ടി20 അരങ്ങേറിയിട്ട് രണ്ട് വര്‍ഷം മാത്രം; ഭുവിയെയും, ബുംറയെയും മറികടന്ന് അര്‍ഷദീപ്; ടി20 ക്രിക്കറ്റ് വേട്ടയില്‍ റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ അര്‍ഷദീപ് സിംഗ്

Update: 2024-11-14 11:22 GMT

സെഞ്ചൂറിയന്‍: ടി20 ക്രിക്കറ്റില്‍ വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ പേസര്‍ അര്‍ഷദീപ് സിംഗ്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ 3 വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് അര്‍ഷദീപ് ഈ നേട്ടത്തില്‍ എത്തിച്ചേര്‍ന്നത്. 92 വിക്കറ്റുകളാണ് അര്‍ഷദീപിന് ഉള്ളത്. ഈ നേട്ടത്തോടെ ഇന്ത്യന്‍ പേസര്‍ ബുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരെ അര്‍ഷദീപ് പിന്നിലാക്കുകയും ചെയ്തു. 90 വിക്കറ്റാണ് ബുവിക്കുള്ളത്. ടി 20 ക്രിക്കറ്റില്‍ അരങ്ങേറി 28 മാസങ്ങള്‍ കൊണ്ടാണ് ഈ ഒരു നേട്ടം അര്‍ഷദീപ് സ്വന്തമാക്കിയത്.

ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുക്കുന്ന ബൗളറെന്ന നേട്ടത്തിലെത്താന്‍ ഇനി 4 വിക്കറ്റ് കൂടിയാണ് അര്‍ഷദീപിന് ആവശ്യമായിട്ടുള്ളത്. 96 വിക്കറ്റുകളെടുത്തിട്ടുള്ള സ്പിന്‍നര്‍ യൂസ്വേന്ദ്ര ചഹലാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 2022 ജൂലൈയിലായിരുന്നു ടി20 ക്രിക്കറ്റില്‍ അര്‍ഷദീപ് അരങ്ങേറ്റം കുറിച്ചത്.

90 വിക്കറ്റുകളുമായി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര(89), ഹാര്‍ദ്ദിക് പാണ്ഡ്യ(88) എന്നിവരാണ് അര്‍ഷദീപിന് പിന്നിലുള്ളത്. ഈ വര്‍ഷം മാത്രം ടി20യില്‍ 33 വിക്കറ്റുകളാണ് അര്‍ഷദീപ് സ്വന്തമാക്കിയത്.

Tags:    

Similar News