21 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ബെന്‍ ഡക്കറ്റ്; ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ 150ന് മുകളില്‍ റണ്‍സ് നേടുന്ന താരം; തിരുത്തിയത് കിവീസ് താരം നഥാന്‍ ആസിലിന്റെ റെക്കോര്‍ഡ്

Update: 2025-02-22 15:04 GMT

ലാഹോര്‍: 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ്. ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം 150ന് മുകളില്‍ റണ്‍സ് എടുക്കുന്നത്. 143 പന്തുകള്‍ നേരിട്ട താരം 17 ഫോറും മൂന്ന് സിക്‌സിന്റെയും സഹായത്തോടെയാണ് 165 റണ്‍സ് എടുത്തത്. ചാമ്പ്യന്‍സ് ട്രോഫിയിലെ എക്കാലത്തെയും ഉയര്‍ന്ന വ്യക്തഗത സ്‌കോറാണ് താരം സ്വന്തമാക്കിയത്.

ഈ നേട്ടത്തോടെ ന്യൂസിലാന്‍ഡ് മുന്‍ താരം നഥാന്‍ ആസിലിന്റെ പേരിലായിരുന്നു ചാംപ്യന്‍സ് ട്രോഫിയിലെ എക്കാലത്തെയും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേട്ടം. 2004ല്‍ യു എസ് എയ്‌ക്കെതിരെ പുറത്താകാതെ 145 റണ്‍സ് ആസില്‍ നേടിയിരുന്നു. 2002ല്‍ ഇന്ത്യയ്‌ക്കെതിരെ സിംബാബ്‌വെയുടെ ആന്‍ഡി ഫ്‌ലവറും 145 റണ്‍സ് നേടിയിരുന്നു.

ബെന്നിന്റെ മികച്ച് ബാറ്റിങ് കരുത്തില്‍ കൂറ്റന്‍ വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയ്ക്ക് വേണ്ടി ഒരുക്കിയത്. 352 റണ്‍സാണ് ഓസീസിന്റെ വിജയലക്ഷ്യം. ഈ സ്‌കോറിന് മറ്റൊരു ചരിത്രം കൂടി ഇംഗ്ലണ്ട് തന്റെ പേരില്‍ കുറിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന ടോട്ടലുമെന്ന ചരിത്ര നേട്ടങ്ങളോടെയാണ് ഇംഗ്ലണ്ടിന്റെ കുതിപ്പ്.

മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടും തിളങ്ങി. താരം അര്‍ധ സെഞ്ച്വറി നേടി (68) പുറത്തായി. ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ 23 റണ്‍സുമായി മടങ്ങി. 10 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 21 റണ്‍സെടുത്തു പുറത്താകാതെ നിന്ന ജോഫ്ര ആര്‍ച്ചറാണ് ടീം സ്‌കോര്‍ 350 കടത്തിയത്. ഓസീസിനായി ബെന്‍ ഡ്വാര്‍ഷസ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ആദം സാംപ, മര്‍നസ് ലാബുഷെയ്ന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഗ്ലെന്‍ മാക്സ്വെല്‍ ഒരു വിക്കറ്റെടുത്തു.

Tags:    

Similar News