ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ ഗില്ലും രാഹുലും പരാജയം; തൊട്ടുപിന്നാലെ ദുലീപ് ട്രോഫിയില്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍; പകരക്കാനായെത്തി മികവ് തെളിയിക്കുമ്പോള്‍ ഗംഭീര്‍ വാക്കുപാലിക്കുമോയെന്ന് ആരാധകരും

തൊട്ടുപിന്നാലെ ദുലീപ് ട്രോഫിയില്‍ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍

Update: 2024-09-20 07:49 GMT

അനന്തപൂര്‍: ഇന്ത്യന്‍ ടീമിലേക്കുള്ള സ്ഥാനത്തിന് പോരാട്ടം കടുക്കുമ്പോള്‍ തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി സഞ്ജു സാംസണ്‍.ദുലീപ് ട്രോഫി ചതുര്‍ദിന ക്രിക്കറ്റില്‍ ഇന്ത്യ ഡി ടീമിനുവേണ്ടി ഏകദിന ശൈലയില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയാണ് സഞ്ജുവിന്റെ മറുപടി.95 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി തികച്ചത്.ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ കെ എല്‍ രാഹുലും ശുഭ്മാന്‍ ഗില്ലും പരാജയമായപ്പോഴാണ് സഞജുവിന്റെ ശതകമെന്നത് ഏറെ ശ്രദ്ധേയമാണ്.

ദീര്‍ഘനാളായി ഒരു ഫോര്‍മാറ്റിലും ഫോം കണ്ടെത്താന്‍ കഴിയാതെ ഉഴലുന്ന ഗില്ലും ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന രാഹുലും പരാജയപ്പെടുമ്പോള്‍ അത് സഞ്ജുവിനുള്ള അവസരമാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.എല്ലാ ഫോര്‍മാറ്റിലും സഞ്ജുവിനെ മാറി മാറി പരീക്ഷിക്കുന്നുണ്ടെങ്കിലും മറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്നത് പോലെ തുടര്‍ അവസരങ്ങള്‍ സഞ്ജുവിന് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.ഒന്നോ രണ്ടോ മത്സരത്തില്‍ താരം പരാജയപ്പെട്ടാല്‍ അടുത്ത മത്സരത്തില്‍ താരം പുറത്ത്.ഇത്തരമൊരു സാഹചര്യം താരത്തിനുണ്ടാക്കുന്ന സമ്മര്‍ദ്ദവും ചെറുതല്ല.

ദുലീപ് ട്രോഫിയില്‍ തന്നെ അവസാന നിമിഷമാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത് തന്നെ.അതോടെ ആദ്യമത്സരം നഷ്ടമായി.

രണ്ടാം മത്സരത്തില്‍ അവസരം ലഭിച്ചെങ്കിലും അദ്യ ഇന്നങ്ങിസില്‍ 4 റണ്‍സെടുത്ത് പുറത്തായി.പക്ഷെ പിന്നീടുള്ള രണ്ട് ഇന്നിങ്ങിസ്‌കളിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജുവിന്റത്.ഒന്നില്‍ അര്‍ധശതകം നേടിയപ്പോള്‍ മറ്റൊന്നില്‍ ഇപ്പോള്‍ സെഞ്ച്വറിയും കുറിച്ചിരിക്കുന്നു.സഞ്ജുവിന്റെ അവസരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് കോച്ച് ഗംഭീര്‍ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്..ദുലീപ് ട്രോഫി കളിച്ച് കളിവ് തെളിയിക്കട്ടെ.. അവസരം വരുമെന്ന്.

തനിക്ക് ലഭിച്ച അവസരം സഞ്ജു നന്നായി തന്നെ വിനിയോഗിച്ചിട്ടുണ്ട്.ഇന്ത്യ ഡി ടീം ക്യാപ്റ്റന്‍ ശ്രേയസ് ഗില്ല് പോലും പരാജയപ്പെടുമ്പോഴാണ് അര്‍ധശതകത്തിലൂടെയും ശതകത്തിലൂടെയും സഞ്ജു ടീമന്റെ നെടുംതൂണാകുന്നത്.നേരത്ത പറഞ്ഞ വാക്ക് പാലിച്ച് ഇനിയെങ്കിലും ഏതെങ്കിലും ഒരു ഫോര്‍മാറ്റിലെങ്കിലും സഞ്ജുവിന് സെലക്ടര്‍മാര്‍ തുടര്‍ അവസരം നല്‍കുമോയെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.ദുലീപ് ട്രോഫിയിലും സഞ്ജുവിന് എളുപ്പമായിരുന്നില്ല കാര്യങ്ങള്‍.ഡി ടീമിനുവേണ്ടി ഓപ്പണര്‍ ദേവദത്ത് പടിക്കല്‍ (50), ശ്രീകര്‍ ഭരത് (52), റിക്കി ഭുയ് (56) എന്നിവര്‍ അര്‍ധസെഞ്ചുറിനേടിയിരുന്നു.

അപ്പോള്‍ സെലക്ടര്‍മാറുടെ ശ്രദ്ധ പതിയണമെങ്കില്‍ സെപ്ഷലായുള്ള ഒരു സെഞ്ച്വറി തന്നെ വേണമായിരുന്നു.അത് സഞ്ജു യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.ഇനി കനിയേണ്ടത് കോച്ചും സെലക്ടര്‍മാരുമാണ്.സെഞ്ചുറി തികച്ചതിന് പിന്നാലെ 101 പന്തില്‍ 106 റണ്‍സെടുത്ത സഞ്ജു ഒടുവില്‍ നവദീപ് സെയ്നിയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് വിക്കറ്റ് നല്‍കി മടങ്ങി.12 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.നേരത്തെ ദുലീപ് ട്രോഫി ടീമില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജു ഇഷാന്‍ കിഷന് പരിക്കേറ്റതോടെയാണ് പകരക്കാരനായി ടീമിലെത്തിയത്.

ആദ്യ ദിനം 306-5 എന്ന സ്‌കോറില്‍ ക്രീസ് വിട്ട ഇന്ത്യ ഡിക്ക് രണ്ടാം ദിനം തുടക്കത്തിലെ സഞ്ജുവിനൊപ്പം പൊരുതി നിന്ന സാരാന്‍ശ് ജെയിനിന്റെ(26) വിക്കറ്റ് നഷ്ടമായിരുന്നു. പിന്നാലെ സെഞ്ചുറി തികച്ച സഞ്ജുവും പുറത്തായതോടെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഡി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെന്ന നിലയിലാണ്. ആറ് റണ്‍സോടെ സൗരഭ് കുമാറും റണ്ണൊന്നുമെടുക്കാതെ ആകാശ് സെന്‍ ഗുപ്തയുമാണ് ക്രീസില്‍.

Tags:    

Similar News