേക്കോ അയച്ച അക്സസ് കോഡ് നല്‍കാന്‍ ആവശ്യപ്പെടുകയാണ്. നിയമവിരുദ്ധമായ അക്സസ് തടയാനും ഡാറ്റ സുരക്ഷിതമായിരിക്കാനുമാണ് ജി മെയില്‍ സംരക്ഷണ വലയം തീര്‍ക്കുന്നത്. ആസ്റ്ററോത്ത് എന്ന സംവിധാനം ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്. നിയമാനുസൃതമായ പ്ളാറ്റ്ഫോമിലേക്കാണ് എന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് നയിച്ചതിന് ശേഷം അവരുടെ തിരിച്ചറിയല്‍ രേഖകള്‍ ത്ട്ടിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
ആസ്റ്ററോത്ത് ഉപയോഗിക്കുന്ന ഹാക്കര്‍മാര്‍ക്ക് യൂസര്‍നെയിമും പാസ്വേഡുകളും മുതല്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും ബാങ്ക് വിവരങ്ങളും വരെയുള്ള എല്ലാത്തിലേക്കും ആക്‌സസ് നേടാന്‍ സാധിക്കും. ഈ സ്വകാര്യ ഡാറ്റ കൈവശം ഉള്ളവര്‍ക്ക് നിങ്ങളുടെ അക്കൗണ്ടുകളില്‍ പ്രവേശിക്കാനോ ചില സന്ദര്‍ഭങ്ങളില്‍ ഡാര്‍ക്ക് വെബില്‍ വിവരങ്ങള്‍ വില്‍ക്കാനോ പോലും ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പഴയ ഫിഷിംഗ് ടൂളുകളില്‍ നിന്ന് വ്യത്യസ്തമായി, പുതിയ തട്ടിപ്പ് സംവിധാനം ഹാക്കര്‍മാര്‍ക്ക് ഒരു ഇടനിലക്കാരനെപ്പോലെ പ്രവര്‍ത്തിക്കുകയും യൂസര്‍നെയിം, പാസ്വേഡുകള്‍ പോലുള്ള ലോഗിന്‍ വിശദാംശങ്ങള്‍, 2-ഫാക്ടര്‍ ഓതറൈസേഷന്‍ ടോക്കണുകള്‍ തങ്ങള്‍ ഏതൊക്കെ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചു എന്നതിന്റെ ലോഗ് സൂക്ഷിക്കുന്ന കുക്കീസ് എന്നിവ പോലുള്ള നിര്‍ണായക വിവരങ്ങള്‍ തട്ടിയെടുക്കാന്‍ കഴിയും.
ആക്രമണം ഒഴിവാക്കാനുള്ള ഏക മാര്‍ഗം ആക്‌സസ് നേടുന്നതിനായി സ്‌കാമര്‍മാര്‍ക്ക് അയയ്ക്കുന്ന സംശയാസ്പദമായ ലിങ്കില്‍ ക്ലിക്കുചെയ്യുന്നത് ഒഴിവാക്കുക എന്നതാണ്. നിങ്ങള്‍ ഏതൊക്കെ സൈറ്റുകളാണ് സന്ദര്‍ശിക്കുന്നതെന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ടതും അജ്ഞാത ലിങ്കുകളില്‍ ക്ലിക്കുചെയ്യാതിരിക്കുന്നതും കൂടുതല്‍ നിര്‍ണായകമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇമെയില്‍ ദാതാവ് എന്ന നിലയില്‍, ജിമെയില്‍ ഉപഭോക്താക്കള്‍ക്കാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളത്. എന്നാല്‍ മറ്റ് ഇമെയില്‍ പ്ലാറ്റ്‌ഫോമുകളും ഒരുപോലെ സാധ്യതയുള്ളവയാണ്, ഔട്ട്‌ലുക്ക്, യാഹൂ മെയില്‍, എഒഎല്‍ ഉപയോക്താക്കള്‍ക്കെല്ലാം അപകടസാധ്യതയുണ്ട്. സ്ലാഷ് നെക്സ്റ്റ് എന്ന ഐ.ടി കമ്പനിയിലെ ഗവേഷകരുടെ അഭിപ്രായത്തില്‍ ആസ്റ്ററോത്തിന് ഹാക്കര്‍മാര്‍്ക്കിടയില്‍ വന്‍ പ്രചാരമാണുള്ളത്. കൂടാതെ ഡാര്‍ക്ക് വെബ്ബില്‍ വന്‍ തുകകള്‍ കൈപ്പറ്റി ഇവര്‍ ഡാറ്റ് വില്‍പ്പന നടത്തുകയും ചെയ്യും.
ഡിജിറ്റല്‍ സുരക്ഷാ മേഖലയിലെ പരിചയ സമ്പന്നനായ ജെയിംസ് നൈറ്റ് പറയുന്നത് ഈ ഫിഷിംഗ് ഇമെയിലുകള്‍ തടയുന്നതിന് ആളുകളുടെ അക്കൗണ്ടുകളില്‍ ഒരു സ്പാം ഫില്‍ട്ടര്‍ സജീവമായിരിക്കണമെന്നാണ്. ഇത്തരം ഇമെയിലുകള്‍ ലഭിക്കുകയാണെങ്കില്‍, ആളുകള്‍ അവര്‍ തുറക്കുന്ന കാര്യങ്ങളും അവര്‍ ക്ലിക്ക് ചെയ്യുന്ന ലിങ്കുകളും വളരെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.