ഇന്ത്യക്കെതിരായ പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ; മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിൽ തിരിച്ചെത്തി; ഏകദിന, ടി20 ടീമുകളെ മിച്ചൽ മാർഷ് നയിക്കും; മാക്‌സ്‌വെല്ലും കമ്മിൻസും പുറത്ത്
മെൽബൺ: ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ വിശ്രമത്തിലായിരുന്ന സൂപ്പർ പേസർ മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിൽ തിരിച്ചെത്തി. ടി20 ക്രിക്കറ്റിൽ നിന്ന് സ്റ്റാർക്ക് നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഏകദിന, ടി20 ടീമുകളെ മിച്ചൽ മാർഷ് നയിക്കും.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ച ടീമിൽ നിന്ന് മാർനസ് ലാബുഷെയ്ൻ, ഷോൺ ആബട്ട്, ആരോൺ ഹാർഡി, മാത്യു കുനെമാൻ എന്നിവരെ ഒഴിവാക്കി. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മാറ്റ് റെൻഷാ തിരിച്ചെത്തിയതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ആഭ്യന്തര ക്രിക്കറ്റിൽ ക്യൂൻസ്‌ലാന്‍ഡിനായും ഓസ്ട്രേലിയ എക്കായും നടത്തിയ മികച്ച പ്രകടനങ്ങളുടെ കരുത്തിലാണ് റെൻഷാ ടീമിൽ തിരിച്ചെത്തിയത്. ഷെഫീൽഡ് ഷീൽഡിൽ മത്സരിക്കുന്നതിനാൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിക്ക് ആദ്യ ഏകദിനത്തിൽ കളിക്കാനാവില്ല.
ഒക്ടോബർ 19ന് പെർത്തിൽ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കും. പരിക്കേറ്റ ഗ്ലെൻ മാക്സ്‌വെല്ലിനെ ടി20 ടീമിലേക്ക് പരിഗണിച്ചില്ല. പാറ്റകമ്മിൻസിനും ടീമിൽ ഇടം നേടാനായില്ല. അതേസമയം നഥാൻ എല്ലിസും ജോഷ് ഇംഗ്ലിസും ടി20 ടീമിൽ തിരിച്ചെത്തി.
ഏകദിന ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്‌ലെറ്റ്, അലക്സ് ക്യാരി, കൂപ്പർ കോണോലി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.
ടി20 ടീം: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, സേവ്യർ ബാർട്ട്‌ലെറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.ൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.