ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയ എ ടീമിന് ഭക്ഷ്യവിഷബാധ എന്ന് റിപ്പോര്‍ട്ട്; താരങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണവും സൗകര്യവും ഉറപ്പാക്കിയിരുന്നുവെന്ന് ബിസിസിഐ പ്രതികരണം
കാന്‍പൂര്‍: ഇന്ത്യ എ ടീമിനെതിരെ മത്സരിക്കാന്‍ എത്തിയ ഓസ്ട്രേലിയ എ സംഘത്തിലെ ചില താരങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. നാല് താരങ്ങള്‍ക്ക് അപ്രതീക്ഷിതമായി അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവരെ കാന്‍പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൗളര്‍ ഹെന്റി തോര്‍ടനും ക്യാപ്റ്റന്‍ ജാക് എഡ്വാര്‍ഡ്സും ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക വിലയിരുത്തലില്‍ ഭക്ഷ്യവിഷബാധയാകാമെന്നാണ് ഡോക്ടര്‍മാരുടെ സംശയം. ഹെന്റി തോര്‍ടന്‍ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
സംഭവത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടീം താത്കാലികമായി പരിശീലനം നിര്‍ത്തി. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ച്, താരങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണവും സൗകര്യവും ഉറപ്പാക്കിയിരുന്നുവെന്നും, സ്ഥിതി നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു. ഇതിനിടെ, സംഭവത്തെ കുറിച്ച് ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്റും ആശുപത്രി അധികൃതരും ഇതുവരെ പ്രതികരിച്ചിട്ടില്ല.