രഞ്ജിയിലേക്ക് തിരികെ എത്തിയത് നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം; കോഹ് ലിയെ കാണാന്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തി ആരാധകര്‍; തിരക്കില്‍ പെട്ടി നിരവധി പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫിയിലേക്ക് തിരിച്ചെത്തുന്ന മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ കാണാന്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിന് ചുറ്റും ആരാധക കൂട്ടം. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ സ്റ്റേഡിയത്തിന് സമീപം പതിനായിരക്കണക്കിന് ആരാധകരെത്തി. കിലോമീറ്ററുകളാണ് ആരാധകരുടെ ക്യൂ നീണ്ടുനിന്നത്. സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് സൗജന്യ പ്രവേശനമാണ് ഒരുക്കിയിരുന്നത്. രഞ്ജി ട്രോഫിയിലേക്ക് കോലി ഏറെ കാത്തിരുന്ന മടങ്ങിവരവ് നടത്തുമ്പോള്‍ 'ആര്‍സിബി, ആര്‍സിബി' എന്ന മുദ്രാവാക്യങ്ങളും ഗ്രൗണ്ടിലുടനീളം മുഴങ്ങി.
അതേസമയം സ്റ്റേഡിയത്തില്‍ ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടു ചിലര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ പോലീസ് ബൈക്കും തകര്‍ന്നു. മൂന്ന് പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഗേറ്റിന് സമീപം ഡിഡിസിഎ സെക്യൂരിറ്റിയും പോലീസും ചേര്‍ന്ന് പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്കി. കൂടാതെ ഒരു സെക്യൂരിറ്റി ജീവനക്കാരനും പരിക്കേറ്റു. 2012ല്‍ ഗാസിയാബാദില്‍ ഡല്‍ഹിയും ഉത്തര്‍പ്രദേശും തമ്മില്‍ നടന്ന മത്സരത്തിലാണ് കോഹ്ലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്. പിന്നാലെ താരം ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ പ്രധാന ബാറ്ററായി മാറി.
അതേസമയം മത്സരത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ ആയുഷ് ബദോനി ബൗളിങ് തിരഞ്ഞെടുത്തു. അതിനാല്‍ കോഹ്ലി ഇന്ന് ബാറ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കോഹ്ലിയുടെ വരവോടെ രാജ്യാന്തര മത്സരത്തിന് സമാനമായ അന്തരീക്ഷമാണ് സ്റ്റേഡിയത്തില്‍ ഉണ്ടായിട്ടുള്ളത്. സുരക്ഷാ ക്രമീകരങ്ങളില്‍ തുടങ്ങി സംപ്രേഷണ കാര്യങ്ങളില്‍ വരെ അടിമുടി മാറ്റമാണ് ഒരുക്കിയത്. കോഹ്ലിയുടെ രഞ്ജിയിലേക്കുള്ള തിരിച്ചുവരവായ ഡല്‍ഹി -റെയില്‍വേസ് മത്സരം ജിയോസിനിമയാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്.
രഞ്ജി ടീമുകള്‍
ഡല്‍ഹി: സനത് സാങ്വാന്, അര്പിത് റാണ, യാഷ് ദുല്‍, വിരാട് കോഹ്ലി, ആയുഷ് ബഡോണി (ക്യാപ്), പ്രണവ് രാജ്വന്ഷി (ണഗ), സുമിത് മാത്തൂര്‍, ശിവം ശര്‍മ, നവദീപ് സൈനി, മണി ഗ്രേവല്‍, സിദ്ധാന്ത് ശര്‍മ.
റെയില്‍വേസ്: അഞ്ചിത് യാദവ്, വിവേക് സിംഗ്, മുഹമ്മദ് സെയ്ഫ്, സൂരജ് അഹൂജ (ക്യാപ്), ഉപേന്ദ്ര യാദവ് (ണഗ), ഭാര്‍ഗവ് മെറായി, കര്ണ് ശര്‍മ്മ, അയാന് ചൗധരി, ഹിമാന്‍ഷു സാംഗ്വാന്, കുനാല്‍ യാദവ്, രാഹുല്‍ ശര്‍മ്മ.