ട്വന്റി 20യില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ്; ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് മറികടന്ന് ബാബര്‍
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യില്‍ പാകിസ്ഥാന്‍ താരം ബാബര്‍ അസം ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമായി ചരിത്രം കുറിച്ചു. 299 ഇന്നിംഗ്സുകളില്‍ നിന്നാണ് ബാബര്‍ ഈ നാഴികക്കല്ല് നേടിയത്, ക്രിസ് ഗെയ്ലിന്റെ 314 ഇന്നിംഗ്സുകളുടെ ദീര്‍ഘകാല റെക്കോര്‍ഡ് ആണ് ബാബര്‍ തകര്‍ത്തത്. ഈ നേട്ടത്തോടെ, ഫോര്‍മാറ്റില്‍ 11,000 റണ്‍സ് നേടിയ 11 കളിക്കാരുടെ എലൈറ്റ് പട്ടികയില്‍ ബാബര്‍ ചേരുകയും ചെയ്തു.
13,415 റണ്‍സ് നേടിയ ഷൊയ്ബ് മാലിക്കിന് ശേഷം 11000 ടി20 റണ്‍സ് കടക്കുന്ന രണ്ടാമത്തെ പാകിസ്ഥാനിയായും ബാബര്‍ മാറി. മാലിക്കിന് 13,415 റണ്‍സാണ് ഉള്ളത്. ഗെയ്‌ലിന്റെ 314 ഇന്നിങ്‌സുകളില്‍ നിന്ന് 11,000 ട്വന്റി 20 റണ്‍സ് എന്ന റെക്കോര്‍ഡാണ് ബാബര്‍ തകര്‍ത്തത്.
മത്സരത്തില്‍ 20 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 31 റണ്‍സ് ബാബര്‍ നേടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14,000 റണ്‍സ് തികച്ചു. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ പാകിസ്ഥാന്‍ താരവും ബാബറാണ്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരമെന്ന രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ഇനി ബാബര്‍ അസമിന് 9 റണ്‍സ് കൂടെ മതി.