സഞ്ജു ഇങ്ങനെ കളിക്കുമ്പോള്‍ അവനെ തടയുക എന്നത് പ്രയാസമാണ്: ഞങ്ങളുടെ ബൗളര്‍മാരെ അവന്‍ സമ്മര്‍ദ്ദത്തിലാക്കി: ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രം

Update: 2024-11-09 08:30 GMT

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിളങ്ങിയിരിക്കുകയാണ് സഞ്ജു സാംസണ്‍. അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറിയ സഞ്ജുവിന്റെ പ്രകടനത്തില്‍ പ്രതികരിച്ച് ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം. സഞ്ജു ഇങ്ങനെ കളിക്കുമ്പോള്‍ തടയുക പ്രയാസമാണെന്ന് മാര്‍ക്രം പറഞ്ഞു.


സഞ്ജു അവിശ്വസനീയമാംവിധം നന്നായി കളിച്ചു. ഞങ്ങളുടെ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കി, അവനെ നേരിടാന്‍ പ്രത്യേക പദ്ധതികള്‍ ആവശ്യമാണ്. വരും മത്സരങ്ങളില്‍ അതിന് തയ്യാറാകും, സഞ്ജു ഇങ്ങനെ സ്ട്രൈക്ക് ചെയ്താല്‍ അത് തടയാന്‍ വളരെ ബുദ്ധിമുട്ടാണെന്ന് മാര്‍ക്രം പറഞ്ഞു. അതേസമയം താരത്തിന്റെ പ്രകടനത്തില്‍ അഭിനന്ദിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും രംഗത്തെത്തി.

50 പന്തില്‍ 107 റണ്‍സെടുത്ത സാംസണ്‍ ദക്ഷിണാഫ്രിക്കയുടെ ടി20 ലോകകപ്പ് ഫൈനല്‍ പ്രതികാര പദ്ധതി തകര്‍ക്കുകയായിരുന്നു. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തിയപ്പോള്‍ മത്സരത്തിലെ നിര്‍ണായക ഘടകമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറിയും കൂടിയാണ് ഇന്നലെ പിറന്നത്. 47 പന്തില്‍ സാംസണ്‍ ഏഴ് ഫോറുകളും 10 സിക്സറുകളും നേടി. ടി20യില്‍ തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായും സഞ്ജു മാറി.

Tags:    

Similar News