ഐസിസി റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് മുന്നേറ്റം; ഏകദിന റാങ്കിങ്ങില്‍ രണ്ടം സ്ഥാനവും, ടി20യില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി
ഐസിസിയുടെ ഏറ്റവും പുതിയ വനിതാ താരങ്ങളുടെ റാങ്കിംഗില്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ സ്മൃതി മന്ദാന ശ്രദ്ധേയമായ മുന്നേറ്റം നടത്തി. ഓസ്ട്രേലിയയ്ക്കും വെസ്റ്റിന്‍ഡീസിനുമെതിരായ മിന്നുന്ന പ്രകടനത്തെത്തുടര്‍ന്ന് മന്ദാന ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കും ടി20 റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്കും ഉയര്‍ന്നു. പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഐസിസി വനിതാ ചാമ്പ്യന്‍ഷിപ്പ് പരമ്പരയിലെ അവസാന ഏകദിനത്തില്‍ 105 റണ്‍സ് മന്ദാന നേടിയിരുന്നു. നവി മുംബൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20 ഐയില്‍ നിര്‍ണായകമായ 54 റണ്‍സും അവര്‍ നേടി.
മറ്റ് ഇന്ത്യന്‍ താരങ്ങളും ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ടി20 ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇടം നേടി, ടി20 ഐ ഓപ്പണറില്‍ 73 റണ്‍സ് നേടിയ ജെമിമ റോഡ്രിഗസ് ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി. ഠ20ക ബൗളിംഗ് റാങ്കിംഗില്‍ ദീപ്തി ശര്‍മ്മ രണ്ടാം സ്ഥാനത്തെത്തി. അരുന്ധതി റെഡ്ഡി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ 48 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 51-ാം സ്ഥാനത്തെത്തി.