'ഒരു ക്യാപ്റ്റന്റെ പ്രധാന ചുമതല വിജയിക്കാന്‍ കഴിയുന്ന മികച്ച ടീമിനെ ഇറക്കുക എന്നതാണ്; വ്യക്തിപരമായ ബന്ധങ്ങളല്ല, പ്രകടനമാണ് നിര്‍ണായകം; അല്ലാതെ അത് പക്ഷാപാതം ഒന്നുമല്ല; ധോണിയെ കുറിച്ച് പത്താന്റെ വിമര്‍ശനം; ധോണിയെ പിന്തുണച്ച് മുന്‍ താരം
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ലക്ഷ്യമിട്ട് ഇര്‍ഫാന്‍ പത്താന്‍ നടത്തിയ പരാമര്‍ശം വിവാദമാവുന്നതിനിടെ മുന്‍ താരവും ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്ര പ്രതികരണവുമായി രംഗത്ത്. ക്യാപ്റ്റന്റെ തീരുമാനങ്ങളില്‍ വ്യക്തിപരമായ പക്ഷപാതമില്ലെന്നും ടീമിന് വിജയ സാധ്യത ഉയര്‍ത്തുന്ന കളിക്കാരെയാണ് തെരഞ്ഞെടുത്തിരുന്നതെന്നും ചോപ്ര വ്യക്തമാക്കി.
പത്താന്‍ 2020ല്‍ നടത്തിയ അഭിമുഖത്തിലാണ് താന്‍ ടീമില്‍ നിന്ന് പുറത്തായത് ധോണിയുടെ തീരുമാനങ്ങളാലാണെന്ന് സൂചിപ്പിച്ചത്. 2008ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ താന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, വാര്‍ത്താ സമ്മേളനത്തില്‍ ധോണി താന്‍ നന്നായി പന്തെറിയുന്നില്ലെന്ന് പറഞ്ഞതായി പത്താന്‍ ആരോപിച്ചിരുന്നു.
'നിങ്ങള്‍ക്ക് ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കണം. എന്നാല്‍ നിങ്ങളുടെ മുന്നില്‍ എപ്പോഴും പ്രഷറില്‍ കളിക്കുന്ന ഒരാളെ കണ്ടാല്‍ അയാളില്‍ നിന്നും നീങ്ങും അത് സ്വഭാവികമാണ്. പരിശീലകനോ ക്യാപ്റ്റനോ ഉള്ളിടത്ത് നിന്നുള്ള കളിക്കാര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നത് നിങ്ങള്‍ക്ക് കാണാം. അത് പക്ഷപാതമൊന്നുമല്ല അവര്‍ അവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു എന്നാണ് വസ്തുത. 'ഒരു ക്യാപ്റ്റന്റെ പ്രധാന ചുമതല വിജയിക്കാന്‍ കഴിയുന്ന മികച്ച ടീമിനെ ഇറക്കുക എന്നതാണ്. വ്യക്തിപരമായ ബന്ധങ്ങളല്ല, പ്രകടനമാണ് നിര്‍ണായകം.
പരിശീലകനോ ക്യാപ്റ്റനോ ഉള്ളിടത്ത് കൂടുതലായി സമയം ചിലവഴിക്കുന്നവര്‍ക്ക് സ്വാഭാവികമായി കൂടുതല്‍ അവസരം ലഭിക്കും. അത് പക്ഷപാതമല്ല, പ്രൊഫഷണല്‍ തീരുമാനങ്ങളാണ്.' ചോപ്ര കൂടി ചേര്‍ത്തു, വിജയിച്ച ക്യാപ്റ്റന്മാര്‍ക്ക് ടീമിന്റെ ബാലന്‍സും വിജയ സാധ്യതയും മുന്‍ഗണനയാണ്. 'ക്യാപ്റ്റന്‍മാരുടെ തോളില്‍ വന്‍ ഉത്തരവാദിത്വങ്ങളാണ്. പ്രകടനം സ്ഥിരതയുള്ളതല്ലെങ്കില്‍ ആര്‍ക്കും ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പില്ല,' അദ്ദേഹം പറഞ്ഞു.