വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രസക്തമായ തെരച്ചില്‍ ഫലങ്ങള്‍ ആഗോള തലത്തില്‍ ലഭിക്കും; ഇന്‍ബോക്സ് മെസേജുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കില്‍ അവ പെട്ടെന്ന് കണ്ടെത്താന്‍ അപ്‌ഡേറ്റ; ജി-മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

Update: 2025-03-22 05:55 GMT

ന്യുയോര്‍ക്ക്: ജി-മെയില്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ ജി -മെയില്‍ ഇന്‍ബോക്സ് മെസേജുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കില്‍ അവ പെട്ടെന്ന് കണ്ടെത്താനുള്ള അപ്ഡേറ്റുമായി എത്തുകയാണ് ജി-മെയില്‍. ഐ.ടി രംഗത്തെ ആഗോള ഭീമനായ കമ്പനി നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്. മെസേജുകള്‍ ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മികച്ച ഫലം ലഭിക്കാനാണ് കമ്പനി ഇത്തരത്തില്‍ ഒരു സംവിധാനം കൊണ്ടു വരുന്നത്.

ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ലോകമെമ്പാടുമുള്ള ജി-മെയില്‍ ഉപഭോക്താക്കളുടെ ഇന്‍ബോക്സുകളിലേക്ക് അയച്ചിരിക്കുകയാണ്. നിങ്ങളുടെ നിറഞ്ഞു കവിയുന്ന ഇന്‍ബോക്സില്‍ വിവിരങ്ങള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെങ്കില്‍ ഇനി നിങ്ങള്‍ തനിച്ചല്ല എന്നും ഏറ്റവും പ്രസക്തമായ ഫലങ്ങള്‍ പെട്ടന്ന് നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭിക്കുന്നതിന് നിര്‍മ്മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സംവിധാനം ഞ്ങ്ങള്‍ ഒരുക്കുന്നതായും ജി മെയില്‍ അവരുടെ ബ്ലോഗ്പോസ്റ്റില്‍ വ്യക്തമാക്കി. ഈ അപ്ഡേറ്റുകള്‍ വരുന്നതോടെ നിങ്ങള്‍ ഏത് കാര്യമാണോ സെര്‍ച്ച് ചെയ്യുന്നത് അവിയെലെ ഏറ്റവും പ്രസക്തമായ ഇ-മെയിലുകള്‍ എത്രയും വേഗം ലഭിക്കുമെന്ന് ജി-മെയില്‍ ഉറപ്പ് നല്‍കുന്നു.

ഇ-മെയിലുകള്‍ കീവേഡുകളെ ആസ്പദമാക്കി കാലക്രമത്തില്‍ കാണിക്കുന്നതിന് പകരം ജി മെയില്‍ ഇനി മുതല്‍ ഏറ്റവുമധികം ക്ലിക്ക് ചെയ്യപ്പെടുന്ന സ്ഥിരമായ കോണ്‍ടാക്ടുകള്‍, ഇ-മെയിലുകള്‍ എന്നിവയെ അടിസ്ഥാനമാക്കി ആയിരിക്കും പ്രവര്‍ത്തിക്കുക. ഈ പുതിയ സംവിധാനം നിങ്ങളുടെ വിലയേറിയ സമയം ലാഭിക്കാനും പ്രധാനപ്പെട്ട വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാനും ഏറെ സഹായകരമാകും എന്നാണ് ജി-മെയില്‍ വിശദീകരിക്കുന്നത്. ഈ അപ്‌ഡേറ്റ് എല്ലാവര്‍ക്കും എപ്പോള്‍ ലഭ്യമാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല, പക്ഷേ ഇന്ന് മുതല്‍ ഇത് പുറത്തിറങ്ങുകയാണ്.

വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രസക്തമായ തെരച്ചില്‍ ഫലങ്ങള്‍ ആഗോള തലത്തില്‍ ലഭിക്കുമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചു. വെബിലും ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് എന്നിവയ്ക്കുള്ള ഔദ്യോഗിക ജി-മെയില്‍ ആപ്പിലും പുതിയ സംവിധാനം അക്സസ് ചെയ്യാന്‍ കഴിയും. നിങ്ങളുടെ അക്കൗണ്ടില്‍ ഇത് ലഭ്യമായി കഴിഞ്ഞാല്‍ ഏറ്റവും പുതിയത് ഏറ്റവും പ്രസക്തമായത് എന്നിങ്ങനെ വേര്‍തിരിക്കാനും ഇതില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Similar News