ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയസ്്വാളിന് തിരിച്ചടി; രണ്ടാം സ്ഥാനം കൈക്കലാക്കി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്; ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തന്നെ
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയസ്്വാളിനെതിരെ തിരിച്ചടിച്ച് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. രണ്ടാം സ്ഥാനത്തായിരുന്നു യശസ്വിയെ പിന്തള്ളിയാണ് ഹാരി ബ്രൂക്ക് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. ഇതോടെ ഇന്ത്യന്‍ താരം നാലാം സ്ഥാനത്തേക്ക് പിന്തള്ളി. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ 171 റണ്‍സടിച്ച ഇന്നിംഗ്‌സാണ് ബ്രൂക്കിന് നേട്ടമായത്. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തുടരുന്ന ബാറ്റിംഗ് റാങ്കിംഗില്‍ ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ ആണ് മൂന്നാമത്.
യശസ്വി നാലാം സ്ഥാനത്തുള്ളപ്പോള്‍ ആറാം സ്ഥാനത്തുള്ള റിഷഭ് പന്താണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. പെര്‍ത്തില്‍ സെഞ്ചുറി നേടിയെങ്കിലും വിരാട് കോലി ഒരു സ്ഥാനം നഷ്ടപ്പെടുത്തി പതിനാലാമതാണ്. പതിനെട്ടാം സ്ഥാനത്തുള്ള ശുഭ്മാന്‍ ഗില്ലാണ് ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.
ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കാഗിസോ റബാഡ രണ്ടാമതും ജോഷ് ഹോസല്‍വുഡ് മൂന്നാമതുമാണ്. പെര്‍ത്തില്‍ കളിച്ചില്ലെങ്കിലും അശ്വിന്‍ നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാമതായി.ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ആദ്യ 20ല്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല.
ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍ അശ്വിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്കക്കെതിരായ ഓള്‍ റൗണ്ട് പ്രകടനമാണ് യാന്‍സന് നേട്ടമായത്. അശ്വിന്‍ മൂന്നാമതാണ്. അക്‌സര്‍ പട്ടേല്‍ എട്ടാം സ്ഥാനത്തുണ്ട്. വെള്ളിയാഴ്ച അഡ്ലെയ്ഡില്‍ തുടങ്ങുന്ന ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകചനം നടത്തിയാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് റാങ്കിംഗില്‍ നേട്ടമുണ്ടാക്കാനാവും.