'വയസ്സ് 38 ആയി, വീട്ടില്‍ ചടഞ്ഞുകൂടി ഇരിക്കുന്ന പ്രായം, ഇയാള്‍ പക്ഷേ ആളു വേറെ'; വിരാട് കോലിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍

'വയസ്സ് 38 ആയി, വീട്ടില്‍ ചടഞ്ഞുകൂടി ഇരിക്കുന്ന പ്രായം, ഇയാള്‍ പക്ഷേ ആളു വേറെ

Update: 2025-12-01 08:44 GMT

റാഞ്ചി: മുപ്പത്തെട്ടാം വയസിലും ക്രിക്കറ്റിനോടുള്ള വിരാട് കോലിയുടെ ആത്മാര്‍ഥതയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. സാധാരണ മൂപ്പത്തെട്ട് കഴിഞ്ഞവര്‍ക്ക് വീട് വിട്ടിറങ്ങുന്നത് ഇഷ്ടമല്ലെന്നും എന്നാല്‍ കോലിയുടെ കാര്യത്തില്‍ ഇത് തീര്‍ത്തും വ്യത്യസ്തമാണെന്നും സ്റ്റെയിന്‍ വ്യക്തമാക്കി. ടി20, ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും, ഏകദിന മത്സരങ്ങളില്‍ കോലി മികവ് ആവര്‍ത്തിക്കുകയാണ്.

'37 അല്ലെങ്കില്‍ 38 വയസ്സുള്ള മിക്കവരോടും സംസാരിക്കുമ്പോള്‍, അവര്‍ പറയുന്നത് വീട്, നായ, കുട്ടികള്‍ എന്നിവയെ ഉപേക്ഷിച്ച് പോകുന്നത് അവര്‍ക്ക് ഇഷ്ടമല്ല എന്നാണ്. പക്ഷേ, ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ പൂര്‍ണ മനസോടെ കോഹ് ലി എത്തുന്നു. വിക്കറ്റുകള്‍ക്കിടയില്‍ ഓടുമ്പോഴും ഫീല്‍ഡിങ് ചെയ്യുമ്പോഴും ഡൈവ് ചെയ്യുമ്പോഴും നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയും. അദ്ദേഹം മനസുകൊണ്ട് ചെറുപ്പമാണ്' സ്റ്റെയ്ന്‍ ജിയോസ്റ്റാറിനോട് പറഞ്ഞു.

'15-16 വര്‍ഷത്തിനിടെ അദ്ദേഹം 300-ലധികം ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്, അതിനാല്‍ ആ അനുഭവം അദ്ദേഹത്തിനുണ്ട്. അത് അദ്ദേഹത്തിന്റെ ശരീരത്തിലും മനസ്സിലുമാണ്. മൂന്ന് ദിവസത്തെ മഴയ്ക്ക് ശേഷം അദ്ദേഹം ഇവിടെ എത്തിയാലും, അത് അദ്ദേഹത്തിന്റെ തയ്യാറെടുപ്പിനെ ബാധിക്കുമായിരുന്നില്ല. അദ്ദേഹം മാനസികമായി ശക്തനാണ്, അത് നന്നായി പ്രകടമാണ്. പന്തും ബാറ്റും ടച്ചിലാണ്. സ്റ്റെയ്ന്‍ പറഞ്ഞു.

Tags:    

Similar News